Chapter Title : ❤️അനന്തഭദ്രം 10❤️ [രാജാ]
എന്നോട് ആംഗ്യം കാണിച്ചു……
അവസരം മുതലെടുത്ത് ഞങ്ങൾ രണ്ട് പേരും അയാൾ കാണാതെ അകത്തേക്ക് കയറി…….. ശ്രദ്ധാപൂർവ്വം ഞങ്ങൾ നടന്ന് ഹാളിലെത്തി….മുകളിലെത്തെ നിലയിലേക്കുള്ള സ്റ്റെയർ കേസ് കയറി എത്തിയതും മുകളിൽ കുറച്ച് മാറി മൂലയ്ക്കിലായി രണ്ട് പേർ ചേർന്ന് മദ്യപിക്കുന്നത് കണ്ടു….അവർ കാണാതിരിക്കാൻ ഞങ്ങൾ തൊട്ടടുത്ത് കണ്ട അലമാരയുടെ മറവിലേക്ക് മാറി….പുറത്ത് മഴ തിമിർത്ത് പെയ്യുന്നത് തുറന്നിട്ട ജനലഴികളിലൂടെ അറിയുന്നുണ്ടായിരുന്നു…….കുറച്ച് സമയം കഴിഞ്ഞപ്പോൾ താഴെ വച്ചു കണ്ട ആൾ മുകളിലേക്ക് കയറി വന്നു…….അയാളും അവരോടൊപ്പം പോയിരുന്ന് മദ്യപിക്കാൻ തുടങ്ങി…..
ഞങ്ങളുടെ കണ്ണുകൾ ചുറ്റും പരതി….നടേശനെയും ജോർജ്ജിനെയും കൂടാതെ അവരോടൊപ്പം ഗുണ്ടകൾ ഇവർ മൂന്ന് പേര് മാത്രം ആണോ അതോ ഇനിയും കൂടുതൽ പേർ ഉണ്ടോ എന്ന് ഞങ്ങൾക്ക് ഉറപ്പ് വരുത്തണമായിരുന്നു…..
ഏകദേശം ഒരു അഞ്ച് മിനിറ്റോളം സമയമെടുത്താണ് ഞങ്ങൾ ഗുണ്ടകളുടെ കണ്ണ് വെട്ടിച്ച് അവിടെ നിന്നും കടന്നത്….. മുകളിലത്തെ നിലയിൽ വിപരീതദിശയിലേക്ക് പോകുന്ന രണ്ട് വഴികളുണ്ട്….. ഇരു ദിശയിലും റൂമുകളും ഉണ്ട്…..
എന്നെ വാതിൽപ്പടിയുടെ മറവിൽ നിർത്തി ദിവാകരൻ ഒരു ദിശയിലേക്ക് നടന്നു...ആ ഭാഗത്തെ റൂമുകൾ എല്ലാം അയാൾ അതീവ ശ്രദ്ധയോടെ നീരീക്ഷിച്ചു……
കുറച്ച് സമയം കഴിഞ്ഞ് ദിവാകരൻ തിരിച്ചു വന്നു….
""ആ രണ്ടാമത്തെ മുറിയിൽ നടേശനും ജോർജ്ജ്ഉം ഉണ്ട്….അവിടത്തെ മറ്റ് മുറികളിലൊന്നും ഭദ്ര മോളില്ല….മുറികളെല്ലാം തുറന്നു കിടപ്പാണ്….""
ദിവാകരൻ ശബ്ദം താഴ്ത്തി പറഞ്ഞു….
എന്റെ കണ്ണുകൾ മറു ദിശയിലെ മുറികളിലേക്ക് പാഞ്ഞു…..
""ഭദ്ര ആ മുറികളിലെതെങ്കിലിലും ഉണ്ടാകും….""
ഞാൻ അങ്ങോട്ടേക്ക് നടന്നു… പിന്നാലെ ദിവാകരനും….. ആ ഭാഗത്ത് മൂന്ന് മുറികളുണ്ടായിരുന്നു….ആദ്യത്തെ രണ്ട് മുറികളും തുറന്നു കിടപ്പുണ്ടായിരുന്നു…… അവിടെയൊന്നും ഭദ്രയുണ്ടായിരുന്നില്ല…..
ഞങ്ങൾ വരാന്തയുടെ അറ്റത്തുള്ള മൂന്നാമത്തെ മുറി ലക്ഷ്യമാക്കി നടന്നു….. മുറിയുടെ അടുത്തെത്താറായപ്പോഴാണ് അപ്പുറത്തു നിന്നും എന്തോ വീഴുന്ന ശബ്ദം കേട്ടത്….അപ്പോൾ അങ്ങോട്ടേക്ക് ആരെങ്കിലും വന്നാൽ ഞങ്ങളെ കാണാനുള്ള സാധ്യത ഉണ്ട്….അത് മനസ്സിലാക്കിയ ദിവാകരൻ ആരെങ്കിലും അങ്ങോട്ട് വരുന്നുണ്ടോയെന്ന് നോക്കാൻ വേണ്ടി അവിടെയുള്ള മറ്റൊരു മുറിയുടെ വാതിലിന്റെ മറവിൽ മറഞ്ഞു നിന്നു….എന്നിട്ട് എന്നോട് എത്രയും വേഗം മൂന്നാമത്തെ മുറിയിലേക്ക് കടക്കാൻ പറഞ്ഞു….ആ മുറിയുടെ വാതിൽ അടഞ്ഞു കിടക്കുകയായിരുന്നു….എന്നാൽ വാതിൽ പൂട്ടിയിട്ടില്ലെന്ന് തോന്നി….ഞാൻ പതിയെ വാതിൽ തള്ളി തുറന്ന് അകത്ത് കയറി……
അകത്തെ അരണ്ട വെളിച്ചത്തിലും എന്റെ കണ്ണുകൾ ചുറ്റും പരതി…..
""ഭ്….ഭദ്രാ...…...മോളെ…..""
അത് വരെയും തീവ്രഗതിയിൽ മിടിച്ചിരുന്ന എന്റെ ഹൃദയത്തിന്റെ താളം പിന്നെയും തെറ്റിയ നിമിഷമായിരുന്നു അത്….സങ്കടവും സന്തോഷവും ഒരുമിച്ച് ഇരച്ചെത്തിയ
💬 Comments
View all comments