0%

Chapter Title : ❤️അനന്തഭദ്രം 10❤️ [രാജാ]

Author : രാജാ Read All Parts 385

നീങ്ങി…..

ഇരുൾ പരന്ന ആ വിജന പാതയിലൂടെയുള്ള ഞങ്ങളുടെ നടത്തം അതീവ ശ്രദ്ധയോടെയായിരുന്നു… കനത്ത നിശബ്ദത ഞങ്ങൾക്ക് അകമ്പടിയേകി….തണുത്ത കാറ്റിന്റെ നേരിയ ശബ്ദം മാത്രം ഇടമുറിയാതെ കേട്ടു കൊണ്ടിരുന്നു…..

എന്റെ മനസ്സ് മുഴുവൻ ഭദ്രയായിരുന്നു….അവൾക്കും കുഞ്ഞിനും ആപത്തൊന്നും സംഭവിക്കരുതേ എന്ന് മനസ്സിൽ സകല ദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിച്ചു കൊണ്ടാണ് ഞാൻ നടന്നത്….

അല്പദൂരം നടന്നതും ദിവാകരൻ എന്റെ കൈത്തണ്ടയിൽ മുറുക്കെ പിടിച്ചു കൊണ്ട് തടഞ്ഞു നിർത്തി…… കാര്യം എന്താണെന്ന് എനിക്ക് മനസ്സിലായിരുന്നു….. ഞങ്ങൾ നിന്നിരുന്നതിന്റെ അവിടെ നിന്നും അല്പം താഴ്ചയിലേക്ക് ഒരു വഴി….. പടവുകൾ ചെത്തി ഇറക്കിയത് പോലെയുള്ള വഴി….ആ വഴി നേരെ ചെന്നവസാനിക്കുന്നത് ഒരു പഴയ ഇരു നില കെട്ടിടത്തിന്റെ മുന്നിലാണ്….. ഞങ്ങൾ പതിയെ അവിടേക്ക് നടന്നു….ഞാൻ എന്റെ ഫോണ്‌ സൈലന്റിൽ ഇട്ടു… ദിവാകരനോടും ഞാൻ അത് ചെയ്യാൻ പറഞ്ഞു……

ഞങ്ങൾ പതിയെ പടവുകൾ ഇറങ്ങി ആ കെട്ടിടത്തിലേക്ക് നടന്നു….അവിടെ പാർക്ക് ചെയ്തിരുന്ന ഡസ്റ്ററും ബൊലേറോയും ഞങ്ങളുടെ സംശയം ഉറപ്പിച്ചു….വണ്ടി വരാൻ പാകത്തിന് അവിടേക്ക് മറ്റൊരു വഴിയും ഉള്ളതായി എന്റെ ശ്രദ്ധയിൽപ്പെട്ടു….ഭദ്ര ഇവിടെ തന്നെയുണ്ടാകുമെന്ന് എനിക്ക് ഏറെക്കുറെ ഉറപ്പായിരുന്നു…….നടേശന്റെ ഒപ്പം ജോർജ്ജിനെയും അവരുടെ ഗുണ്ടകളെ കൂടിയും ഞാനവിടെ പ്രതീക്ഷിച്ചു….. ഞാൻ അരയിൽ നിന്നും പിസ്റ്റൾ എടുത്ത് കയ്യിൽ പിടിച്ചു…….

പതിയെ മഴ ചാറാൻ തുടങ്ങിയിരുന്നു അപ്പോഴേക്കും….ലക്ഷണം കണ്ടിട്ട് മഴ കനത്തു പെയ്യുമെന്ന് തോന്നിയത് കൊണ്ട് ഞങ്ങൾ മെല്ലെ ആ കെട്ടിടത്തിന്റെ വരാന്തയിലേക്ക് കയറി….മുൻവശത്തെ വാതിൽ അടഞ്ഞു കിടന്നിരുന്നു….അല്പം സമയം അവിടെയാകമാനം ഒന്ന് നീരിക്ഷിച്ചതിനു ശേഷം ഞങ്ങൾ വരാന്തയിലൂടെ കെട്ടിടത്തിന്റെ പിൻവശത്തേക്ക് നടന്നു…..അവിടെയാകെ കാടു പിടിച്ചു കിടക്കുകയായിരുന്നു….പുറകു വശത്തെത്തിയപ്പോൾ അങ്ങോട്ടേക്ക് മറ്റാരോ അകത്തു നിന്നും വരുന്നതായി ഞങ്ങൾക്ക് തോന്നി….ഞാനും ദിവാകരനും അവിടെ കണ്ട ഇരുമ്പ് ഷീറ്റിന്റെ മറവിൽ പതുങ്ങി….. ഞങ്ങൾ നിന്നിരുന്നതിനോട് ചേർന്നുള്ള ജനലിന്റെ വാതിൽ ചാരിയതേ ഉണ്ടായിരുന്നുള്ളൂ… പതിയെ ശബ്ദമുണ്ടാക്കാതെ ഞാൻ ആ ജനൽപാളി തുറന്നതും പിൻ വശത്തെ വാതിൽ തുറക്കുന്നതിന്റെ ശബ്ദം ഞങ്ങൾ കേട്ടു….ഒരാൾ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി വന്നു……അയാൾ കുറച്ചപ്പുറത്തേക്ക് മാറി ഫോണിൽ ഡയൽ ചെയ്യാൻ തുടങ്ങി….ഞാൻ ജനലിലൂടെ അകത്തേക്ക് നോക്കി….അകത്ത് എവിടെ നിന്നോ ഫിലമെന്റ് ബൾബിന്റെ അരണ്ട വെളിച്ചം തെളിഞ്ഞു കാണുന്നുണ്ട്….. അകത്ത് നിന്നും പുറത്തു വന്ന ആൾ ആരോടോ ഫോണിൽ സംസാരിക്കുകയാണ്….ഞങ്ങൾ നിന്നിരുന്നിടത്ത് നിന്ന് കുറച്ച് മുന്നിലേക്ക് കയറിയാണ് അയാൾ നിൽക്കുന്നത്….പുറകിലെ വാതിൽ തുറന്ന് കിടപ്പുണ്ട്….. ഈ തക്കത്തിന് അകത്തേക്ക് കയറിയാലോ എന്ന് ദിവാകരൻ

💬 Comments

View all comments