0%

Chapter Title : ❤️അനന്തഭദ്രം 11❤️ [രാജാ]

Author : രാജാ Read All Parts 2.3K

സംഭവിച്ചതാണ്… പിന്നെ രാവിലെ കഴിഞ്ഞ് അവൾ ഭക്ഷണമൊന്നും കഴിച്ചിട്ടുണ്ടാവാൻ സാധ്യതയുമില്ല….ഗർഭിണിയായിരിക്കുന്ന സമയത്ത് ഇത് പോലെയൊരു അവസ്ഥ നേരിടേണ്ടി വന്നാൽ ഇങ്ങനെയൊക്കെ സംഭവിക്കുക സ്വാഭാവികം….ഡോക്ടർ കാര്യങ്ങൾ വിശദീകരിച്ചു……
ഞാൻ ഏട്ടനേയും ഏട്ടത്തിയെയും വിളിച്ച് സംഭവിച്ച കാര്യങ്ങളെല്ലാം അറിയിച്ചു…..
എന്റെ ഭദ്രയ്ക്കും കുഞ്ഞിനും ആപത്തൊന്നും വരുത്തരുതേ എന്ന പ്രാർത്ഥനയോടെ ഞാൻ ഇരുന്നു….
ഐസിയുവിലേക്ക് മാറ്റി ഏകദേശം ഒരു മണിക്കൂറെങ്കിലുമായി കാണും സിസ്റ്റർ പുറത്ത് വന്ന് ഭദ്രയ്ക്ക് ബോധം തെളിഞ്ഞുവെന്ന് പറഞ്ഞു….
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് വിങ്ങിപ്പൊട്ടിയ എന്നെ ശരത് ആശ്വസിപ്പിച്ചു….ഈ സമയം ശേഖർ സാർ പോയി സെലിനോട്‌ കാര്യങ്ങളെല്ലാം പറഞ്ഞ് അങ്ങോട്ടേക്ക് കൂട്ടി കൊണ്ട് വന്നിരുന്നു….

"സിസ്റ്റർ… എനിക്ക് ഭദ്രയെ ഒന്ന് കാണണമായിരുന്നു….""

"ഡോക്ടർ ഇപ്പോൾ വരും… അദ്ദേഹത്തോട് ചോദിച്ചോളൂ… ഡോക്ടർ അനുവദിച്ചാൽ കാണാം….""
അത്രയും പറഞ്ഞ് സിസ്റ്റർ അകത്തേക്ക് പോയി….കുറച്ച് സമയം കഴിഞ്ഞ് ഡോക്ടർ പുറത്തേക്ക് വന്നു….

""She is perfectly alright now… Don't worry….വയറ്റിലുള്ള കുഞ്ഞിനും ആപത്തൊന്നുമില്ല….അമ്മയും കുഞ്ഞും സുഖമായിട്ടിരിക്കുന്നു….""
ഡോക്ടറുടെ ആ വാക്കുകൾ എന്നെ ഒരുപാട് സന്തോഷിപ്പിച്ചു….ഗ്ലാസ്സ് ഡോറിന്റെ വെളിയിൽ നിന്ന് ഞാൻ എന്റെ ഭദ്രയെ കണ്ടു… എന്നെ കണ്ടതും സന്തോഷം കൊണ്ടായിരിക്കണം പാവം കരഞ്ഞു പോയി….എനിക്ക് പിന്നാലെ സെലിനും അകത്ത് കയറി ഭദ്രയെ കണ്ടു...ഭദ്രയെ കണ്ട് പുറത്തിറങ്ങിയപ്പോഴേക്കും ഏട്ടനും ഏട്ടത്തിയും എത്തിയിരുന്നു….. ശേഖർ സാർ തന്നെ സംഭവിച്ച കാര്യങ്ങളെല്ലാം അവരെ ബോധ്യപ്പെടുത്തി….സെലിൻ ഏട്ടത്തിയെ കെട്ടിപ്പിടിച്ചു കരഞ്ഞു…..
തന്റെ തോളിൽ തലയമർത്തി ഇരുന്നിരുന്ന സെലിനെ ചേർത്ത് പിടിച്ചു കൊണ്ട് ഏട്ടത്തി അവളെ അശ്വസിപ്പിക്കുന്നുണ്ടായിരുന്നു…..

അരമണിക്കൂർ കഴിഞ്ഞപ്പോൾ ഭദ്രയെ റൂമിലേക്ക് മാറ്റി….ഡ്രിപ്പ് ഇട്ടിട്ടുണ്ട്….റൂമിലേക്ക് മാറ്റി

💬 Comments

View all comments