Chapter Title : ❤️അനന്തഭദ്രം 10❤️ [രാജാ]
ഇവരെയും പരിചയം…""
""പതിനഞ്ച് വർഷം മുന്നേയുള്ള പരിചയമാണ്….നിങ്ങളുമായിട്ടല്ല….ഭദ്ര മോളുടെ അച്ഛൻ രാമചന്ദ്രനുമായിട്ട്….ഞങ്ങൾ സുഹൃത്തുക്കളായിരുന്നു…….. രാമന്റെ മരണശേഷം ഞാൻ ഈ നാട് വിട്ടു….ഇന്ന് ഞാൻ ഈ നാട്ടിൽ എത്തിയത് ഭദ്ര കുഞ്ഞിനെ കാണാൻ വേണ്ടി മാത്രമാണ്….എല്ലാ കുറ്റങ്ങളും ഏറ്റു പറഞ്ഞ് ആ കുട്ടിയുടെ കാലിൽ വീണ് മാപ്പ് ചോദിക്കാൻ….വർഷങ്ങളായി എന്നെ പിന്തുടരുന്ന കുറ്റബോധത്തിൽ നിന്നും കുറച്ചെങ്കിലും ആശ്വാസം കിട്ടാൻ വേണ്ടിയായിരുന്നു അത്….
അത് പറയുമ്പോൾ വിങ്ങിപ്പൊട്ടുകയായിരുന്നു ആ മനുഷ്യൻ…
"എനിക്കൊന്നും മനസ്സിലാകുന്നില്ല….നിങ്ങൾ എന്തിനാണ് ഭദ്രയോട് മാപ്പ് ചോദിക്കുന്നത്… അതിന് നിങ്ങൾ എന്താ തെറ്റാ അവളോട് ചെയ്തത്…..""
""അന്ന്,, പതിനഞ്ച് വർഷങ്ങൾക്ക് മുൻപ്….ആ നശിച്ച രാത്രി….ഭദ്ര കുഞ്ഞിനോട് ഞാൻ ചെയ്ത ദ്രോഹം അത്രയ്ക്കും വലുതായിരുന്നു സർ…..പാപിയാണ് ഞാൻ,,മഹാപാപി…..കാശിന് വേണ്ടി സ്വന്തം സുഹൃത്തിനെയും കുടുംബത്തെയും ഒറ്റു കൊടുത്ത വഞ്ചകൻ….. ഭദ്ര കുഞ്ഞിന്റെ അച്ഛന്റെയും അമ്മയുടെയും പിഞ്ചനിയന്റെയും മരണത്തിനു ഉത്തരവാദി ഞാനാണ്…….എനിക്ക് സ്വപ്നം പോലും കാണാൻ സാധിക്കാത്ത അത്രയും പണം തന്ന് എന്നെ കൊണ്ട് എല്ലാം ചെയ്യിച്ചത് നടേശനാണ്...ആ രാത്രി അത്യാവശ്യമായി കാണാണമെന്നും പറഞ്ഞ് എന്നെക്കൊണ്ട് അയാൾ രാമചന്ദ്രനെ വിളിപ്പിച്ചു…നടേശന്റെ നിർദ്ദേശപ്രകാരം ഞാനാണ് രാമചന്ദ്രനേയും കുടുംബത്തെയും അന്നവിടെ ആ തിരക്കൊഴിഞ്ഞ ഭാഗത്തേക്ക് വിളിച്ചത്….. എല്ലാവരെയും ഒരു റോഡപകടകം എന്ന് തോന്നിപ്പിക്കും വിധം നടേശൻ കരുതി കൂട്ടി നടപ്പിലാക്കിയ കൊലപാതകം….കാശിനു വേണ്ടി ഞാനും അതിനു കൂട്ട് നിന്നു…..
ആ സംഭവത്തിന് ശേഷം നടേശൻ എന്നെ നാട് കടത്തി….ഒരിക്കലും ഇങ്ങോട്ട് ഇനി തിരിച്ചു വരരുതെന്നും,, വന്നാൽ കൊന്ന് കളയുമെന്നായിരുന്നു ഭീക്ഷണി……""
""ഇന്ന് വൈകുന്നേരം ഇയാള് വന്ന് ഭദ്രയെ കണ്ട് എല്ലാ സത്യങ്ങളും പറഞ്ഞിരുന്നു….എല്ലാം അറിഞ്ഞ ഭദ്ര ആകെ തളർന്നു പോയി….പാവം അവളെ അശ്വസിപ്പിക്കാൻ എനിക്ക് സാധിച്ചില്ല….. എത്രയും പെട്ടന്ന് നിന്നെ വിവരങ്ങളറിയിക്കാനായിരുന്നു ഞങ്ങൾ തീരുമാനിച്ചത്….പക്ഷെ അതിനുള്ള സാവകാശം പോലും ഞങ്ങൾക്ക് കിട്ടിയില്ല… അപ്പോഴേക്കും നടേശനും ആൾക്കാരും അവിടെ എത്തിയിരുന്നു…..""
എന്റെ കൈത്തണ്ടയിൽ പിടിച്ചു കൊണ്ട് സെലിൻ കാര്യങ്ങൾ വിശദീകരിച്ചു…
""ഞാൻ നാട്ടിലെത്തിയിട്ടുണ്ടെന്ന് അറിഞ്ഞ നടേശന്റെ ആൾക്കാർ എന്നെ നിരീക്ഷിക്കുന്നുണ്ടായിരുന്നു….. ഞാൻ ഭദ്ര മോളെ കാണാൻ എത്തിയതും എല്ലാ സത്യങ്ങളും മോളോട് പറഞ്ഞുവെന്നും അവർക്ക് മനസ്സിലായി….. അവരുടെ കയ്യിൽ നിന്നും ഭദ്രയെയും ഈ കുട്ടിയേയും രക്ഷിക്കാനുള്ള ശേഷി എനിക്കില്ലായിരുന്നു…… അവരുടെ കയ്യിൽ നിന്നും ഭാഗ്യം കൊണ്ടാണ് അന്നേരം ഞാൻ രക്ഷപ്പെട്ടത്….. ഭദ്ര മോള് പറഞ്ഞതനുസരിച്ച് എത്രയും വേഗം രാജശേഖർ സാറിനെ വിവരങ്ങളറിയിക്കാനായിരുന്നു എന്റെ ശ്രമം….എന്റെ തൊട്ട് പിന്നാലെ ഉണ്ടായിരുന്നു നടേശന്റെ ആൾക്കാർ….അവരുടെ
💬 Comments
View all comments