Chapter Title : അനാമിക ചേച്ചി മൈ ലൗവ് 1 [എസ്തഫാൻ]
ഇരിക്ക് ഞാൻ പോയി കുട വാങ്ങിയിട്ട് വരാം"
"വേണ്ടടാ..നീ നനയില്ലേ..വെറുതേ പനി പിടിപ്പിക്കേണ്ട"
"അതു കുഴപ്പം ഇല്ല ചേച്ചി..."
ചേച്ചി പറഞ്ഞു തീരും മുമ്പേ ഞാൻ ഡോർ തുറന്നു പുറത്തേക്ക് ഓടി സെക്യൂരിറ്റിയോട് കുട വാങ്ങി കാറിലേക്ക് തിരിച്ച് നടന്നു നല്ല മഴയായതുകൊണ്ട് നല്ലവണ്ണം നനഞ്ഞിരുന്നു.
"ദാ ചേച്ചി കുട..."
"എടാ നീ എന്ത് പരിപാടിയാ കാണിച്ചത് നല്ല മഴയല്ലേ, നനഞ്ഞിട്ട് പനി പിടിച്ചാലോ"
"ഇല്ല ചേച്ചി ഞാൻ മഴയത്തൊക്കെ കളിക്കാൻ പോകുന്നതല്ലേ,അങ്ങനെയൊന്നും പനി പിടിക്കില്ല"
"ഉം..എന്നാലും.. എൻറെ ബാഗിൽ കർച്ചീഫ് ഇരിപ്പുണ്ട് അത് എടുത്ത് തല തോർത്തിക്കോ തലയിൽ വെള്ളം കുടിപ്പിക്കേണ്ട"
അതും പറഞ്ഞ് ചേച്ചി ഹോസ്പിറ്റലിലേക്ക് പോയി ഞാൻ കാറിൽ തന്നെ വെയിറ്റ് ചെയ്തു. കുറച്ച് സമയം കഴിഞ്ഞപ്പോൾ ചേച്ചി വന്നു ഡോർ തുറന്ന് അകത്ത് കയറി.
"എടാ നീ തല തോർത്തിയില്ലേ,ഞാൻ പറഞ്ഞതല്ലേ, തോർത്തിയതിനു ശേഷം നീ വണ്ടി എടുത്താൽ മതി"
എന്നെ കണ്ടതും എന്റെ തലയിൽ തൊട്ടു നോക്കിയിട്ട് ചേച്ചി പറഞ്ഞു
"ഈ ചേച്ചിയുടെ ഒരു കാര്യം".
"ഇന്നാ..തോർത്ത്."
ബാഗിൽ നിന്ന് കർച്ചീഫ് എടുത്ത് എൻറെ നേരെ നീട്ടി.
ഒടുവിൽ ചേച്ചിയുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ തോർത്തി ,
ഞങ്ങൾ തിരിച്ചു വീട്ടിലേക്ക് യാത്രയായി.
പിറ്റേന്ന് രാവിലെ എണീറ്റ് എപ്പോഴാണ് എനിക്ക് മനസ്സിലായത് ചെറിയ രീതിയിൽ ജലദോഷവും പനി പിടിച്ചിരിക്കുന്നു. അമ്മയുടെ വക രാവിലെ ഉപദേശവും ചീത്ത പറച്ചിലും എല്ലാം കഴിഞ്ഞ് അമ്മ സ്കൂളിലേക്ക് പോയി, ഞാൻ പുതപ്പിനടിയിൽ മൂടിപ്പുതച്ച് കിടന്നുറങ്ങി.
വൈകുന്നേരം ആരോ തട്ടി വിളിക്കുന്നത് കേട്ടിട്ട് ആണ് ഞാൻ
💬 Comments
View all comments