Chapter Title : ❤️അനന്തഭദ്രം 11❤️ [രാജാ]
നടക്കില്ല….നീ ഫോൺ വച്ചേ… വേണൽ കഴിച്ചിട്ട് കിടന്നോ….എന്നെ നോക്കിയിരിക്കണ്ടാ….""
അപ്പോഴത്തെ ദേഷ്യത്തിന് പരുഷമായി അത്രയും പറഞ്ഞ് കൊണ്ട് ഞാൻ ഫോൺ വച്ചു….കുറച്ചു സമയം കഴിഞ്ഞ് ദേഷ്യമൊന്നടങ്ങിയപ്പോൾ ഭദ്രയോട് ചൂടായതിൽ എനിക്ക് തെല്ല് വല്ലായ്മ തോന്നി….ഒരു പക്ഷേ എക്സാം റിസൾട്ട് അറിഞ്ഞ് ആ സന്തോഷവാർത്ത എന്നെ അറിയിക്കാൻ വിളിച്ചതായിരിക്കും അവൾ….അതൊന്ന് കേൾക്കാനുള്ള മനസ്സ് പോലും കാണിക്കാതെയാണ് ഞാൻ അവളോട് അങ്ങനെയൊക്കെ പറഞ്ഞത്….എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി….
ഏകദേശം 10 മണി കഴിഞ്ഞിരുന്നു രാത്രി വീട്ടിലെത്തുമ്പോൾ….. ഭദ്ര M.com പാസ്സായ കാര്യം തന്നെയായിരുന്നു എല്ലാവർക്കും പറയാനുണ്ടായിരുന്നത്…..അവൾ വിളിച്ചപ്പോൾ ഞാൻ ആദ്യം ഫോൺ എടുക്കാതിരുന്നതിനും പിന്നെ ഫോണിൽ അവളോട് ദേഷ്യപ്പെട്ടതിന് ഭദ്രയാകെ സങ്കടത്തിലാണെന്നും അമ്മയും ഏട്ടത്തിയും പറഞ്ഞു……..
""ഡാ നീ സൂക്ഷിച്ചോ….പെണ്ണ് ഇച്ചിരി കലിപ്പിലാണെന്നാ തോന്നുന്നേ….'''
സീൻ ഡാർക്ക് ആയിരിക്കുമോ എന്ന് ഭയന്ന് പതിയെ സ്റ്റെയർ കേസ് കേറുമ്പോൾ ഏട്ടത്തി താഴെ നിന്നും വിളിച്ചു പറഞ്ഞു…..എന്തും നേരിടാൻ തയ്യാറായി കൊണ്ട് ഞാൻ മുന്നോട്ട് നടന്നു….. മുറിയിൽ ചെല്ലുമ്പോൾ കുഞ്ഞിനേയും മടിയിലിരുത്തി കളിപ്പിച്ചോണ്ടിരിക്കുകയാണ് അവൾ… എന്നെ കണ്ടതും പെണ്ണിന്റെ മുഖം വീർത്തു….ചുറ്റുമുള്ള സകല ശ്വാസവും കയറ്റിപ്പിടിച്ചോണ്ട് അവൾ ഇരിക്കുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് ചിരി പൊട്ടി….ഞാൻ ചിരിക്കുന്നത് കണ്ടതും പെണ്ണിന്റെ കലി കൂടി….എപ്പോഴത്തെയും പോലെ ഞാനിപ്പോൾ സോറിയും പറഞ്ഞ് കൊഞ്ചിച്ചോണ്ട് തന്റെ അടുത്തേക്ക് വരുമെന്ന് കരുതിയാണ് പെണ്ണിന്റെ ഇരുപ്പ്… പക്ഷേ ഇത്തവണ പെണ്ണിനെയൊന്ന് വട്ട് കളിപ്പിക്കാമെന്ന് കരുതി ഞാൻ അവളെ മൈൻഡ് ചെയ്യാത്ത പോലെ പെരുമാറി….ഭദ്രയുടെ മടിയിൽ കിടന്ന് എന്നെ നോക്കി കൈകാലിട്ടടിച്ചു ചിരിക്കുന്ന മോളെ ഞാൻ തലോടി കൊണ്ട് ആ
💬 Comments
View all comments