Chapter Title : അനാമിക ചേച്ചി മൈ ലൗവ് 3 [എസ്തഫാൻ]
പിടിച്ചു നിൽക്കാൻ അവൾക്ക് കഴിഞ്ഞില്ല.
"ഇത് വരെ നിങ്ങൾ തമ്മില് എന്തു ബന്ധം ആണെന്ന് എനിക്കറിയില്ല,എന്തായാലും നല്ല ബന്ധമല്ലെന്നു എനിക്കറിയാം,എത്ര കാ ലമായുള്ള ബന്ധം ആണെന്നും എനിക്ക് അറിയേണ്ട,പക്ഷെ ഇനി ഈ ബന്ധം തുടരരുത്.തുടർന്നാൽ ചിലപ്പോൾ എൻ്റെ മോൾക്ക് അച്ഛനില്ലാതെ വളരേണ്ടി വരും,പ്ലീസ്..എൻ്റെ റിക്വസ്റ് ആണ്..Stay away from him..please."
അവള് കുറച്ചു സെൻഡ് ഒന്നും മിണ്ടാതെ ഇങ്ങനെ ഇരുന്നു.
"സോറി അനു..തന്നെ വേദനിപ്പിച്ചതിന് സോറി..അനുവിൻ്റെ അതെ അവസ്ഥ തന്നെയാണ് എനിക്കും..കണ്ണനും ഞാനും ആയുള്ള ബന്ധം അവസാനിപ്പിച്ചാൽ എൻ്റെ മോളും അച്ഛന് ഇല്ലാതെ വളരേണ്ടി വരും."
പിന്നീട് അവള് പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ ഒരുപാട് ട്വിസ്റ് ഉള്ള ഒരു സിനിമ കഥ പോലെ ആയിരുന്നു എനിക്ക് തോന്നിയത്..അവളെ പറഞ്ഞു മനസ്സിലാക്കി അവളെ ഒഴിവാക്കാൻ വന്ന എനിക്ക് ഞാൻ ആണോ ഇനി ഒഴിവാക്കേണ്ടത് എന്ന് വരെ തോന്നിപ്പോയി.
അവളും കണ്ണേട്ടനും ആയിട്ടുള്ള ബന്ധം തുടർന്നിട്ട് ഏകദേശം ആറ് വർഷമായി കാണും. രേഷ്മയുടെ കല്യാണം കഴിഞ്ഞ് 8 വർഷമായിട്ടും കുഞ്ഞ് ഇല്ലായിരുന്നു. കുഞ്ഞ് ഇല്ലാത്തത് അവളുടെ പ്രശ്നം ആണെന്നും പറഞ്ഞ് അവളുടെ ഹസ്ബൻഡും ആയിട്ട് അത്ര നല്ല ബന്ധമല്ലായിരുന്നു അവൾക്ക് ഉണ്ടായിരുന്നത്. ആ സമയത്താണ് കണ്ണേട്ടനും ആയിട്ട് അവൾ അടുക്കുന്നത്. സൗഹൃദ ബന്ധത്തിൽ തുടങ്ങി പിന്നെ അത് പല രീതിയിലേക്ക് വളർന്നു. അങ്ങനെ അവള് പ്രഗ്നൻറ് ആയി.കണ്ണേട്ടൻ്റേ കുഞ്ഞ് ആണെന്ന് ഏറെക്കുറെ അവൾക്ക് ഉറപ്പായിരുന്നു. എന്നാല് അവളുടെ ഹസ്ബൻ്റ് അറിഞ്ഞാൽ ഇത് അവരുടെ കുഞ്ഞാണെന്നു കരുതി സന്തോഷിക്കും എന്ന് കരുതി അവള് കാര്യം പറഞ്ഞു,പക്ഷെ സന്തോഷിക്കേണ്ടതിനു പകരം അയാള് പൊട്ടിത്തെറിക്കുകയാണ്
💬 Comments
View all comments