Chapter Title : ❤️അനന്തഭദ്രം 11❤️ [രാജാ]
""ഞാൻ അകത്തോട്ട് പോയതിന് ശേഷം പിന്നെയും കിടന്നുറങ്ങി അല്ലേ…ഞാൻ വന്ന് നോക്കുമ്പോൾ അനന്തു നല്ല ഉറക്കം…അനുമോളാണേൽ നിന്റെ ദേഹത്ത് ഉണർന്നും കിടപ്പുണ്ട്….."""
""ഹാ… ഞാൻ ഉറങ്ങിപ്പോയി പെട്ടന്ന്… സോറി…..""
ഉറക്കപിച്ചിലെന്ന പോലെ ഞാൻ മുറുമുറുത്തു കൊണ്ട് കസേരയിൽ നിന്നും എഴുന്നേറ്റു….
"'എന്ത് പറ്റി അനന്തു….നിനക്ക് എന്തേലും അസ്വസ്ഥത തോന്നുന്നുണ്ടോ….എന്താ നീയിങ്ങനെ വിയർക്കുന്നെ….""
""ഏയ്യ് എനിക്കൊന്നുമില്ല… I'm alright....""
ഞാൻ കർച്ചീഫ് എടുത്ത് നെറ്റിയിലെയും കയ്യിലെയും വിയർപ്പ് തുടച്ചു….
""എന്തേ സ്വപ്നം വല്ലതും കണ്ടോ….""
"'ഏയ് ഞാൻ വെറുതെ,,,പഴയ ചില കാര്യങ്ങളെല്ലാം ഓർത്ത് കിടന്നതാ… പെട്ടന്ന് ഉറങ്ങിപ്പോയി….""
ഗംഗയുടെ കയ്യിൽ നിന്നും മോളെ വാങ്ങി ഞാൻ താഴേക്ക് നടന്നു….
""അനന്തു ഞാൻ പോവാട്ടോ….അരുണേട്ടന്റെ വീട്ടിൽ നിന്നും വിളിച്ചിരുന്നു… അവിടെയെല്ലാവരും ഇറങ്ങാൻ നിൽക്കുവാ…..""
താഴെ ഹാളിലേക്ക് എത്തിയ എന്നോട് ഗംഗ പറഞ്ഞു….
""അപ്പോൾ ശരി… അരുണിനോട് എന്റെ അന്വേഷണം അറിയിച്ചേക്ക്….""
എന്റെ കഴുത്തിൽ മുഖം പൂഴ്ത്തി കിടന്നിരുന്ന അനുമോളുടെ പുറത്ത് തലോടി കൊണ്ട് നിന്നിരുന്ന ഗംഗയോട് ഞാൻ അത് പറഞ്ഞതും സുരേദ്രനങ്കിളും ഭാനുമതി ആന്റിയും അങ്ങോട്ട് വന്നു….. അവരോട് കൂടി യാത്ര ചോദിച്ച് ഗംഗ പോകാനായി ഇറങ്ങി….. ഉമ്മറത്ത് ദിനേഷേട്ടനും ഇരുപ്പുണ്ടായിരുന്നു….
""അവരെ കണ്ടില്ലേ….""
തന്നോട് യാത്ര പറഞ്ഞിറങ്ങിയ ഗംഗയോട് ദിനേഷേട്ടൻ ചോദിച്ചു….
""ആ കണ്ടു… അവരോട് പോവാണ്ന്ന് പറഞ്ഞു….""
ഉമ്മറത്ത് നിന്നിരുന്ന ഞങ്ങൾ എല്ലാവരോടുമായി ഒരിക്കൽ കൂടി യാത്ര പറഞ്ഞിട്ട് ഗംഗ പോയി….
ഗംഗ പോയി കുറച്ചു സമയം കഴിഞ്ഞതും മോനുമായി മീനാക്ഷി അങ്ങോട്ട് വന്നു…..കഴിഞ്ഞാഴ്ചയാണ് ദിനേഷേട്ടനും മീനാക്ഷിയും മോനും നാട്ടിൽ എത്തിയത്……
എന്റെ തോളിൽ കിടന്നിരുന്ന അനുമോളെ മീനാക്ഷി എടുത്ത് കൊഞ്ചിക്കാൻ തുടങ്ങിയെങ്കിലും കുറച്ച് സമയം കഴിഞ്ഞ് മോള് വാശി പിടിച്ച് കരയാൻ തുടങ്ങി….. ഞാൻ എടുക്കാൻ വേണ്ടി എന്റെ നേരെ കൈ നീട്ടി കൊണ്ട് കുഞ്ഞ് ചീറി കരഞ്ഞു….
""ഗംഗ പറഞ്ഞത് നേരാ….ഇവള് ശരിക്കും അച്ഛൻമോള് തന്നെയാണുട്ടോ….കണ്ടില്ലേ അനന്തു എടുത്തപ്പോഴേക്കും അവള് കരച്ചിൽ നിർത്തിയത്…..""
ഞാൻ എടുത്തതും കരച്ചിൽ നിർത്തിയ മോളെ നോക്കി കൊണ്ട് മീനാക്ഷി പറഞ്ഞു…..
"""നേരാണോ വാവേ….നീ അച്ഛൻമോളാണോ…അച്ഛേടെ കാന്താരിയാണോ നീ….. ആണോ വാവേ…'''
💬 Comments
View all comments