Chapter Title : ❤️അനന്തഭദ്രം 10❤️ [രാജാ]
ഭദ്ര പതിയെ എന്റെ പിടുത്തത്തിൽ നിന്നും ഊർന്ന് താഴേക്ക് വീഴാൻ പോയി….അവളുടെ കാലുകൾ കുഴയുന്നുണ്ടായിരുന്നു….ഞാൻ ഭദ്രയെ താങ്ങിപ്പിടിച്ചു…….കണ്ണുകൾ പാതി അടഞ്ഞും തുറന്നും കൊണ്ടിരുന്നു… അവളുടെ ശരീരമാകെ തളർന്ന പോലെ….ഒരു വല്ലാത്ത തണുപ്പ് അനുഭവപ്പെട്ടു ഭദ്രയെ താങ്ങിപ്പിടിച്ച എന്റെ കൈകളിൽ...
""ഭദ്ര….ഭദ്ര… നിനക്കെന്താ പറ്റിയേ….കണ്ണ് തുറക്ക്….കണ്ണ് തുറക്ക് മോളെ…..""
എന്റെ ദേഹത്ത് അമർന്നിരുന്ന ഭദ്രയുടെ കൈകളുടെ പിടുത്തം പതിയെ അയയുന്നത് ഞാൻ അറിഞ്ഞു….എന്റെ ശബ്ദം കേട്ട് ശേഖർ സാറും ശരത്തും ഓടി വന്നു…..ഭദ്ര ഒന്നും മിണ്ടാതെ കിടക്കുന്നത് കണ്ട് ഞാൻ ഭയന്നു….
""ഭദ്രാ….. കണ്ണ് തുറക്ക്….ഭദ്രാ… ഞാനാ വിളിക്കുന്നത്… കണ്ണ് തുറക്ക്…..""
ഞാൻ അലറി വിളിച്ചതും എന്റെ കൈത്തണ്ടയിലെ ഭദ്രയുടെ പിടുത്തം പെട്ടന്ന് മുറുകി… എന്റെ കൈ മെല്ലെ വയറ്റിൽ ചേർത്ത് പിടിച്ചു കൊണ്ട് പാതി തുറന്ന കണ്ണുകളോടൊപ്പം നേർത്ത ശബ്ദത്തിൽ അവളുടെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു…..
""അനന്തേട്ടാ….മ്മ്.. മ്മ്‌ടെ കുഞ്ഞ്……കുഞ്ഞിനെന്തെങ്കിലും………..""
അടുത്ത നിമിഷം വയറിൽ ചേർത്ത് പിടിച്ച എന്റെ കയ്യിലെ ഭദ്രയുടെ പിടുത്തം വിട്ടുപോയി….ആ കണ്ണുകൾ പൂർണമായും അടഞ്ഞു കഴിഞ്ഞിരുന്നു…….അവളുടെ പുറം വടിവിൽ പരതിയ എന്റെ കൈ വെള്ളയിൽ അറിഞ്ഞ നനവ് രക്തത്തിന്റെതാണെന്ന് ഞാൻ തിരിച്ചറിഞ്ഞു….ദേഹമാകെ ഒരു തരിപ്പ് പോലെ അനുഭവപ്പെട്ടു എനിക്ക്….ഭദ്രയുടെ ശരീരത്തിൽ നിന്നും ഒരു തണുപ്പ് എന്നിലേക്ക് പടരുന്ന പോലെ…… രക്തയോട്ടം നിലച്ച ഒരു ജീവച്ഛവം പോലെ ഇരുന്ന എന്റെയുള്ളിൽ നിന്നും ഉയർന്നു വന്ന ആർത്തനാദം തൊണ്ടക്കുഴിയിൽ ഉടക്കി….ഒന്ന് പൊട്ടി കരയാൻ പോലും സാധിക്കാതെ എല്ലാം കണ്മുന്നിൽ വച്ച് കൈ വിട്ട് പോകുന്നതായി എനിക്ക് തോന്നി……
(തുടരും…..*)
**************======***********
💬 Comments
View all comments