Chapter Title : ❤️അനന്തഭദ്രം 10❤️ [രാജാ]
നിൽക്കുന്ന നടേശനിൽ നിന്നും ഭദ്രയേയും കൊണ്ട് പിന്നിലേക്ക് നീങ്ങിയെങ്കിലും പെട്ടെന്നാരോക്കെയൊ എന്നെ പുറകിൽ നിന്നും പിടി കൂടി…… നേരത്തെ അവിടെ കണ്ട ഗുണ്ടകളായിരുന്നു അത്….. എന്നെ വിടാതെ മുറുകെ പിടിക്കാൻ നോക്കിയ ഭദ്രയെ ജോർജ്ജ് വന്ന് പിടിച്ചു മാറ്റി…..
ഗുണ്ടകളുടെ കയ്യിൽ നിന്നും ഞാൻ കുതറി മാറാൻ ശ്രമിച്ചു കൊണ്ടിരുന്നു….. എന്നെ നോക്കി പൊട്ടി കരയുന്ന ഭദ്രയുടെ മുന്നിൽ ഞാൻ നിസ്സഹായനായി……
""വിശ്വസിച്ചു കൂടെ നിർത്തിയവനെ വഞ്ചിക്കുന്നത് തെറ്റല്ലേ ദിവാകരാ….. ചതി പാപമാണ്….. പാപത്തിന്റെ ശമ്പളം മരണം….""
തന്റെ കൈപ്പിടിയിൽ കിടന്ന് ഞെരിഞ്ഞമരുന്ന ദിവാകരന്റെ കഴുത്തിൽ വാൾത്തലപ്പ് കൊണ്ട് നടേശൻ വരഞ്ഞു….രക്തം ചിതറി പിടയുന്ന ദിവാകരനെ അല്പനേരം നോക്കി നിന്ന നടേശൻ പതിയെ അയാളുടെ ദേഹത്ത് നിന്നും പിടി വിട്ട്….. ജീവന് വേണ്ടി പിടയുന്ന ദിവാകരനെ നോക്കി ഭദ്ര അലറി വിളിച്ചു….. ഭീകരമായ ആ കാഴ്ച കണ്ട് ഭയന്ന് പോയ ഭദ്രയുടെ നിലവിളി ഇടമുറിഞ്ഞു കൊണ്ടിരുന്നു…….
ജീവനറ്റ് രക്തത്തിൽ കുളിച്ചു കിടന്നിരുന്ന ദിവാകരന്റെ തല കാലു കൊണ്ട് തട്ടി മാറ്റി നടേശൻ എന്റെ നേരെ വന്നു….
""അങ്ങനെ എളുപ്പത്തിൽ ഇവളെയും കൊണ്ട് ഇവിടെ നിന്ന് പോകാമെന്നു നീ കരുതിയോ….. നിന്റെ മരണം കുറിച്ചിട്ടാണ് നമ്മൾ അവസാനം കണ്ട് പിരിഞ്ഞത്….പക്ഷെ അത് എന്റെ കൈ കൊണ്ട് തന്നെ വേണമെന്നായിരിക്കും ദൈവവിധി….. ആ വിധി തന്നെയാണ് നിന്നെയെന്റെ കണ്മുന്നിൽ ഇപ്പോൾ എത്തിച്ചിരിക്കുന്നത്…..''"
വാൾത്തലപ്പിൽ പറ്റിയിരുന്ന രക്തം എന്റെ ഷർട്ടിൽ തുടച്ചു കൊണ്ട് നടേശൻ എന്നെയും ഭദ്രയേയും മാറി മാറി നോക്കി…...
പൊടുന്നനെ ആണ് എന്റെ ഫോൺ റിങ് ചെയ്തത്…….ഫോൺ സൈലന്റിൽ ആണെങ്കിലും അപ്പോഴത്തെ മാനസികവസ്ഥയിൽ എന്റെ ശ്രദ്ധ പാളുന്നത് കണ്ട് സംശയം തോന്നി പോക്കറ്റ് പരിശോധിച്ച നടേശൻ ഫോൺ പിടിച്ചു വാങ്ങി……
""ശേഖർ സർ കാളിങ്…..""
ഡിസ്പ്ലേ എന്റെ നേരെ നടേശൻ കാണിച്ചു…… ആ കാൾ കട്ടായി അടുത്ത നിമിഷം തന്നെ ശരത്തിന്റെ ഫോണിൽ നിന്നും എനിക്ക് കാൾ വന്നു….നടേശൻ കാൾ അറ്റൻഡ് ചെയ്ത് സ്പീക്കർ ഓൺ ചെയ്തു……… ""
""ടാ അനന്തു നീ എന്താ ഫോൺ എടുക്കാത്തെ….ഞങ്ങൾ ഉടനെ തന്നെ അവിടെ എത്തും…….കാറ്റില് മരം വീണ് ഇവിടെ റോഡ് ബ്ലോക്കായി കിടക്കുവാ….വണ്ടി പോകില്ല….ഞങ്ങൾ നടന്നാണ് അങ്ങോട്ട് വരുന്നത്….അതാ ലേറ്റ് ആകുന്നെ….. അവിടെ വേറെ കുഴപ്പമൊന്നുമില്ലല്ലോ….. നീ ഭദ്രയെ കണ്ടോ…..??""
ഒറ്റ ശ്വാസത്തിൽ ശരത് പറയുന്നതും കേട്ട് നിൽക്കാനേ എനിക്ക് സാധിച്ചുള്ളൂ…..
""ഹലോ അനന്തു….ആർ
💬 Comments
View all comments