0%

Chapter Title : ❤️അനന്തഭദ്രം 11❤️ [രാജാ]

Author : രാജാ Read All Parts 2.3K

കുറച്ച് സമയം കൂടി കഴിഞ്ഞപ്പോൾ സിസ്റ്റർ വന്ന് ഒരു ഇൻജെക്ഷൻ കൂടി എടുത്തു….. ഡിസ്ചാർജ്ജിനെപ്പറ്റി ഞാനും ഏട്ടനും ഡോക്ടറോട് പോയി തിരക്കി… പിറ്റേ ദിവസം തന്നെ പോയ്ക്കോളാൻ ഡോക്ടർ അനുവദിച്ചു……

കഴിഞ്ഞ കുറെ മണിക്കൂറുകൾ സമ്മാനിച്ച ഭയത്തിന്റെയും ടെൻഷന്റെയും അലയൊലികൾ ക്രമേണ ഭദ്രയുടെ ശരീരഭാക്ഷയിൽ നിന്നും ഇല്ലാതായിരുന്നു ഹോസ്പിറ്റലിൽ നിന്നും മടങ്ങുമ്പോഴേക്കും….. വീട്ടിൽ എത്തി അച്ഛനോടും അമ്മയോടും വിവരങ്ങൾ പറഞ്ഞു…. ശേഖർ സാറും വീട്ടിൽ വന്ന് സംസാരിച്ചതിനാൽ അച്ഛന്റെയും അമ്മയുടെയും ആശങ്കകൾ ഒഴിഞ്ഞു….ഭദ്രയ്ക്കും സെലിനും ഒന്നും സംഭവിക്കാതിരുന്നത് തന്നെയായിരുന്നു എല്ലാവരുടെയും ആശ്വാസം……പിറ്റേന്ന് തന്നെ ഭദ്രയെ കൺസൾട്ട് ചെയ്യാറുള്ള ഗൈനക്കോളജിസ്റ്റനെ കണ്ട് ഞങ്ങൾ കുഞ്ഞിനും ഭദ്രയ്ക്കും വേറെ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തി….നടേശന്റെ മരണത്തേക്കാൾ അയാളുടെ വീട്ടുകാരെയും ബന്ധുക്കളെയും ഞെട്ടിച്ചത് അങ്ങേരുടെ യഥാർത്ഥ പശ്ചാത്തലത്തെപ്പറ്റി അറിഞ്ഞ കാര്യങ്ങളായിരുന്നു…… സുരേന്ദ്രനങ്കിളും ഭാനുമതി ആന്റിയും ഭദ്രയെ വീട്ടിൽ വന്നു കണ്ടു….ആന്റിക്ക് ഭദ്രയോടുള്ള പെരുമാറ്റത്തിൽ ഇപ്പോൾ നല്ല മാറ്റമുണ്ട്….. നടേശനെപ്പറ്റിയുള്ള സത്യങ്ങൾ കൂടി അറിഞ്ഞപ്പോളുള്ള കുറ്റബോധവും പുള്ളിക്കാരിത്തിയെ അലട്ടുന്നുണ്ടാകാം….രേഷ്മയും ദിനേഷേട്ടനും മീനാക്ഷിയും ഫോണിൽ വിളിച്ച് കാര്യങ്ങൾ തിരക്കി….സെലിന്റെ മമ്മി വിവരങ്ങൾ അറിഞ്ഞപ്പോൾ ഇവിടേക്ക് വന്നു….. സെലിന് മാനസികമായി ഒരു ബ്രേക്ക്‌ ആവശ്യമായിരുന്നു… അത്‌ കൊണ്ട് അവൾ ഓഫീസിൽ നിന്നും കുറച്ച് നാൾ ലീവ് എടുത്ത് മമ്മിയോടൊപ്പം നാട്ടിലേക്ക് മടങ്ങി….ഇപ്പോഴത്തെ മാനസികാവസ്ഥയിൽ മമ്മിയുടെ പ്രെസെൻസ്സും കെയറും സെലിന് ഗുണം ചെയ്യുമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു….

ദിവസങ്ങൾ കടന്ന് പോയി….. ഞാനും ഭദ്രയും സംഭവിച്ചതെല്ലാം പതിയെ മറന്ന് തുടങ്ങി…..
അവൾക്കു മാസം 6 കഴിഞ്ഞു….ഒരു ദിവസം ഉച്ചക്ക് ഫോൺ വന്നു…
""അനന്തേട്ടാ കുഞ്ഞനങ്ങി….'''
എന്റെ പെണ്ണിന്റെ ആ വാക്കുകൾ

💬 Comments

View all comments