Chapter Title : ❤️അനന്തഭദ്രം 11❤️ [രാജാ]
ഞാൻ കാൾ അറ്റൻഡ് ചെയ്യാതിരുന്നത്….പക്ഷേ മീറ്റിംഗിന്റെ ടെൻഷനിടയിൽ നീ പിന്നെയും പിന്നെയും വിളിച്ചു കൊണ്ടിരുന്നപ്പോൾ അന്നേരത്തെ ദേഷ്യത്തിന് എന്റെ കയ്യീന്ന് പോയി…… കാര്യം നിനക്ക് സർപ്രൈസ് ആയെങ്കിലും നിന്നെ ഇത്രയും സങ്കടപ്പെടുത്താൻ പാടില്ലായിരുന്നു….സോറി ടാ വാവേ….""
ഭദ്രയുടെ നെറുകയിൽ തലോടി കൊണ്ട് ഞാൻ കിടന്നു… ഭദ്ര കൂടുതലൊന്നും പറയാതെ എന്റെ നെഞ്ചിലേക്ക് മുഖമമർത്തി….
""എന്നാലും എന്തിനാ ഏട്ടാ അരഞ്ഞാണം വാങ്ങിച്ച് കാശ് കളഞ്ഞേ….എനിക്കിപ്പോഴേ ഒരെണ്ണം ഉണ്ടല്ലോ…ഇതിനിപ്പോ കുറെ പൈസയായി കാണില്ലേ...""
അരയിൽ അവൾ ആദ്യമേ ധരിച്ചിരുന്ന അരഞ്ഞാണത്തിൽ എന്റെ കൈ ചേർത്ത് പിടിച്ചു കൊണ്ട് പെണ്ണ് ചിണുങ്ങി….
അവൾ പറഞ്ഞത് ശരിയാണ്... അവൾക്ക് ആദ്യമേ വാങ്ങി നൽകിയിട്ടുണ്ടായിരുന്ന അരഞ്ഞാണത്തേക്കാൾ വില കൂടിയത് തന്നെയാണ് ഞാനിപ്പോൾ അവളെ അണിയിച്ചിരിക്കുന്നത്…. അവ കാണുമ്പോൾ തന്നെ പെണ്ണിന് അക്കാര്യം മനസ്സിലാകും….
""നീ അല്ലേ അന്നൊരു ദിവസം പറഞ്ഞത്… പ്രസവം കഴിഞ്ഞ് വയറിൽ സ്‌ട്രെച്ച് മാർക്സ് വന്നപ്പോൾ എനിക്ക് എന്തെങ്കിലും ഇഷ്ട്ടക്കുറവ് നിന്നോട് തോന്നുന്നുണ്ടോ എന്ന്….നിന്റെ സംശയം ന്യായമാണ്… ഒന്ന് രണ്ട് പ്രസവം കഴിയുന്നതോടെ ശരീരത്തിന്റെ ആകാരവടിവ് നഷ്ട്ടപ്പെടുമ്പോൾ വയറിൽ പാടുകൾ വീണ് ഭംഗി നഷ്ടപ്പെടുമ്പോൾ ഭാര്യമാരുടെ ശരീരത്തോട് മടുപ്പ് കാണിക്കുന്ന ഭർത്താക്കന്മാർ ഉണ്ട് നമ്മുടെ നാട്ടിൽ… പക്ഷെ നിന്റെ ശരീരത്തിന്റെ ചോരയും നീരും നീ നഷ്ട്ടപ്പെടുത്തിയത് എനിക്ക് വേണ്ടിയാണ്… ഞാനാണത് കവർന്നെടുത്തതും അനുഭവിച്ചതും….മാസങ്ങളോളം എന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമന്ന് സുരക്ഷിതമായി എനിക്ക് സമ്മാനിച്ചപ്പോഴാണ് നിന്റെ വയറിൽ പാടുകൾ വീണത്….ആ യാഥാർഥ്യം മനസ്സിൽ സൂക്ഷിക്കുന്ന എനിക്കെങ്ങനെയാ മോളെ നിന്റെ ശരീരത്തോട് താല്പര്യം നഷ്ട്ടപ്പെടുന്നത്….. നിന്റെ മനസ്സ് തൊട്ട എനിക്ക് ഒരിക്കലും നിന്റെ ശരീരത്തോട് അനിഷ്ടം തോന്നില്ല….എന്റെ ഉടലിൽ മണ്ണ് പറ്റുന്ന നാള് വരെയും നിന്റെ ഈ അരക്കെട്ടിൽ ഞാനുണ്ടാവും പെണ്ണേ….അതിപ്പോൾ നീ ഏത് കോലത്തിലിരുന്നാലും…..""
ഒരു കുസൃതി ചിരിയോടെ ഞാൻ കണ്ണിറുക്കി കാണിച്ചതും ഭദ്ര എന്റെ മുഖം മുഴുവൻ ചുംബിച്ചു കൊണ്ട് കൈകുമ്പിളിൽ ചേർത്തു….
""ഏട്ടൻ അവസാനം പറഞ്ഞ ആഗ്രഹം നടക്കുമെന്ന് തോന്നുന്നില്ലട്ടോ…""
""അതെന്താ അമ്മൂസേ അങ്ങനെ പറഞ്ഞെ….""
""ഈ ദേഹത്ത് മണ്ണ് പറ്റുമ്പോൾ ഞാൻ ഈ ഭൂമിയിൽ ജീവനോടെ ഉണ്ടാകില്ലല്ലോ….എന്റെ കണ്ണടയുമ്പോൾ ഞാൻ
💬 Comments
View all comments