Chapter Title : ❤️അനന്തഭദ്രം 10❤️ [രാജാ]
ടെൻഷനടിപ്പിക്കേണ്ടെന്ന് ഞാൻ കരുതി….പ്രെഷർ ലെവൽ കുറഞ്ഞിട്ടു ഭദ്രയെ ഡ്രിപ്പ് ഇട്ട് കിടത്തിരിക്കുകയാണെന്നും അവൾ ഇൻജെക്ഷന്റെ മയക്കത്തിലാണെന്നുമൊക്കെ ഞാൻ അറിയിച്ചു…….ഡ്രിപ്പ് തീർന്ന് കുറച്ചു നേരം ഒബ്സെർവഷനിൽ ഇരുന്ന് മടങ്ങിയാൽ മതിയെന്ന് ഡോക്ടർ പറഞ്ഞതിനാൽ വീട്ടിലെത്താൻ നേരം പുലരുമെന്നുമൊക്കെയുള്ള കള്ളം പറഞ്ഞു വിശ്വസിപ്പിച്ചാണ് ഞാൻ ഫോൺ വച്ചത്……
സാർ പറഞ്ഞത് പോലെ നടേശനും ആൾക്കാരും ഭദ്രയെയും കൊണ്ട് സിറ്റി വിട്ട് പുറത്ത് പോയിട്ടില്ലെങ്കിൽ ഇവിടെ തന്നെയുള്ള അവന്റെ ഏതെങ്കിലും സങ്കേതത്തിൽ താങ്ങിയിരിക്കാനാണ് സാധ്യത….. എന്തായാലും കഴിയും വിധം എന്റേതായ രീതിയിലൊന്ന് അന്വേഷിക്കാൻ ഞാനും തീരുമാനിച്ചു…….. അങ്ങനെ ആലോചനയിൽ മുഴുകിയിരിക്കവേ ആണ് ശരത് മുൻപൊരിക്കൽ നടേശനെ പരിചയമുണ്ടെന്ന കാര്യം എന്നോട് അവൻ സൂചിപ്പിച്ചത് ഓർമ്മ വന്നത്….. വിവാഹം കഴിഞ്ഞ് കുറച്ച് നാളുകൾ കഴിഞ്ഞാണ് നടേശൻ ഭദ്രയുടെ ബന്ധുവാണെന്ന് ശരത് മനസ്സിലാക്കിയത്…… ശരത്തിന്റെ ഒരു പരിചയക്കാരനും നടേശനും തമ്മിൽ മുൻപൊരിക്കൽ ഒരു വണ്ടിയുടെ ഇടപെടുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു….വണ്ടി വാങ്ങിയിട്ട് നടേശൻ നൽകിയ ചെക്ക് അക്കൗണ്ടിൽ പൈസയില്ലാതെ മടങ്ങിയതും പിന്നെ പൈസ തരാമെന്ന് പറഞ്ഞ് പറ്റിച്ചതുമൊക്കെയായിരുന്നു വിഷയം……
ഇരു കൂട്ടരും രാഷ്ട്രീയപരമായും മറ്റും സ്വാധീനമുള്ളവരായതിനാൽ ആ പ്രശ്നം കൂടുതൽ വഷളാകാതെ പരിഹരിക്കാൻ സാധിച്ചു….ശരത്തും അന്നാ ഒത്തു തീർപ്പ് ചർച്ചയിൽ പങ്കെടുത്തിരുന്നു….അങ്ങനെയാണ് അവന് നടേശനെ പരിചയം….പിന്നെ എന്റെ വിവാഹശേഷം നടേശൻ ഭദ്രയുടെ ബന്ധുവാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ശരത് എന്നോട് എല്ലാം പറയുന്നത്….പിന്നെയും വാഹനങ്ങളുടെ ഇടപാടുമായി ബന്ധപ്പെട്ട് ഒന്ന് രണ്ട് തവണ കൂടി ശരത്തും നടേശനും തമ്മിൽ നേരിട്ടും അല്ലാതെയും പരിചയപ്പെട്ടിട്ടുണ്ട്…..നടേശനെപ്പറ്റി എന്തെങ്കിലും വിവരം തരാൻ ശരത്തിന് കഴിഞ്ഞാൽ ഭദ്രയെ കണ്ടെത്താൻ അത് മിക്കവാറും സഹായമാകുമെന്ന് ഞാൻ
💬 Comments
View all comments