Chapter Title : ❤️അനന്തഭദ്രം 11❤️ [രാജാ]
എന്റെ മീശ രോമങ്ങളാൽ ഇക്കിളിയിട്ടതും കുഞ്ഞ് പൊട്ടിച്ചിരിച്ചു……
നേരം സന്ധ്യ മയങ്ങി അന്തരീക്ഷത്തിലെ രക്തചുവപ്പിനെ വിഴുങ്ങി കൊണ്ട് ഇരുൾ പരളാൻ തുടങ്ങിയിരിക്കുന്നു….. കുഞ്ഞിനെ പതിയെ നെഞ്ചിൽ നിന്നും അടർത്തി സീറ്റിൽ തന്നെ ഇരുത്തി കൊണ്ട് ഞാൻ പുറത്തേക്കിറങ്ങി….. റോഡിൽ സാധാരണ വൈകുന്നേരങ്ങളിൽ ഉണ്ടാകുന്ന തിരക്ക് ഉണ്ട്….റെസ്റ്റോറന്റ്ന് മുൻപിൽ സ്ഥലമില്ലാത്തത് കൊണ്ടാണ് വണ്ടി ഇപ്പുറം നിർത്തിയത്….
""ഇനി ഇവൾക്ക് വാലറ്റ് കിട്ടിയില്ലേ….വേറെവിടെയെങ്കിലും വച്ചാണോ മറന്നത്….""
കുറച്ച് സമയം കഴിഞ്ഞിട്ടും ഭദ്രയെ കാണാതായപ്പോൾ ഞാൻ അക്ഷമനായി മുറുമുറുത്തു….കാറിനുള്ളിൽ ഇരുന്ന് എന്റെ പുറത്ത് തോണ്ടുന്ന കുഞ്ഞിനെയൊന്ന് തലോടി കൊണ്ട് തിരിഞ്ഞു നോക്കിയപ്പോഴാണ് റോഡിന്റെ അപ്പുറം നിൽക്കുന്ന ഭദ്രയെ കണ്ടത്….വാലറ്റ് കിട്ടി എന്ന് എന്നെയറിയിക്കാൻ കയ്യിലിരുന്ന വാലറ്റ് അവൾ ഉയർത്തി കാണിച്ചു….റോഡ് ക്രോസ്സ് ചെയ്യാൻ പറ്റാതെ വിഷമിച്ചു നിൽക്കുവാണ് അവൾ….റോഡിൾ നല്ല തിരക്കുണ്ട്….വാഹനങ്ങൾ തലങ്ങും വിലങ്ങും ചീറിപ്പായുന്നു….ഭദ്രയുടെ പരിഭ്രമം കണ്ട് ഒരു ചെറു ചിരിയോടെ റോഡ് ക്രോസ്സ് ചെയ്യാൻ ഞാൻ തുനിഞ്ഞതും എന്റെ നേരെ അവൾ വേണ്ടാ എന്ന് പറഞ്ഞ് റോഡ് ക്രോസ്സ് ചെയ്ത് നടന്നു…..ഭദ്ര കടക്കുന്നത് കണ്ടാകാം സ്ലോ ഡൌൺ ചെയ്ത ഓട്ടോറിക്ഷയെ മറികടന്നു കൊണ്ട് ഒരു ബ്ലാക്ക് കോമ്പാസ് ജീപ്പ് ഇരമ്പിയാർത്ത് അവളുടെ നേരെ വന്നത്….
കാതടപ്പിക്കുന്ന മുരൾച്ചയോടെ പാഞ്ഞു വരുന്ന ആ വാഹനം കണ്ടതും ഞെട്ടിത്തരിച്ചു പോയ ഭദ്ര എന്നെയൊന്ന് പാളി നോക്കി….പെട്ടെന്നുള്ള ആ കാഴ്ചയിൽ ഭയന്ന് വിറങ്ങലിച്ച എന്റെ ദേഹം തളർന്നു……..
""ഭദ്രാ……………….""
നെഞ്ച് പൊട്ടിയുള്ള എന്റെയാ അലർച്ച ചുറ്റും മുഴങ്ങിയപ്പോൾ റോഡിൽ മുട്ടിയിരുമ്മിത്തെറിക്കുന്ന സഡൻ ബ്രേക്കിട്ട ആ ജീപ്പിന്റെ ടയറിന്റെ ശബ്ദവും അനുമോളുടെ കരച്ചിലുമാണ് എന്റെ കാതുകളിൽ തുളച്ചു കയറിയത്…… ഒരു വേള ശരീരം കീഴ്പ്പെടുത്തിയ ഭയം എന്റെ കണ്ണുകളിലും ഇരുൾ പരത്തി…..
"""അനന്തൂ…….അനന്തൂ….. കണ്ണ് തുറക്ക് മാഷേ…. എന്തൊരു ഉറക്കാ ഇത്….. സന്ധ്യാനേരത്താണോ ഈ ഉറക്കം….."""
സ്വപ്നത്തിൽ നിന്നുമെന്ന പോലെ ഞാൻ ചാരു കസേരയിൽ നിന്നും പെട്ടന്ന് കണ്ണ് തുറന്ന് ഞെട്ടിയെഴുന്നേറ്റിരുന്നു.…..
അനുമോളെയും ഇടുപ്പിലിരുത്തി എന്നെ നോക്കി ചിരിച്ചു കൊണ്ട് മുന്നിൽ നിൽക്കുന്നുണ്ട് ഗംഗ….ഞാൻ പതിയെ കണ്ണ് തിരുമ്മി കൊണ്ട് ഗംഗയെ നോക്കി ചിരിക്കാൻ ശ്രമിച്ചു…..
💬 Comments
View all comments