0%

Chapter Title : ❤️അനന്തഭദ്രം 10❤️ [രാജാ]

Author : രാജാ Read All Parts 383

പോകുന്ന കാര്യത്തിലുള്ള ആശങ്കയായിരുന്നു ശരത്തിനെ അലട്ടിയിരുന്നത്…..

'"അനന്തു നീ ഞാൻ പറയുന്നതെന്ന് കേൾക്ക്…..നിന്റെ കൂടെ വരാൻ പേടിയുണ്ടായിട്ടല്ല….പോലീസ് അന്വേഷിക്കുന്നുണ്ടല്ലോ...കിട്ടിയ വിവരം ഞാൻ ശേഖർ സാറിനെ അറിയിച്ചിട്ടും ഉണ്ട്… അത്‌ പോരെ ഇപ്പോൾ… വെറുതെ ഒരു റിസ്ക് എടുക്കണോ…..ശേഖർ സർ ഇതറിഞ്ഞാൽ നമ്മളോട് ദേഷ്യപ്പെടും….""

""എന്റെ പെണ്ണിന്റെയും അവളുടെ വയറ്റിൽ കിടക്കുന്ന എന്റെ കുഞ്ഞിന്റെയും ജീവൻ വച്ച്‌ എനിക്കൊരു റിസ്ക് എടുക്കാൻ പറ്റില്ല….പോലീസ് എത്താൻ വൈകുന്ന ഓരോ നിമിഷത്തിനും എന്റെ ഭദ്രയുടെയും കുഞ്ഞിന്റെയും ജീവന്റെ വിലയുണ്ട്…എനിക്ക് അങ്ങോട്ട്‌ പോയെ പറ്റൂ…..""

എന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ശരത്തിന് മറുതൊന്നും പറയാൻ ഉണ്ടായിരുന്നില്ല….അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു….ആക്സിലെറ്ററിൽ കാൽ അമർന്നു… നഗരത്തിലെ തിരക്കേറിയ റോഡിലൂടെ ഞങ്ങളുടെ ജീപ്പ് കുതിച്ചു പാഞ്ഞു…..

""ഞാൻ നിന്നോട് ഒരു കാര്യം കൂടി ആവശ്യപ്പെട്ടിരുന്നു…..""

""പെട്ടന്ന് പറഞ്ഞത് കൊണ്ട് സംഘടിപ്പിക്കാൻ കുറച്ച് ബുദ്ധിമുട്ടി….""

കറുത്ത തുണി കൊണ്ടുള്ള ഒരു ചെറിയ ബാഗ് ശരത് എന്റെ കയ്യിൽ തന്നു….
ഞാനത് തുറന്ന് അതിലുണ്ടായിരുന്ന തോക്ക് കയ്യിലെടുത്തു….. ഇസ്രായേൽ മെയ്ഡ് ആയ ഒരു 9mm പിസ്റ്റളായിരുന്നു അത്……

""ടാ നിനക്കിത് ഉപയോഗിക്കാൻ അറിയാലോ…??""

""ഹ്മ്മ് ആവശ്യത്തിന്….""

""ശ്രദ്ധിച്ചു വേണം,, ഫുള്ളി ലോഡഡ് ആണ്….""

ലോഡ് ചെയ്തിരിക്കുന്ന ബുള്ളറ്റുകൾ പരിശോധിച്ച് ഒന്ന് മോക്ക് ട്രിഗർ ചെയ്തതിന് ശേഷം ഞാൻ പിസ്റ്റൾ അരയിൽ തിരുകി…..
യാത്രയ്ക്കിടയിൽ ശേഖർ സർ വിളിച്ചു… സി ഐ മോഹനൻ പിടിയിലായ കാര്യം അറിയിക്കാനായിരുന്നു അദ്ദേഹം വിളിച്ചത്….. ശരത് പറഞ്ഞ സ്ഥലത്തേക്കുറിച്ചുള്ള ഇൻഫർമേഷൻ തന്നെയാണ് അയാളിൽ നിന്നും കിട്ടിയത്...ഞാൻ ഇപ്പോൾ ഹോസ്പിറ്റലിൽ ഇല്ലാ എന്നും നടേശാനെ തേടി പോവുകയാണെന്നും ഉള്ള സത്യം ഞാൻ അദ്ദേഹത്തിൽ നിന്നും മറച്ചു വച്ചു….. ഒരു പക്ഷെ ഹോസ്പിറ്റലുകാർ അറിയിച്ച് ഏത് നിമിഷവും ഞാനും ദിവാകരനും അവിടെയില്ലെന്ന സത്യം അദ്ദേഹം മനസ്സിലാക്കിയേക്കാം….എന്നിരുന്നാലും സാർ ശരത് പറഞ്ഞ സ്ഥലത്ത് നടേശനെ തേടി എത്തുമ്പോൾ മാത്രമേ ഇനി ഞാനുമായി കാണുകയും സംസാരിക്കുകയും ചെയ്യാകൂ എന്ന് ഞാൻ തീരുമാനിച്ചു കഴിഞ്ഞിരുന്നു…… അത്‌ കൊണ്ട് സാർ വിളിച്ചാൽ ഫോൺ അറ്റൻഡ് ചെയ്യേണ്ടന്ന് കരുതി..….ശരത്തിനോടും ആ കാര്യം സൂചിപ്പിച്ചു…..

ദിവാകരൻ വണ്ടിയിലിരുന്ന് പിന്നെയും പഴയ കാര്യങ്ങളെല്ലാം പറയുന്നുണ്ടായിരുന്നു……
നടേശൻ അറിയാതെ ഇടയ്ക്ക് രണ്ട് മൂന്ന് തവണ പുള്ളി നാട്ടിൽ വന്നിരുന്നു….ഭദ്രയുടെ മുന്നിൽ വരാതെ ദൂരെ എവിടെയെങ്കിലും വച്ച് അവളെ കണ്ടിട്ട് പോകാറാണ് പതിവ്… അവസാനം ദിവാകരൻ നാട്ടിൽ വന്നത് എന്റെയും ഭദ്രയുടെയും വിവാഹം കഴിഞ്ഞു എന്ന്

💬 Comments

View all comments