0%

Chapter Title : ❤️അനന്തഭദ്രം 10❤️ [രാജാ]

Author : രാജാ Read All Parts 390

യു ദെയർ….ഞങ്ങൾ അവിടേക്ക് വന്ന് കൊണ്ടിരിക്കുകയാണ്….ഡോണ്ട് വെറി….ഹലോ അനന്തു ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ….അനന്തു,,,, റിപ്ലൈ മീ….??""

പെട്ടെന്നായിരുന്നു ഫോണിൽ നിന്നും രാജശേഖർ സാറിന്റെ ശബ്ദം കേട്ടത്…..ഞാൻ എന്തെങ്കിലും പറയാൻ ശ്രമിക്കുന്നതിന് മുന്നെ തന്നെ നടേശൻ ഫോൺ കട്ട് ചെയ്ത് വലിച്ചെറിഞ്ഞു……

""അപ്പോൾ പോലീസ് ഇവിടെ എത്താറായി അല്ലേ……ഇനി ഇവിടെ നിന്നും രക്ഷപ്പെട്ടു പോകാമെന്നൊരു പ്രതീക്ഷ എനിക്കില്ല….ഇവിടെ നിന്ന് ജീവനോടെ തിരിച്ചു പോകാമെന്നൊരു വിശ്വാസം നിങ്ങൾക്കും വേണ്ട…..""

നടേശൻ ഭദ്രയുടെ അരികിലേക്ക് പതിയെ നടന്നടുത്തു……

""അനന്താ,, നീ ഇവളെ കണ്ടതും സ്നേഹിച്ചതും വിവാഹം കഴിച്ചതും എല്ലാം തെറ്റാണ്… എന്തിന് നീ ഇവളെ തേടി ഇവിടെ വന്നത് പോലും… ആ തെറ്റിന് നിന്റെ ജീവന്റെ വിലയുണ്ട്….""

നടേശന്റെ കയ്യിലെ വാൾ വാങ്ങി കൊണ്ട് ജോർജ്ജ് പറഞ്ഞു..….

""ഇന്ന് വരെ കഷ്ട്ടപ്പെട്ട് നേടിയതും സ്വന്തമാക്കിയതുമെല്ലാം ഒരു പക്ഷെ ഇന്നത്തോടെ നടേശന് നഷ്ട്ടപ്പെട്ടേക്കാം….നീയുൾപ്പെടെ…..അല്ല നീ കാരണം….നിനക്ക് വേണ്ടി,, നിന്നെ സ്വന്തമാക്കാൻ വേണ്ടി… പക്ഷെ സാധിച്ചില്ല….എനിക്ക് കിട്ടാതെ പോയത് ജീവിതകാലം മുഴുവൻ അനുഭവിക്കാമെന്ന് നീ വ്യാമോഹിക്കേണ്ട….. ഞാനതിന് അനുവദിക്കില്ലടാ നായെ നിന്നെ…….""

അലറി വിളിച്ചു കൊണ്ട് എന്റെ നേരെ നടേശൻ പാഞ്ഞു വന്നു……

""വേണ്ടാ,,,, എന്റെ അനന്തേട്ടനെ ഒന്നും ചെയ്യരുത്…….""

ഭദ്ര അലറി കരഞ്ഞു… ഭദ്രയുടെ ശബ്ദം കേട്ട് ക്ഷുഭിതനായ നടേശൻ അവളെയൊന്ന് തിരിഞ്ഞ് നോക്കി….

""ഇവൻ,, ഇവനു വേണ്ടിയല്ലെടി നീ ജീവിക്കുന്നെ… ഇവന്റെ ജീവനല്ലേ നിന്റെ വയറ്റിൽ വളരുന്നത്….അപ്പോൾ അവനെ തന്നെ ആദ്യം തീർത്തേക്കാം….""

അട്ടഹസിച്ചു കൊണ്ട് എന്റെ നെഞ്ചിലേക്ക് നടേശൻ ആഞ്ഞു ചവിട്ടിയതും ഗുണ്ടകൾ എന്റെ മേലുള്ള പിടി വിട്ടു….പുറകിലേക്ക് മലർന്നടിച്ചു വീഴുന്ന ആ നിമിഷം ഭദ്ര ജോർജിന്റെ പിടിയിൽ നിന്നും കുതറി മാറി അയാളുടെ കയ്യിൽ നിന്നും വാൾ പിടിച്ചു വാങ്ങുന്ന കാഴ്ച ഞാൻ അവ്യക്തമായെങ്കിലും കണ്ടിരുന്നു……

നിലത്ത് വീണ ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചതും നടേശൻ എന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി….. വേദന കൊണ്ട് പുളഞ്ഞ എന്റെ നേരെ അയാൾ അരയിൽ നിന്നും എടുത്ത തോക്ക് ചൂണ്ടി… ട്രിഗറിൽ അയാളുടെ വിരൽ അമരാൻ പോകുന്ന നിമിഷം എന്റെ കണ്ണുകൾ പാതി അടഞ്ഞു തുറന്നു……

""ആാാാഹ്…… ഹ്….ഹ്……..""

തൊട്ടടുത്ത നിമിഷം അവിടെ ഉയർന്നു കേട്ടത് നടേശന്റെ നിലവിളിയായിരുന്നു….
തന്റെ നടുവയർ തുളച്ചു കൊണ്ട് പുറത്തേക്ക് വന്ന വാളിന്റെ അഗ്രഭാഗത്ത് പിടി മുറുക്കുന്ന നടേശനെയാണ് ഞാൻ അപ്പോൾ അവിടെ കണ്ടത്….അയാളുടെ കയ്യിൽ നിന്നും തോക്ക് ഊർന്ന് വീണു……

💬 Comments

View all comments