Chapter Title : ❤️അനന്തഭദ്രം 10❤️ [രാജാ]
തങ്ങാനുള്ള സാധ്യത കൂടുതലാണ്ന്നാണ് എനിക്ക് കിട്ടിയ വിവരം….. ഭദ്രയെയും വേറെ എങ്ങോട്ടും മാറ്റാൻ കഴിഞ്ഞിട്ടുണ്ടാവില്ല…."'"
"നീ ഇപ്പോൾ എവിടെ ഉണ്ട്….""
""ഞാൻ ഇപ്പോൾ ഹോസ്പിറ്റലിന്റെ പുറത്തുണ്ട്….ഗേറ്റ് നമ്പർ രണ്ടിന്റെ എൻട്രൻസിൽ….അവിടെ അടുത്ത് തന്നെ ഞാൻ ജീപ്പ് പാർക്ക് ചെയ്തിട്ടുണ്ട്..…""
""നീ അവിടെ തന്നെ നിൽക്ക് ഞാൻ ഇപ്പോൾ അങ്ങോട്ട് വരാം….."""
""ഡാ നീ,, ഇപ്പോഴത്തെ
കണ്ടിഷനിൽ….അതെന്തായാലും ശരിയാവില്ല… നീ വരണ്ട….''''
""ഞാൻ വരാം…..'"
""അനന്തു….""
എന്നെ വിളിച്ച് ബെഡിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ച സെലിന്റെ അരികിലേക്ക് ഞാൻ നടന്നു….. സെലിന്റെ കയ്യിൽ മുറുകെപ്പിടിച്ച് സ്വാന്തനിപ്പിച്ചു കൊണ്ട് ഞാൻ അവൾക്ക് ധൈര്യം നൽകി.….
""ഞാൻ തിരിച്ചു വരും… ഒപ്പം എന്റെ ഭദ്രയും ഉണ്ടാകും….""
""ഒരു കാര്യം കൂടി ഉണ്ട്….""
എന്നെ തടഞ്ഞ സെലിന്റെ കണ്ണുകൾ തീക്ഷ്ണമായിരുന്നു….
""ഇത്രയും നാൾ നാട്ടുകാരുടെ മുന്നിൽ ചൂണ്ടി കാണിക്കാനാണെങ്കിളും ജന്മം നൽകിയ അച്ഛൻ എന്നൊരാൾ എനിക്ക് ഈ ഭൂമിയിൽ ഉണ്ടായിരുന്നു….. എന്നാൽ ഇനി അങ്ങനെയൊരാളെ എനിക്ക് ആവശ്യമില്ല… അയാളെപ്പോലെ ഒരു ഭർത്താവിനെ എന്റെ മമ്മിക്കും വേണ്ടാ….എനിക്കുറപ്പുണ്ട് എല്ലാം അറിയുമ്പോൾ മമ്മി പറയും എന്റെ തീരുമാനം തന്നെയായിരുന്നു ശരിയെന്ന്……'''
""ഞാനും കൂടി വരാം സാറിന്റെ കൂടെ….സംശയിക്കേണ്ട….ശേഖർ സാറിനെ ഞാനൊന്നും അറിയിക്കില്ല…..""
എന്റെയൊപ്പം വരാമെന്ന് പറഞ്ഞ
ദിവാകരനോട് ഞാൻ എതിർപ്പൊന്നും കാണിച്ചില്ല….സെലിനോട് യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി...എന്റെ അരയ്ക്ക് മുകളിൽ ഹോസ്പിറ്റലിലെ പച്ച കളർ വസ്ത്രമാണ്…...അത് ധരിച്ച് ഹോസ്പിറ്റലിന്റെ വെളിയിലേക്ക് പോയാൽ ഹോസ്പിറ്റൽ സ്റ്റാഫ് ശ്രദ്ധിക്കും… ഷർട്ട് മുറിയിലുണ്ട്… പക്ഷേ മുകളിലെത്തെ എന്റെ മുറിയുടെ മുന്നിൽ ശേഖർ സർ ഒരു കോൺസ്റ്റബിളിനെ ഡ്യൂട്ടിക്ക് ഇട്ടിട്ടുള്ളത് കൊണ്ട് അങ്ങോട്ട് പോകുന്നത് ബുദ്ധിയല്ല…. ഞങ്ങൾ നിന്നിരുന്ന ഫ്ലോറിൽ തന്നെ എൻഡിൽ നഴ്സിംഗ് സ്റ്റാഫിന്റെ ഒരു ഡ്രെസ്സിങ് റൂം ഉള്ളത് എന്റെ ശ്രദ്ധയിൽപ്പെട്ടു….ആ ഭാഗത്ത് cctv ക്യാമറയുടെ വിഷൻ ഇല്ല...ദിവാകരന്റെ സഹായത്തോടെ ആ മുറിയിൽ കയറി ഞാൻ ഒരു ഷർട്ട് സംഘടിപ്പിച്ചു…..വസ്ത്രം മാറി ഇറങ്ങിയ ഞാൻ ദിവാകരനെയും കൂട്ടി ഹോസ്പിറ്റലിന്റെ വെളിയിൽ കടക്കാൻ നോക്കി… സിസ്റ്റേഴ്സ് ആരെങ്കിലും അന്വേഷിച്ച് റൂമിൽ വന്നാൽ ഞാൻ അവിടെ ഇല്ലന്ന് മനസ്സിലാക്കും,,, അതിന് മുൻപ് ഹോസ്പിറ്റലിന്റെ കോമ്പൗണ്ടിൽ നിന്നും കടക്കണമായിരുന്നു…..
അല്പം പണിപ്പെട്ടാണെങ്കിലും ഞങ്ങൾ അത് സാധിച്ചു… പുറത്ത് പാർക്ക് ചെയ്തിരുന്ന ശരത്തിന്റെ ജീപ്പിൽ ഞങ്ങൾ ചെന്ന് കയറി……
ദിവാകരനെ ഞാൻ ശരത്തിനെ പരിചയപ്പെടുത്തി… അയാൾ പറഞ്ഞ സത്യങ്ങളും ഞാൻ അവനെ അറിയിച്ചു……
എന്നാൽ ഞാൻ ഇപ്പോൾ ചെയ്യാൻ
💬 Comments
View all comments