0%

Chapter Title : ❤️അനന്തഭദ്രം 11❤️ [രാജാ]

Author : രാജാ Read All Parts 4.7K

സഹിച്ചു കിടന്നിട്ടും ഇല്ല എന്നവൾ മറുപടി പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി…...
ശരിക്കും ആ ഒരു ദിവസം എനിക്കൊരിക്കലും മറക്കാൻ കഴിയില്ല…ഒരു പെണ്ണ് എത്ര വേദനിച്ചാണ് ഒരു കുഞ്ഞിന് ജന്മം നൽകുന്നത്…എന്നിട്ടു ഈ സമൂഹം അവളോട് ചെയ്യുന്നതോ…..
എല്ലാ പുരുഷന്മാരും അവരുടെ ഭാര്യ പ്രസവിക്കുന്നത് നേരിട്ടു കാണണം…. അത് കണ്ടു നിൽക്കുന്ന ഒരു പുരുഷനും അവളെയോ സ്വന്തം അമ്മയെയോ മറ്റൊരു പെണ്ണിനെയോ ഒരിക്കലും വേദനിപ്പിക്കില്ല….

സ്നേഹത്തോടെ ഞാൻ ഭദ്രയുടെ നെറുകയിൽ തലോടി…
""നമുക്ക് മോളാ ഏട്ടാ….""
സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു…..
""മോളെ കണ്ടോ...?'''
അവൾ ചോദിച്ചു….ഇല്ല എന്ന് ഞാൻ തലയാട്ടി…

""കാണണ്ടേ….?""
""ഉം വേണം…'''
ഞാൻ മറുപടി പറഞ്ഞു….
എന്റെ മോളെ കാണാൻ വേണ്ടി തൊട്ടടുത്ത മുറി ലക്ഷ്യമാക്കി നടക്കുമ്പോൾ ജീവിതത്തിൽ വിലമതിക്കാനാവാത്തതെന്തോ നേടിയ സന്തോഷമായിരുന്നെന്റെ മനസ്സ് നിറയെ…..

എന്റെ ഭദ്രയുടെയും മോളുടെയും ഒപ്പമുള്ള സന്തോഷകരമായ നാളുകളായിരുന്നു പിന്നെ എന്നെ കാത്തിരുന്നത്….ദേവൂട്ടിക്ക് ശേഷം എന്റെ അനുമോളുടെ കളിചിരികളും കരച്ചിലും ബഹളവുമെല്ലാം വീട്ടിൽ നിറഞ്ഞു…..ഭർത്താവിൽ നിന്നും ഒരു അച്ഛനിലേക്കുള്ള ദൂരം ഞാൻ ശരിക്കും അനുഭവിച്ചറിഞ്ഞു….എന്റെ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പമുള്ള ഓരോ നിമിഷവും ഞാൻ മനസ്സറിഞ്ഞു ആസ്വദിച്ചു…..

ഒരു ദിവസം ഓഫീസിൽ ജോലിയിൽ മുഴുകി ഇരിക്കവേയാണ് ഒപ്പം വർക്ക് ചെയ്യുന്ന ജെയിംസ് അവന്റെ സഹോദരി M.com പാസായ കാര്യം എന്നെ അറിയിച്ചത്….അപ്പോഴായിരുന്നു എനിക്ക് ഭദ്രയുടെ കാര്യം ഓർമ്മ വന്നത്…റിസൾട്ട്‌ അടുത്ത് തന്നെ വരുമെന്ന് ഊഹിച്ചിരുന്ന ഞാൻ അവളുടെ ഹാൾ ടിക്കറ്റ് നമ്പർ നോട്ട് ചെയ്ത് വച്ചിരുന്നു….ഞാൻ വേഗം യൂണിവേഴ്സിറ്റി സൈറ്റിൽ കേറി ഭദ്രയുടെ റിസൾട്ട്‌ നോക്കി….അവൾ ഫസ്റ്റ് ക്ലാസോട് കൂടി

💬 Comments

View all comments