Chapter Title : ❤️അനന്തഭദ്രം 10❤️ [രാജാ]
അനന്തൻ ടെൻഷനടിക്കണ്ട… ഓക്കേ….""
ഞങ്ങളുടെ അരികിലായി വന്നു നിന്ന ഡോക്ടറുടെതായിരുന്നു വാക്കുകൾ……
""സീ സെലിൻ ഞാൻ ഇത്രയും നേരം പറഞ്ഞത് ഓർമ്മയുണ്ടല്ലോ….താൻ ഉറങ്ങികിടക്കുമ്പോൾ തന്റെ ദേഹത്ത് സ്വൽപ്പം അഴുക്ക് പുരണ്ടു….അത് നമ്മൾ വൃത്തിയാക്കി…….അല്ലാതെ മറ്റൊന്നും തനിക്ക് സംഭവിച്ചിട്ടില്ല……നമ്മുടെ സമൂഹത്തിന് ഒരു ധാരണയുണ്ട്….പൊക്കിളിനും മുട്ടിനുമിടയിൽ എന്തോ ഒന്ന് നഷ്ട്ടപ്പെടാൻ വേണ്ടി മാത്രം ചുമന്നു നടക്കുന്ന ഒരു ജീവിയാണ് സ്ത്രീ എന്ന്…….അത് പോലെയൊരു സമൂഹത്തിന്റെ വാക്കുകൾക്ക് നമ്മൾ വില കല്പിക്കേണ്ടതില്ല… ജീവിതം നമ്മുടേതാണ്,, അത് ജീവിച്ചു തന്നെ കാണിച്ചു കൊടുക്കണം……കേട്ടല്ലോ….?? ടേക്ക് കെയർ….."""
ഡോക്ടർ പുറത്തേക്ക് നടന്നു…..
""ഒരു ഇൻജെക്ഷൻ കൂടി ഉണ്ട്….പിന്നെ ഡ്രിപ്പും ഇടണം….മിക്കവാറും നാളെ തന്നെ പോകാം… ഡോക്ടർ പറയും….""
അത്രയും പറഞ്ഞ് സിസ്റ്ററും പുറത്തേക്ക് പോയി….
""അനന്തു ഭദ്രയെപ്പറ്റി എന്തെങ്കിലും വിവരം….""
എന്റെ തോളിലേക്ക് തല ചായ്ച്ചു കൊണ്ട് സെലിൻ ഇരുന്നു…..
""പോലീസ് അന്വേഷിക്കുന്നുണ്ട്…..ഇത് വരെയും വേറെയൊന്നും അറിയാൻ കഴിഞ്ഞിട്ടില്ല…..""
""നാല് സ്റ്റിച്ച് ഉണ്ട്…""
എന്റെ മുറിവിലൂടെ പതിയെ വിരലോടിച്ചു കൊണ്ടിരുന്ന സെലിന്റെ തലയിൽ തഴുകി കൊണ്ട് ഞാൻ പറഞ്ഞു……
അപ്പോഴേക്കും സിസ്റ്റർ മുറിയിലേക്ക് വന്നു…...സെലിനെ ബെഡിൽ കിടത്തി ഇൻജെക്ഷൻ എടുത്തു….ഞാൻ തൊട്ടടുത്തുള്ള കസേരയിലേക്ക് മാറി ഇരുന്നു…
""അയാളവിടെ പുറത്ത് വെയിറ്റ് ചെയ്യുന്നുണ്ടല്ലോ… നിങ്ങളെ കാണാനാണെന്നു തോന്നുന്നു…….""
സെലിന് ഡ്രിപ്പ് ഇട്ട് ഗ്ളൂക്കോസ് ബോട്ടിൽ സ്റ്റാൻഡിൽ നേരെയിടുമ്പോൾ സിസ്റ്റർ പറഞ്ഞു….
""അയാളോട് അകത്തേക്ക് വരാൻ പറഞ്ഞോളൂ സിസ്റ്റർ…""
പുറത്തേക്ക് പോകുന്ന സിസ്റ്ററിനോട് അത് പറഞ്ഞ സെലിനെ ആരുടെ കാര്യമാണ് പറയുന്നതെന്ന് മനസ്സിലാകാതെ ഞാൻ സംശയഭാവത്തോടെ നോക്കി…..
ഏകദേശം ഒരു അമ്പതിനടുത്ത് പ്രായം തോന്നിക്കുന്ന ഒരാൾ മുറിയിലേക്ക് കടന്നു വന്നു… മുണ്ടും ഷർട്ടുമാണ് വേഷം….അയാളെ കണ്ടതും ബെഡിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ച സെലിനെ ഞാൻ താങ്ങിപിടിച്ച് കട്ടിലിന്റെ ക്രാസിയിൽ തലയിണ ചാരി വച്ച് ഇരുത്തി…..
എന്നെയും അയാളെയും സെലിൻ മാറി മാറിയൊന്നു നോക്കി….
""ആരാ നിങ്ങൾ.,....""
"'ഇദ്ദേഹം അനന്തുവിനെ കാണാനാ വെയിറ്റ് ചെയ്തത്….'''
ആളോടുള്ള എന്റെ ചോദ്യത്തിന് സെലിനായിരുന്നു മറുപടി പറഞ്ഞത്……
""ഏ… എന്റെ പേര് ദിവാകരൻ….. അനന്തൻ സാറിന് എന്നെ മനസ്സിലാകാൻ വഴിയില്ല….നമ്മൾ തമ്മിൽ ആദ്യമായിട്ടാണ് കാണുന്നത്…..പക്ഷെ സാറിനെയും ഭദ്ര കുഞ്ഞിനേയും എനിക്ക് നന്നായി അറിയാം...""
അല്പം മുന്നിലേക്ക് കയറി നിന്നു കൊണ്ട് അയാൾ പറഞ്ഞു തുടങ്ങി….
"'ഇന്ന് വൈകുന്നേരം ഭദ്ര കുഞ്ഞിനേയും ഈ കുട്ടിയേയും ഞാൻ അവിടെ വന്ന് കണ്ടിരുന്നു….. സുരേന്ദ്രൻ സാറിന്റെ വീട്ടിൽ…."'
""എന്തിന്… നിങ്ങൾക്കെങ്ങനെയാ എന്നെയും
💬 Comments
View all comments