Chapter Title : ❤️അനന്തഭദ്രം 10❤️ [രാജാ]
ഫോൺ...പോലീസ് തന്നേൽപ്പിച്ചതാ….""
ഫോൺ കയ്യിൽ തന്നിട്ട് സിസ്റ്റർ പുറത്തേക്ക് പോയി….ഞാൻ ശേഖർ സാറിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു….
""ഹലോ അനന്തു,, റൂമിലേക്ക് മാറ്റിയോ…..???'''
""ഉവ്വ് സർ… സർ ഭദ്രയെപ്പറ്റി എന്തെങ്കിലും വിവരം….??""
""ഞങ്ങൾ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ് അനന്തു….. നടേശനും കൂട്ടർക്കും ഭദ്രയേയും കൊണ്ട് ഈ സിറ്റി വിട്ട് പുറത്ത് പോയിട്ടില്ല….അതിനുള്ള സാവകാശം കിട്ടുന്നതിന് പോലീസ് അവരെ ലോക്ക് ചെയ്തിട്ടുണ്ട്….തൃശ്ശൂരിൽ തന്നെ അവർ തങ്ങാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം ഞങ്ങൾ തേടുന്നുണ്ട്….. മാക്സിമം ഒന്നോ രണ്ടോ മണിക്കൂർ അതിനുള്ളിൽ ഭദ്രയെ ഞങ്ങൾ കണ്ടെത്തും….""
""സർ അവരെങ്ങാനും എന്റെ ഭദ്രയെ ഉപദ്രവിക്കോ… ന്റെ കുഞ്ഞ്….""
ഉള്ളിലെ ഭയം കാരണം എന്റെ ശബ്ദം ഇടറിപ്പോയിരുന്നു അത് ചോദിക്കുമ്പോൾ……
""ഹേയ് അങ്ങനെയൊന്നും സംഭവിക്കില്ല അനന്തു… ധൈര്യമായിരിക്ക്….പിന്നെ സെലിന്റെ കാര്യം ഓർത്ത് ടെൻഷനടിക്കേണ്ട….ഞാൻ അവിടെ നിന്നും പോരുന്നതിനു മുൻപ് ഡോക്ടറോട് സംസാരിച്ചിരുന്നു….കോൺഷ്യസ് ആകാൻ കുറച്ച് സമയമെടുത്തേക്കും അത് അവർ ഇൻജെക്ട് ചെയ്ത മെഡിസിന്റെ എഫക്റ്റാ….അല്ലാതെ വേറെ പേടിക്കാനൊന്നുമില്ല… ഷീ ഈസ് അണ്ടർ ഒബ്സെർവഷൻ….ബോധം വരുമ്പോൾ സംഭവിച്ചതെല്ലാം ഡോക്ടർസ് തന്നെ സെലിനെ അറിയിക്കും….. എന്നിരുന്നാലും അനന്തുവാണ് സെലിനെ അശ്വസിപ്പിക്കേണ്ടതും ധൈര്യം കൊടുക്കേണ്ടതും..…...തന്നെ മാത്രമേ ആ കുട്ടി വിശ്വസിക്കൂ….ഒക്കെ….??'''
""ഓക്കേ സർ….""
'''ഓക്കേ അനന്തു,,, ഭദ്രയെപ്പറ്റി എന്തെങ്കിലും വിവരം കിട്ടിയാൽ ഞാൻ വിവരം അറിയിക്കാം…..
സാറിനോട് സംസാരിച്ചതിന് ശേഷം ഞാൻ വീട്ടിലേക്കു വിളിച്ചു….ഭദ്രയെയും കൂട്ടി കൊണ്ട് മടങ്ങുന്ന വഴി പെട്ടെന്നവൾക്ക് ഒരു തല ചുറ്റൽ ഉണ്ടായെന്നും ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്നും ഒരു കള്ളം പറഞ്ഞു….വീട്ടിൽ ഏട്ടനും ഏട്ടത്തിയും കൂടി ഇല്ലാത്ത സ്ഥിതിക്ക് സത്യം പറഞ്ഞ് അച്ഛനെയും അമ്മയെയും കൂടുതൽ
💬 Comments
View all comments