Chapter Title : ❤️അനന്തഭദ്രം 11❤️ [രാജാ]
കയ്യും പിടിച്ച് മുറിയിലേക്ക് നടന്നു….
""എന്താ അനന്തേട്ടാ…?? എന്ത് പറ്റി…""
എന്റെ ധൃതിപിടിച്ചുള്ള പോക്ക് കണ്ട് ഭദ്ര പരിഭ്രമത്തോടെ ചോദിച്ചു….
""നിന്റെ ഡ്രെസ്സിന്റെ ബാക്കില്‍ രക്തം….""
""ഓ അതായിരുന്നോ….അതൊക്കെ ഈ സമയത്ത് പതിവുള്ളതല്ലേ….ഏട്ടന് അറിഞ്ഞുടെ അത്…..""
എന്നെ നോക്കിയൊന്ന് കണ്ണിറുക്കി കൊണ്ട് കാബോർഡിൽ നിന്നും ഒരു മാക്സിയുമെടുത്ത് ഭദ്ര ബാത്റൂമിലേക്കു കയറി….
""ഞാനിന്ന് ഓഫിസിലേക്ക് പോണോ മോളെ….??""
കുളിച്ചിറങ്ങി വന്ന ഭദ്രയെ ഞാൻ സങ്കടത്തോടെ നോക്കി….
""ഓഫീസിൽ പോവാതിരിക്കാൻ മാത്രം ഇവിടിപ്പോ എന്താ ഉണ്ടായേ ഏട്ടാ….??"'
""അതല്ല അമ്മൂസേ നീ ഇങ്ങനെ വയ്യാതെ ഇരിക്കുമ്പോൾ എനിക്ക് പോകാൻ തോന്നുന്നില്ല….""
""ആഹാ കൊള്ളാം… ഡ്രെസ്സിന്റെ ബാക്കില്‍ കുറച്ചു രക്തക്കറ കണ്ടിട്ടാണോ അനന്തേട്ടൻ ഇങ്ങനെ ടെൻഷനടിക്കുന്നത്...""
ബെഡിലിരുന്നിരുന്ന എന്റെ അരികിലേക്ക് ചേർന്നു നിന്ന് ഭദ്ര മുടിയിൽ അരുമയായി തലോടി….ഇരു കയ്യും അവളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച ഞാൻ അവളുടെ വയറിൽ ചുംബിച്ചു… പിന്നെ അവിടം മുഖം പൂഴ്ത്തി ഇരുന്നു….
""ഇതൊക്കെ ഞങ്ങൾ പെണ്ണുങ്ങൾ എല്ലാ മാസവും അനുഭവിക്കുന്നതല്ലേ ഏട്ടാ….കാര്യം ഈ വേദനയും നീറ്റലുമൊക്കെ ഞങ്ങൾക്ക് വല്ലാത്തൊരു ബുദ്ധിമുട്ട് തന്നെയാ….ഈ സാനിറ്ററി നാപ്കിന്റെ പരസ്യത്തിലൊക്കെ വെറുതെ ഓരോന്ന് കാണിക്കുന്നതാ….ശരിക്കും ഈ പീരിയഡ്സ് സമയത്ത് എന്തൊക്കെ കഷ്ട്ടപ്പാടും വേദനയുമാണെന്നറിയോ….ഓരോ നാല് മണിക്കൂറിലും പാഡ് മാറണം… എപ്പോഴും കുളിച്ച് വൃത്തിയായിരിക്കണം….അതിന് പുറമേ നടുവേദനയും പുറം വേദനയും… പാഡ് വച്ച് തുടയിടുക്കിലും അവിടെയും ഉണ്ടാകുന്ന നീറ്റലും പുകച്ചിലും സഹിക്കണം….ഈ സമയത്തുണ്ടാകുന്ന ഹോർമോൺ മാറ്റത്തിന്റെ ഭാഗമായുള്ള പെട്ടന്ന് വരുന്ന കരച്ചിലും ദേഷ്യവും നിയന്ത്രിക്കണം….എവിടെയെങ്കിലും ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ നേരത്തെ സംഭവിച്ച പോലെ ബ്ലഡ് ലീക്കായൊന്ന് നോക്കണം….പുറത്തെവിടെയെങ്കിലും പോകേണ്ടി വന്നാൽ നല്ലൊരു
💬 Comments
View all comments