0%

Chapter Title : ❤️അനന്തഭദ്രം 11❤️ [രാജാ]

Author : രാജാ Read All Parts 937

സന്തോഷവാർത്ത എന്നെ അറിയിക്കാൻ വിളിച്ചതായിരിക്കും അവൾ….അതൊന്ന് കേൾക്കാനുള്ള മനസ്സ് പോലും കാണിക്കാതെയാണ് ഞാൻ അവളോട് അങ്ങനെയൊക്കെ പറഞ്ഞത്….എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി….

ഏകദേശം 10 മണി കഴിഞ്ഞിരുന്നു രാത്രി വീട്ടിലെത്തുമ്പോൾ….. ഭദ്ര M.com പാസ്സായ കാര്യം തന്നെയായിരുന്നു എല്ലാവർക്കും പറയാനുണ്ടായിരുന്നത്…..അവൾ വിളിച്ചപ്പോൾ ഞാൻ ആദ്യം ഫോൺ എടുക്കാതിരുന്നതിനും പിന്നെ ഫോണിൽ അവളോട് ദേഷ്യപ്പെട്ടതിന് ഭദ്രയാകെ സങ്കടത്തിലാണെന്നും അമ്മയും ഏട്ടത്തിയും പറഞ്ഞു……..
""ഡാ നീ സൂക്ഷിച്ചോ….പെണ്ണ് ഇച്ചിരി കലിപ്പിലാണെന്നാ തോന്നുന്നേ….'''
സീൻ ഡാർക്ക് ആയിരിക്കുമോ എന്ന് ഭയന്ന് പതിയെ സ്റ്റെയർ കേസ് കേറുമ്പോൾ ഏട്ടത്തി താഴെ നിന്നും വിളിച്ചു പറഞ്ഞു…..എന്തും നേരിടാൻ തയ്യാറായി കൊണ്ട് ഞാൻ മുന്നോട്ട് നടന്നു….. മുറിയിൽ ചെല്ലുമ്പോൾ കുഞ്ഞിനേയും മടിയിലിരുത്തി കളിപ്പിച്ചോണ്ടിരിക്കുകയാണ് അവൾ… എന്നെ കണ്ടതും പെണ്ണിന്റെ മുഖം വീർത്തു….ചുറ്റുമുള്ള സകല ശ്വാസവും കയറ്റിപ്പിടിച്ചോണ്ട് അവൾ ഇരിക്കുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് ചിരി പൊട്ടി….ഞാൻ ചിരിക്കുന്നത് കണ്ടതും പെണ്ണിന്റെ കലി കൂടി….എപ്പോഴത്തെയും പോലെ ഞാനിപ്പോൾ സോറിയും പറഞ്ഞ് കൊഞ്ചിച്ചോണ്ട് തന്റെ അടുത്തേക്ക് വരുമെന്ന് കരുതിയാണ് പെണ്ണിന്റെ ഇരുപ്പ്… പക്ഷേ ഇത്തവണ പെണ്ണിനെയൊന്ന് വട്ട് കളിപ്പിക്കാമെന്ന് കരുതി ഞാൻ അവളെ മൈൻഡ് ചെയ്യാത്ത പോലെ പെരുമാറി….ഭദ്രയുടെ മടിയിൽ കിടന്ന് എന്നെ നോക്കി കൈകാലിട്ടടിച്ചു ചിരിക്കുന്ന മോളെ ഞാൻ തലോടി കൊണ്ട് ആ കുഞ്ഞ് കാലടികളിൽ മുത്തിയപ്പോൾ പോലും അവളൊരാൾ അവിടെ ഉണ്ടെന്ന ഭാവം പോലും ഞാൻ കാണിച്ചില്ലായിരുന്നു….എന്റെ ആ പെരുമാറ്റത്തിൽ ആകെ കിളിപ്പോയ അവസ്ഥയിലിരിക്കുന്ന പെണ്ണിന്റെ മുഖം ഡ്രസ്സ്‌ മാറുമ്പോൾ കാബോർഡിന്റെ അരികിലെ കണ്ണാടിയിൽ കൂടി അവൾ കാണാതെ ഞാൻ നോക്കുന്നുണ്ടായിരുന്നു….അന്തം വിട്ട് കുന്തം വിഴുങ്ങിയപ്പോലെയിരിക്കുന്ന ഭദ്രയെ കണ്ട് ഞാൻ ചിരിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു…. എന്റെ ഭാഗത്തു നിന്നുള്ള അവഗണന അവളെ ശരിക്കും നോവിക്കുന്നുണ്ടെന്ന് മടിയിലിരിക്കുന്ന കുഞ്ഞിനെപ്പോലും മൈൻഡ് ചെയ്യാതെയുള്ള പെണ്ണിന്റെ ഇരുപ്പ് കണ്ടപ്പോഴേ ഞാൻ മനസ്സിലാക്കി….. അപ്പോഴും ഞാൻ അവളെ മൈൻഡ് ചെയ്യാതെ ഡ്രസ്സ്‌ മാറി പുറത്തോട്ട് നടന്നു….ഞാൻ മിണ്ടുന്നില്ലന്ന് കണ്ടിട്ടും ഇതുവരെയും ഭദ്ര എന്നോട് ഇങ്ങോട്ട് മിണ്ടാതിരുന്നത് എന്നെ തെല്ല് അത്ഭുതപ്പെടുത്താതിരുന്നില്ല….അപ്പോൾ അവളും നല്ല വാശിയിലാണെന്ന് സാരം… ഞാൻ ഉറപ്പിച്ചു...താഴെ ഹാളിലേക്ക് ചെല്ലുമ്പോൾ

💬 Comments

View all comments