0%

Chapter Title : ❤️അനന്തഭദ്രം 11❤️ [രാജാ]

Author : രാജാ Read All Parts 4.7K

ടോയ്‌ലെറ്റ് സൗകര്യം കിട്ടിയില്ലെങ്കിലോ ഈ പറഞ്ഞതിന്റെയൊക്കെ മൂന്നിരട്ടി അനുഭവിക്കണം….അല്ല ഞാനിതൊക്കെ മുൻപും അനന്തേട്ടന് പറഞ്ഞു തന്നിട്ടുള്ളതല്ലേ….."''
വയറിൽ നിന്നും മുഖമടർത്തിയ എന്റെ നെറുകയിലൊന്ന് മുത്തിക്കൊണ്ട് ഭദ്ര വാത്സല്യത്തോടെ ചിരിച്ചു….എന്നെ വിട്ട് ഉറങ്ങി കിടക്കുന്ന മോളുടെ അരികിൽ ചെന്നിരുന്ന അവൾ കുഞ്ഞിന്റെ നെറുകയിൽ തലോടി കൊണ്ട് എന്നെ നോക്കി….
""എന്തായാലും ഞാനിന്ന് ഓഫീസിൽ പോകുന്നില്ല… ഞാൻ നോക്കിക്കോളാം കുഞ്ഞിനെ….. ഈ വേദനയും അനുഭവിച്ചോണ്ട് നീ കഷ്ട്ടപ്പെടണ്ടാ….""
ഭദ്രയുടെ അരികിലേക്ക് നീങ്ങിയിരുന്നു കൊണ്ട് ഞാനവളെ ചേർത്ത് പിടിച്ചു….
""അയ്യടാ അതൊന്നും വേണ്ടാ… മുൻപും ഈ സമയത്ത് ഞാൻ തന്നെയല്ലേ എല്ലാം നോക്കിയിരുന്നത്….ഇനിയും അങ്ങനെ തന്നെ മതി….അനന്തേട്ടൻ വേഗം റെഡിയായി ഓഫീസിൽ പോകാൻ നോക്കിയേ….""

""അല്ല മോളെ,, എന്നാലും…""
ഞാൻ തെല്ലു മടിയോടെ ഭദ്രയെ നോക്കി….
""ഒരു എന്നാലുമില്ല….ഞങ്ങൾ സ്ത്രീകൾ ഇതൊന്നും കാര്യമാക്കാറില്ല… സ്വന്തം ഭർത്താവിനും കുട്ടികൾക്കും വേണ്ടി എന്ത് വേദനയും മറന്ന് ജോലി ചെയ്യാനുള്ള ഒരു കഴിവ് ദൈവം ഞങ്ങൾക്ക് തന്നിട്ടുണ്ട്…
മാത്രമല്ല ആ ഉലുവ വെള്ളം കുടിച്ചതോടെ വയറ് വേദനയ്ക്ക് കുറച്ച് കുറവുണ്ട്….പിന്നെ വേദനയ്ക്കുള്ള പതിവ് മരുന്ന് കുറച്ച് മുന്നെ അനന്തേട്ടൻ എനിക്ക് തന്നല്ലോ….""
അവളുടെ വയറിൽ തഴുകി കൊണ്ടിരുന്ന എന്റെ കയ്യിന് മുകളിലൂടെ ചേർത്ത് പിടിച്ചു കൊണ്ട് ഒരു കുസൃതി ചിരിയോടെ പെണ്ണ് കണ്ണിറുക്കി….
അവളുടെ അടുത്ത് ഇനിയും മടി കാണിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായതോടെ ഞാൻ ഓഫീസിലേക്ക് പോകാൻ റെഡിയായി…..

ഉച്ചയ്ക്ക് ഓഫീസിൽ ലഞ്ച് ബ്രേക്കിന് ഊണ് കഴിക്കാൻ കാന്റീനിലേക്ക് പോയി….വയ്യാതിരുന്ന ഭദ്രയെ ബുദ്ധിമുട്ടിക്കാതിരിക്കാൻ രാവിലെ ലഞ്ച് ബോക്സ്‌ എടുക്കാതെയാണ് വീട്ടിൽ നിന്നും പോന്നത്….ഭക്ഷണം കഴിച്ചു തിരിച്ചു

💬 Comments

View all comments