Chapter Title : ❤️അനന്തഭദ്രം 11❤️ [രാജാ]
അമ്മയും ഏട്ടത്തിയും ഉറങ്ങിയിട്ടില്ലായിരുന്നു….. ദേവൂട്ടിയും ഉറങ്ങിയിട്ടില്ല….അവൾ സോഫയിലിരുന്ന് ഏതോ കാർട്ടൂൺ കാണുന്നു…..
ഏട്ടത്തി എനിക്ക് ഭക്ഷണം വിളമ്പി തന്നു….. എന്നോട് കുറച്ച് നേരം സംസാരിച്ചിട്ട് അമ്മ ഉറങ്ങാൻ പോയി….. ഭദ്ര ഇത് വരെയും ഭക്ഷണം കഴിച്ചിട്ടില്ലെന്ന് ഏട്ടത്തി പറഞ്ഞപ്പോൾ എനിക്കെന്തോ സങ്കടം തോന്നി….ഒന്നുമില്ലെങ്കിലും ഞാൻ താഴേക്ക് പോരുമ്പോൾ അവളെക്കൂടി വിളിക്കേണ്ടതായിരുന്നു….അവൾ കഴിച്ചോ എന്ന് കൂടി ഞാൻ അന്വേഷിച്ചില്ല….ടിവി ഓഫ് ചെയ്ത് ദേവൂട്ടി ഓടി വന്ന് എന്റെ മടിയിൽ കയറിയിരുന്നു….രണ്ട് കഷ്ണം ചപ്പാത്തി കറിയിൽ മുക്കി ഞാൻ ദേവൂട്ടിയുടെ വായിൽ വച്ചു കൊടുത്തു… ആ കുഞ്ഞ് വയറ് നേരത്തെ നിറഞ്ഞതിനാൽ അവൾക്ക് അത്രയും മതിയായിരുന്നു….ഇത് പിന്നെ എന്റെ കയ്യിൽ നിന്നും വാങ്ങി കഴിക്കാനുള്ള കൊതി കൊണ്ട് വന്നിരുന്നതാണെന്ന് മാത്രം….എന്നെ നോക്കി കിന്നരിപ്പല്ലുകൾ കാണിച്ചു ചിരിച്ച ആ കൊച്ചു സുന്ദരി എന്റെ താടി രോമങ്ങളിൽ പതിയെ തലോടി കൊണ്ട് എഴുന്നേറ്റു പോയി….ഞാൻ കഴിച്ചു മതിയാക്കി എഴുന്നേറ്റു.. ഒരു ചപ്പാത്തി കൂടി തിന്നാൻ ഏട്ടത്തി നിർബന്ധിച്ചു….വിശപ്പുണ്ടായിരുന്നെങ്കിലും എന്തോ കഴിക്കാൻ തോന്നുന്നില്ലായിരുന്നു….. ഞാൻ വേണ്ടാന്നു പറഞ്ഞ് കൈ കഴുകി…..
മുറിയിലേക്ക് ചെല്ലുമ്പോൾ ഭദ്ര കുഞ്ഞിനേയും തോളത്തിട്ട് മുറിയിൽ നിന്നും എൻട്രൻസ് ഉള്ള ബാൽക്കണിയിലെ സിറ്റ് ഔട്ടിലൂടെ നടക്കുന്നുണ്ടായിരുന്നു….എന്നെയൊന്ന് നിസ്സംഗമായി നോക്കികൊണ്ട് അവൾ മുഖം തിരിച്ചു….ഞാനും വിട്ട് കൊടുത്തില്ല….. ഒന്നും സംഭവിക്കാത്ത മട്ടിൽ യാതൊരു കൂസലുമില്ലാതെ പെരുമാറി….ടവലുമെടുത്ത് ഞാൻ ബാത്‌റൂമിലേക്ക് കയറുന്നത് കണ്ടതും ഭദ്ര മുറിയിലേക്ക് കടന്ന് സിറ്റ് ഔട്ടിലേക്കുള്ള ഡോർ അടച്ചു കുറ്റിയിട്ടു…..
കുളി കഴിഞ്ഞിറങ്ങുമ്പോൾ ഭദ്ര ബെഡിൽ കിടപ്പുണ്ടായിരുന്നു….എനിക്ക് പുറം തിരിഞ്ഞ് കിടന്ന് കൊണ്ട് കുഞ്ഞിന് പാല് കൊടുക്കുകയായിരുന്നു അവൾ….ബാത്ത്ടവൽ മാറ്റി ഒരു കാവി മുണ്ട് മാത്രം എടുത്ത് ഉടുത്തു കൊണ്ട് ഞാൻ ബെഡിന്റെ മറുവശം വന്ന് കിടന്നു….അഞ്ചു മിനിറ്റ് കഴിഞ്ഞതും ഭദ്ര എഴുന്നേറ്റ് കുഞ്ഞിനെയെടുത്ത് തൊട്ടിലിൽ കൊണ്ട് പോയി കിടത്തി….അൽപ്പനേരം അടുത്തുള്ള സോഫയിലിരുന്ന് അവൾ തൊട്ടിലാട്ടി കൊടുത്തു….എന്നിട്ട് കുഞ്ഞ് ഉറങ്ങിയെന്നു ഉറപ്പ് വരുത്തിയതിന് ശേഷം റൂമിന്റെ ഡോർ ലോക്ക് ചെയ്ത് ബെഡിൽ വന്ന് കിടന്നു….. ഭദ്ര സോഫയിലിരുന്നിരുന്ന നേരമത്രയും ഞാൻ അവൾക്ക് നേരെ ചരിഞ്ഞു കിടന്ന് കൊണ്ട് അവളെ തന്നെ നോക്കുന്നുണ്ടായിരുന്നു…
💬 Comments
View all comments