Chapter Title : ❤️അനന്തഭദ്രം 10❤️ [രാജാ]
ജീവനോടെ ഇരിക്കുമ്പോൾ എന്റെ അനന്തേട്ടന് ഒന്നും സംഭവിക്കില്ല...ഞാനതിന് അനുവദിക്കില്ല…..""
നെഞ്ച് പൊട്ടിയുള്ള കരച്ചിലോടെ പറഞ്ഞ ആ വാക്കുകൾക്ക് അവളെ
ഉടലിനോട് മുറുകെ ചേർത്ത് പിടിച്ചു കൊണ്ടുള്ള ആലിംഗനമായിരുന്നു ഞാൻ നൽകിയ മറുപടി…..
""ശക്തിയുടെ പര്യായമല്ലേടോ സ്ത്രീ…ആപത്തുകളിൽ കാക്കാൻ അവൾ കൂടെയുണ്ടെങ്കിൽ പിന്നെന്തിനാ എന്തേങ്കിലും സംഭവിക്കുമെന്നുള്ള പേടി…..""
രാജശേഖർ സാറിന്റെ ആ വാക്കുകൾ കേട്ടപ്പോൾ ഞാൻ ചേർത്ത് പിടിക്കുകയായിരുന്നു എന്റെ ജീവന്റെ പാതിയെ…എന്റെ ഉടലിനോട് ചേർത്ത് വച്ച പ്രണയത്തെ….
""സർ ഭദ്ര ചെയ്തത്….ഇവൾക്കിനി ഇതിന്റെ പേരിൽ…""
'"ഒന്നും സംഭവിക്കില്ലടോ… ചത്തവന്മാർ പുണ്യാളന്മാർ ഒന്നുമല്ലല്ലോ… ചാവട്ടേ… ഭദ്രയുടെ കൈ കൊണ്ട് തന്നെ തീരണമെന്നായിരിക്കും ഇവരുടെ വിധി… അവർ അത് അർഹിച്ചിരുന്നു….ഈശ്വരന്റെ വിധി അത് ഭദ്രയുടെ കൈകളിലൂടെ നടപ്പിലാക്കി എന്ന് മാത്രം……'"
എന്റെ ആശങ്ക മനസ്സിലാക്കിയ സാർ എന്നെ അശ്വസിപ്പിച്ചു….
""സെക്സ് റാക്കറ്റ് സംഘം തടവിലാക്കി അപായപ്പെടുത്താൻ ശ്രമിച്ച ദമ്പതികളെ രക്ഷപ്പെടുത്താൻ എത്തിയ പോലീസ് സംഘത്തിന് ലഭിച്ചത് പ്രധാന പ്രതികളുടെ മൃതശരീരങ്ങൾ….. ഇവരെപ്പറ്റി പോലീസിന് വിവരം നൽകിയ ഇൻഫോർമാറും കൊല്ലപ്പെട്ടു….സെക്സ് റാക്കറ്റുകൾക്കിടയിലെ ഗ്യാങ് വാറിന്റെ ഇരകളാണ് ഇവരെന്ന് പോലീസിന് പ്രാഥമിക വിവരം ലഭിച്ചിരിക്കുന്നു…… തടവിൽ നിന്നും രക്ഷപ്പെട്ട ദമ്പതികളുടെ മൊഴിയും അത് ശരി വയ്ക്കുന്നു….. പോലീസിന്റെ ഭാഗത്ത് നിന്നും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്….. FIR Closed…..എന്താ ഇത്രയും പോരെ…..അത് പോരെ ഓഫീസേഴ്സ്….""
""യെസ് സർ….""
തന്റെ ഒപ്പമുണ്ടായിരുന്ന പോലീസുകാരോട് ശേഖർ സർ അത് ചോദിച്ചതും അവർ അതിനെ ശരി വച്ച് കൊണ്ട് അദ്ദേഹത്തെ സല്യൂട്ട് ചെയ്തു….അവിടെയുണ്ടായിരുന്ന മറ്റ് മൂന്ന് ഗുണ്ടകളെ കൂടി പിടികൂടി പോലീസുകാർ പുറത്തേക്ക് നടന്നു….ശേഖർ സാർ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥനോട് നടേശന്റെയും ജോർജ്ജിന്റെയും ദിവാകാരന്റെയും ഡെഡ് ബോഡിസ് ക്ലിയർ ചെയ്യാനുള്ള നിർദ്ദേശങ്ങൾ നൽകി…….
""അനന്തു ഭദ്രയെയും കൂട്ടി കൊണ്ട് പുറത്തേക്ക് നടന്നോളു… ശരത് പുറത്ത് വെയിറ്റ് ചെയ്യുന്നുണ്ട്….""
അവശയായ ഭദ്രയേയും താങ്ങിപ്പിടിച്ചു കൊണ്ട് ഞാൻ നടന്നു…… ദിവാകരന്റെ മൃതദേഹത്തിനരികിൽ എത്തിയപ്പോൾ ഭദ്രയൊന്ന് നിന്നു….ഒരു വേള അയാളെ തന്നെ നോക്കി നിന്ന അവളുടെ കണ്ണുകൾ പിന്നെയും നിറഞ്ഞു തുളുമ്പി….
""സങ്കടപ്പെടേണ്ട ഭദ്ര… അയാൾ ചെയ്ത തെറ്റിന്റെ ഫലം,, അത് അയാളെയും കൊണ്ട് പോയി എന്ന് കരുതിയാൽ മതി….""
ശേഖർ സാറിന്റെയാ വാക്കുകൾ ശരിയാണെന്ന് അവൾക്കും തോന്നി കാണണം… കൂടുതലൊന്നും പറയാതെ അവൾ എന്നെ മുറുകെ പിടിച്ചു കൊണ്ട് മുന്നോട്ട് നടന്നു….
""അനന്തേട്ടാ എനിക്ക്…… എനിക്ക് എന്തോ പോലെ തോന്നുന്നു….ത… തല ചുറ്റുന്നുണ്ട്…..""
പൊടുന്നനെ അത് പറഞ്ഞ
💬 Comments
View all comments