0%

Chapter Title : ❤️അനന്തഭദ്രം 11❤️ [രാജാ]

Author : രാജാ Read All Parts 4.7K

കുഞ്ഞ് കാലടികളിൽ മുത്തിയപ്പോൾ പോലും അവളൊരാൾ അവിടെ ഉണ്ടെന്ന ഭാവം പോലും ഞാൻ കാണിച്ചില്ലായിരുന്നു….എന്റെ ആ പെരുമാറ്റത്തിൽ ആകെ കിളിപ്പോയ അവസ്ഥയിലിരിക്കുന്ന പെണ്ണിന്റെ മുഖം ഡ്രസ്സ്‌ മാറുമ്പോൾ കാബോർഡിന്റെ അരികിലെ കണ്ണാടിയിൽ കൂടി അവൾ കാണാതെ ഞാൻ നോക്കുന്നുണ്ടായിരുന്നു….അന്തം വിട്ട് കുന്തം വിഴുങ്ങിയപ്പോലെയിരിക്കുന്ന ഭദ്രയെ കണ്ട് ഞാൻ ചിരിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു…. എന്റെ ഭാഗത്തു നിന്നുള്ള അവഗണന അവളെ ശരിക്കും നോവിക്കുന്നുണ്ടെന്ന് മടിയിലിരിക്കുന്ന കുഞ്ഞിനെപ്പോലും മൈൻഡ് ചെയ്യാതെയുള്ള പെണ്ണിന്റെ ഇരുപ്പ് കണ്ടപ്പോഴേ ഞാൻ മനസ്സിലാക്കി….. അപ്പോഴും ഞാൻ അവളെ മൈൻഡ് ചെയ്യാതെ ഡ്രസ്സ്‌ മാറി പുറത്തോട്ട് നടന്നു….ഞാൻ മിണ്ടുന്നില്ലന്ന് കണ്ടിട്ടും ഇതുവരെയും ഭദ്ര എന്നോട് ഇങ്ങോട്ട് മിണ്ടാതിരുന്നത് എന്നെ തെല്ല് അത്ഭുതപ്പെടുത്താതിരുന്നില്ല….അപ്പോൾ അവളും നല്ല വാശിയിലാണെന്ന് സാരം… ഞാൻ ഉറപ്പിച്ചു...താഴെ ഹാളിലേക്ക് ചെല്ലുമ്പോൾ അമ്മയും ഏട്ടത്തിയും ഉറങ്ങിയിട്ടില്ലായിരുന്നു….. ദേവൂട്ടിയും ഉറങ്ങിയിട്ടില്ല….അവൾ സോഫയിലിരുന്ന് ഏതോ കാർട്ടൂൺ കാണുന്നു…..
ഏട്ടത്തി എനിക്ക് ഭക്ഷണം വിളമ്പി തന്നു….. എന്നോട് കുറച്ച് നേരം സംസാരിച്ചിട്ട് അമ്മ ഉറങ്ങാൻ പോയി….. ഭദ്ര ഇത് വരെയും ഭക്ഷണം കഴിച്ചിട്ടില്ലെന്ന് ഏട്ടത്തി പറഞ്ഞപ്പോൾ എനിക്കെന്തോ സങ്കടം തോന്നി….ഒന്നുമില്ലെങ്കിലും ഞാൻ താഴേക്ക് പോരുമ്പോൾ അവളെക്കൂടി വിളിക്കേണ്ടതായിരുന്നു….അവൾ കഴിച്ചോ എന്ന് കൂടി ഞാൻ അന്വേഷിച്ചില്ല….ടിവി ഓഫ്‌ ചെയ്ത് ദേവൂട്ടി ഓടി വന്ന് എന്റെ മടിയിൽ കയറിയിരുന്നു….രണ്ട് കഷ്ണം ചപ്പാത്തി കറിയിൽ മുക്കി ഞാൻ ദേവൂട്ടിയുടെ വായിൽ വച്ചു കൊടുത്തു… ആ കുഞ്ഞ് വയറ് നേരത്തെ നിറഞ്ഞതിനാൽ അവൾക്ക് അത്രയും മതിയായിരുന്നു….ഇത് പിന്നെ എന്റെ കയ്യിൽ നിന്നും വാങ്ങി കഴിക്കാനുള്ള കൊതി കൊണ്ട് വന്നിരുന്നതാണെന്ന് മാത്രം….എന്നെ നോക്കി കിന്നരിപ്പല്ലുകൾ കാണിച്ചു ചിരിച്ച

💬 Comments

View all comments