Chapter Title : ❤️അനന്തഭദ്രം 10❤️ [രാജാ]
എങ്ങനെയൊ അറിഞ്ഞിട്ടാണ്… അന്ന് നാട്ടിലെത്തിയ ആൾ പുറത്തെവിടെയോ വച്ച് എന്നെയും ഭദ്രയേയും മാറി നിന്ന് കണ്ടതിനു ശേഷം മടങ്ങി പോയി… ചെയ്ത പാപത്തിന്റെ ഭാരം സ്വയം താങ്ങാനാവാതെ മകളോടും ഭാര്യയോടും പങ്കുവെച്ച ദിവാകരനോട് എല്ലാ സത്യങ്ങളും പുറംലോകത്തെ അറിയിക്കാൻ അവർ ആവശ്യപ്പെട്ടിരുന്നു….അന്നെല്ലാം നടേശനെ ഭയന്ന് അയാൾ അതിന് തയ്യാറായില്ല…..മാസങ്ങൾക്ക് മുൻപ് ഞാനും ഭദ്രയും ഹണി മൂണിനായി പോയ റിസോർട്ടിൽ വച്ച് ദിവാകരൻ ഞങ്ങളെ കണ്ടിരുന്നു….ആ റിസോർട്ടിൽ ജോലി ചെയ്യുന്ന ഒരു പരിചയക്കാരനെ കാണാൻ എത്തിയ ദിവാകരൻ അവിചാരിതമായാണ് ഞങ്ങളെ കണ്ട് മുട്ടിയത്… അന്ന് ഞങ്ങൾ റിസോർട്ടിൽ നിന്നും റൂം വെക്കെറ്റ് ചെയ്ത് പോരുന്ന ദിവസമായിരുന്നു….റിസോർട്ടിൽ നിന്നും പോന്ന് കുറച്ച് ദൂരം ദിവാകരൻ തന്റെ കാറിൽ എന്നെയും ഭദ്രയേയും പിന്തുടർന്നിരുന്നു….ഒരു പക്ഷെ അന്ന് ഭദ്ര ആരോ ഞങ്ങളെ പിന്തുടരുന്നുണ്ടെന്ന് സംശയം പറഞ്ഞതും അത് തന്നെയാകും…..
സമ്മർ പാലസ് റോഡിൽ നിന്നും ജീപ്പ് ശരത് പറഞ്ഞ വഴിയിലേക്ക് പ്രവേശിച്ചു….. പുറത്ത് ചെറുതായി കാറ്റ് വീശുന്നുണ്ട്… മഴ വീണ്ടും പെയ്യാനുള്ള സാധ്യതയുമുണ്ട്…….ജീപ്പ് പരമാവധി വേഗത്തിൽ തന്നെ മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു….
പറഞ്ഞ സ്ഥലത്തിനടുത്ത് എത്താറായെന്ന് ശരത് സൂചന നൽകിയതും ഞാൻ അവനോട് വണ്ടി നിർത്താൻ പറഞ്ഞു…..
അവൻ വഴിയരികിലായി രണ്ട് ആളുടെ വലിപ്പത്തിൽ മറയുള്ള ഒരു പൊന്തക്കാടിനരുകിൽ ജീപ്പ് നിർത്തി….
""ഞങ്ങളിവിടെ ഇറങ്ങാം… നീ തിരിച്ചു പൊയ്ക്കോ… പാലസ് റോഡിൽ നിന്നും ഇങ്ങോട്ടുള്ള വഴിയുടെ എൻട്രൻസിൽ നീ വെയിറ്റ് ചെയ്യണം….ശേഖർ സാറും ഫോഴ്‌സും ഏത് സമയവും അവിടെ എത്താം… അവർക്ക് ഇങ്ങോട്ടുള്ള വഴിയിൽ സംശയമൊന്നും ഉണ്ടാവരുത്…. നീ വേണം അവരെ കൂട്ടി കൊണ്ട് വരാൻ….'"
""അതെന്തായാലും ശരിയാവില്ല… നിന്നെ ഞാൻ അങ്ങോട്ട് തനിച്ച് വിടില്ല….""
""അനന്തൻ സാർ തനിച്ചല്ലല്ലോ… ഞാനുമില്ലേ കൂടെ,,, സാറ് ധൈര്യമായി പൊയ്ക്കോളൂ….ഇനി മേലും കീഴും നോക്കാനില്ലാത്തവനാ ഈ ദിവാകരൻ….എന്റെ ജീവൻ കൊടുത്തും അനന്തൻ സാറിനെയും ഭദ്ര കുഞ്ഞിനേയും ഒരു പോറല് പോലും ഏൽക്കാതെ ഞാൻ നോക്കിക്കൊള്ളാം….""
ദിവാകരന്റെ ആ വാക്കുകളും ശരത്തിനെ തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല..….
""നീ ഞാൻ പറയുന്നത് പോലെ കേൾക്ക്… എനിക്കൊന്നും സംഭവിക്കില്ല….ഗൺ ഉണ്ടല്ലോ എന്റെ കയ്യിൽ….വേറെ നിവൃത്തിയില്ലെങ്കിലേ ഞാനിത് ഉപയോഗിക്കൂ….അതും എന്റെ ഭദ്രയ്ക്കും കുഞ്ഞിനും വേണ്ടി മാത്രം…..""
ഒടുവിൽ എന്റെ നിർബന്ധത്തിന്റെ മുൻപിൽ പൂർണ സമ്മതത്തോടെ അല്ലെങ്കിലും ശരത് വഴങ്ങി….എന്നെയും ദിവാകരനെയും അവിടെ ഇറക്കിയിട്ട് അവൻ വണ്ടി തിരിച്ചു… ശരത് മടങ്ങിയതിന് ശേഷം ചുറ്റുമോന്ന് വീക്ഷിച്ചു കൊണ്ട് ഞങ്ങൾ മുന്നോട്ട്
💬 Comments
View all comments