0%

Chapter Title : ❤️അനന്തഭദ്രം 10❤️ [രാജാ]

Author : രാജാ Read All Parts 387

നിമിഷം…… മുറിയുടെ ഒരു മൂലയ്ക്കായി ഒരു കസേരയിൽ ഇരു കൈകളും ബന്ധിച്ച നിലയിൽ അബോധാവസ്ഥയിൽ ഇരിക്കുന്ന എന്റെ ഭദ്ര……..

കയ്യിലെ പിസ്റ്റൾ അരയിൽ തിരുകി ഞാൻ ഭദ്രയുടെ അരികിലേക്ക് ഓടി ചെന്നു….അവളുടെ അരികിൽ മുട്ട് കുത്തിയിരുന്ന് ഞാനവളുടെ കവിളിൽ തട്ടി വിളിച്ചു…..

""ഭദ്രേ….ഭദ്രേ….. കണ്ണ് തുറക്ക്…..""

ഞാനവളുടെ കയ്യിലെ കെട്ടുകൾ അഴിച്ചു മാറ്റി….. വായ മൂടിക്കെട്ടിയിരുന്ന തുണിയും അഴിച്ചെടുത്തു….

ഞാൻ പിന്നെയും കവിളിണയിൽ തട്ടി വിളിച്ചതും ഒരു നേർത്ത ഞെരക്കത്തോടെ ഭദ്ര കണ്ണ് തുറന്നു….ഒരു പാതി മയക്കത്തിന്റെ ആലസ്യത്തോടെ ഇരുന്നിരുന്ന അവളെ ഞാൻ എന്റെ കൈകളിൽ താങ്ങിയുയർത്തി എഴുന്നേൽപ്പിച്ചു നിർത്തി….. പതിയെ പൂർണ്ണമായും തുറന്ന ആ മിഴിമുനകളിൽ എന്റെ ചിത്രം പതിഞ്ഞതും പാവം അമ്പരന്ന് പോയിരുന്നു….ആ പകച്ചിൽ ഒരു പൊട്ടി കരച്ചിലായി മാറാൻ അധികം സമയം വേണ്ടി വന്നില്ല….

""അനന്തേട്ടാ….ഏട്ടൻ ഇവിടെ….. അയാള്….അയാളിവിടെ ഉണ്ടോ….ന്റെ ഏട്ടനെ ആ ദുഷ്ടൻ ഉപദ്രവിച്ചോ……""

എന്റെ മുഖത്തും ശരീരത്തിലും പരതിയ അവളുടെ കൈകൾ ഞാൻ ബലപ്പെട്ട് നെഞ്ചോട് ചേർത്ത് കൂട്ടിപ്പിടിച്ചെങ്കിലും പെണ്ണിന്റെ കണ്ണുകളിലെ പിടച്ചിൽ അപ്പോഴും അടങ്ങിയിരുന്നില്ല…..എന്റെ മുഖത്ത് കണ്ട പരിക്കിന്റെ പാടുകളിൽ അവൾ മെല്ലെ തലോടി…..

""എനിക്കൊന്നും പറ്റിയിട്ടില്ല വാവേ….സെലിനും സേഫ് ആണ്….""

ഭദ്രയെ ചേർത്ത് പിടിച്ച് അശ്വസിപ്പിച്ചെങ്കിലും അവളുടെ കരച്ചിൽ അടങ്ങിയിരുന്നില്ല…..

""അയാള്….ആ ദുഷ്ടനാ ഏട്ടാ എന്റെ അച്ഛനെയും അമ്മയെയും കൊന്നത്….എന്റെ അനിയനെപ്പോലും…..""

വിങ്ങിപ്പൊട്ടിയ അവൾ എന്റെ കൈത്തണ്ടയിൽ മുറുകെപ്പിടിച്ചു…..

""എന്നെ ആരുമില്ലാത്തവളാക്കിയത് അയാളാ… അനന്തേട്ടനെയും നമ്മുടെ കുഞ്ഞിനേയുമെല്ലാം കൊല്ലുമെന്ന് പറഞ്ഞു എന്നോട്……""

മനസ്സിന്റെ സമനില തെറ്റിയ പോലെ പതം പറഞ്ഞു കൊണ്ട് ഏങ്ങലടിച്ചു കരയുന്ന ഭദ്രയുടെ ഭാവം കണ്ട് ഞാൻ ഭയന്നു….ഞാനെത്രെ ശ്രമിച്ചിട്ടും അവളെ അശ്വസിപ്പിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല……എന്റെ കൈ അവൾ വയറിൽ ചേർത്ത് പിടിച്ചു….

""എനിക്ക് പേടിയാ ഏട്ടാ….. എന്റെ അനന്തേട്ടനേയും കുഞ്ഞിനേയും അയാള് ഉപദ്രവിക്കും….എന്നോട് പറഞ്ഞതാ അങ്ങനെ…..""

""ഇല്ലാ മോളെ അങ്ങനെയൊന്നും ഉണ്ടാകില്ല… നീ വാ നമുക്ക് ഇവിടെ നിന്ന് പോകാം….പോലീസ് ഇപ്പോൾ ഇവിടെയെത്തും….നടേശന്റെ കാര്യം അവര് നോക്കി കൊള്ളും….. നമ്മളെ ഉപദ്രവിക്കാൻ അയാളിനി വരില്ല…..'''

തന്റെ മനസ്സിന്റെ നിയന്ത്രണം ഭദ്രയ്ക്ക് നഷ്ട്ടപ്പെടുകയാണോ എന്ന് ഞാൻ ആശങ്കപ്പെട്ടു….അവളുടെ മുഖത്തേക്ക് പാറി വീണ മുടിയിഴകൾ വിയർപ്പ് കണങ്ങളിൽ പറ്റിച്ചേർന്നിരുന്നു…അടിമുടി ഭയന്ന് വിറയ്ക്കുന്ന ഭദ്രയെ ചേർത്ത് പിടിച്ച് ഞാൻ പുറത്തേക്ക് നടന്നു……

പുറത്ത് നിന്നിരുന്ന ദിവാകരനെ ഒന്ന് രണ്ട് വട്ടം പാളി നോക്കിയതല്ലാതെ ഭദ്രയൊന്നും മിണ്ടിയില്ല….. കരഞ്ഞു കലങ്ങിയ ആ കണ്ണുകളിൽ രക്തത്തിന്റെ

💬 Comments

View all comments