0%

Chapter Title : ❤️അനന്തഭദ്രം 10❤️ [രാജാ]

Author : രാജാ Read All Parts 392

മാസപേശികളെ കീറിമുറിച്ചു കൊണ്ട് ആ മാരകായുധം അയാളുടെ വയറിൽ നിന്നും ഊരിയെടുക്കപ്പെട്ടു…… ഇരു കയ്യും വയറിൽ അമർത്തിപ്പിടിച്ചു കൊണ്ട് മുട്ട് കുത്തി നിലത്തേക്ക് ഇരുന്ന് പോയ നടേശൻ പുറകിൽ നിന്നും ചവിട്ടേറ്റ് വീണു…….

""ഭദ്രാ….നോ……""

കതക് തകർത്തു കൊണ്ട് അങ്ങോട്ടേക്ക് ഓടിയെത്തിയ ശേഖർ സാറിന്റെ ആ വാക്കുകളായിരുന്നു കൺമുന്നിൽ കണ്ട കാഴ്ചയുടെ പിടച്ചിലിൽ ഒരു നിമിഷം തെറ്റിപ്പോയ എന്റെ സമനില വീണ്ടെടുത്ത് തന്നത്…..

വാളിൻമേലുള്ള പിടുത്തം മുറുക്കി കൊണ്ട് രൗദ്രയായി ഭദ്ര അലറി വിളിച്ചു….ദേഷ്യം അടങ്ങാതെ ഭദ്ര വീണു കിടന്നിരുന്ന നടേശന്റെ വയറ്റിൽ പിന്നെയും വാൾ കുത്തിയിറക്കി….
സംഹാരരുദ്രയായി മാറി ഉറഞ്ഞു തുള്ളിയ എന്റെ ദേവിയെ കണ്ട് ഞാൻ പോലും ഭയന്ന് പോയി ആ നിമിഷം…… നടേശന്റെ ദേഹത്ത് നിന്നും വലിച്ചൂരിയെടുത്ത വാൾ അവളുടെ നേരെ ക്രോധത്തോടെ പാഞ്ഞു വന്ന ജോർജ്ജിന്റെ നേരെ അയാളുടെ കഴുത്ത്‌ ലക്ഷ്യമാക്കി വീശാൻ ഭദ്രയ്ക്ക് വെറും ഒരു നിമിഷം മാത്രം മതിയായിരുന്നു…….

കഴുത്തിൽ നിന്നും ചിന്തിയ സ്വന്തം രക്തത്തുള്ളികളെ തിരിച്ചറിയാൻ പോലുമുള്ള സമയം കൂടി ജോർജിന് ലഭിച്ചില്ലാ…… താഴേക്ക് മുഖമടച്ചു വീണ അയാൾ പിടഞ്ഞു തീർന്നതിന് ശേഷം ആ കാഴ്ച കൂടി കണ്ടിട്ടായിരുന്നു നടേശൻ അവസാനശ്വാസവും വെടിഞ്ഞത്…..

മുഖം മറച്ച കേശഭാരം ഇടത് കൈ കൊണ്ട് തട്ടിമാറ്റിയ ഭദ്രയുടെ ദേഹം മുഴുവൻ രൗദ്രത്തിന്റെ മൂർത്തി ഭാവത്താൽ അടിമുടി വിറയ്ക്കുകയായിരുന്നു……..

""ഭ….ഭദ്രാ….നീ…….""

എന്റെ ആ ഇടമുറിഞ്ഞ ശബ്ദമായിരുന്നു അവളെ ഉണർത്തിയത്……
പെട്ടന്ന് എന്തോ കേട്ട പോലെ ഞെട്ടി തിരിഞ്ഞ് നോക്കിയ ഭദ്രയുടെ കയ്യിൽ നിന്നും രക്തത്തുള്ളികൾ ഒലിച്ചിറങ്ങിയ ആ വാൾ നിലത്ത് വീണു…….തന്റെ ചുറ്റും ജീവനറ്റു കിടന്നിരുന്ന നടേശനേയും ജോർജ്ജിനെയും അവൾ പകപ്പോടെ നോക്കി…….

അത് വരെ നിമിഷങ്ങളുടെ വ്യതിയാനങ്ങളിൽ കണ്ട ആ കണ്ണുകളിലെ കനൽ എരിഞ്ഞടങ്ങി…… ഒരു നിമിഷം എന്നെ തന്നെ തുറിച്ചു നോക്കിയ അവളുടെ മുഖത്തെ പരിഭ്രമം പതിയെ വിട്ടൊഴിഞ്ഞു….എന്റെ നേരെ നീണ്ട ആ മിഴിയിണകളിൽ ഈറൻ നനവ് പടർന്നു….

നിറകണ്ണുകളോടെ പാഞ്ഞു വന്ന് എന്റെ നെഞ്ചിൽ മുഖമമർത്തിയ ഭദ്ര എന്നെ ഇറുക്കെ കെട്ടിപ്പിടിച്ചു….. ഭ്രാന്തമായ ആവേശത്തോടെ എന്റെ നെറ്റിയിലും കവിളിലും ചുണ്ടിലും അവൾ ചുംബിച്ചു….രക്തം പടർന്ന കൈ വിരലുകൾ എന്റെ ദേഹമാസകലം പാഞ്ഞു...പതിയെ എന്നിൽ നിന്നും അടർത്തിയ ആ അനുപമ വദനം കൈകുമ്പിളിൽ കോരിയെടുത്ത് ഞാൻ നെറുകയിൽ മുത്തി……എന്റെ കണ്ണുകളിൽ നിന്നും പകർന്ന നീർത്തുള്ളികൾ അവളുടെ ചോരത്തുള്ളികൾ ജ്വലിപ്പിച്ച വദനശോഭയെ തഴുകിയിറങ്ങി….

""ഞാൻ

💬 Comments

View all comments