0%

Chapter Title : ❤️അനന്തഭദ്രം 11❤️ [രാജാ]

Author : രാജാ Read All Parts 4.7K

അഭിപ്രായം പറഞ്ഞിരിക്കുന്നതും എല്ലാ സ്ത്രീകൾക്കും സജസ്റ്റ് ചെയ്തിരിക്കുന്നതും കണ്ടു….ഇതിനെപ്പറ്റി നേരത്തെ അറിയേണ്ടതായിരുന്നു എന്ന് എനിക്ക് തോന്നി….ഞാൻ വേഗം പുറത്തേക്കിറങ്ങി ഓഫീസ് ബിൽഡിംഗിനു എതിർ വശത്തുള്ള മെഡിക്കൽ ഷോപ്പിലേക്ക് നടന്നു….ഷോപ്പിൽ നിന്നിരുന്ന പെൺകുട്ടിയോട് എങ്ങനെ ഇതിനെപ്പറ്റി ചോദിക്കുമെന്നറിയാതെ ഞാൻ ആദ്യം ഒന്ന് പരുങ്ങി….

""എന്താ സർ വേണ്ടത്….??'''
ആ പെൺകുട്ടി തെളിഞ്ഞ മുഖത്തോടെ എന്നെ നോക്കി….

'"ഒരു മെൻസ്ട്രൽ കപ്പ്‌ വേണം….""
ഞാൻ എങ്ങനയൊക്കെയോ പറഞ്ഞൊപ്പിച്ചു….
"'ഏത് സൈസ് ആണ് സർ വേണ്ടത്…?""
എന്റെ മനസ്സിൽ നേരത്തെ വായിച്ച ഫേസ്ബുക് പോസ്റ്റ്‌ ഓർമ്മ വന്നു… ഭദ്രയുടേത് നോർമൽ ഡെലിവറി ആയിരുന്നു….അപ്പോൾ B-size മതിയാകും….

""B-size മതി….""
ആ പെൺകുട്ടി മെൻസ്ട്രൽ കപ്പ് ബോക്സിലാക്കി ഭംഗിയായി പൊതിഞ്ഞു കൊണ്ട് എനിക്ക് എടുത്തു തന്നു….

""ഭാര്യക്കാവും,, അല്ലേ സാറേ….??""
ആ പെൺകുട്ടി പുഞ്ചിരിയോടെ എന്നോട് ചോദിച്ചു….

""അതെ…'''

'''നല്ല കാര്യമാ സാറേ…""
ബാലൻസ് പൈസ തരവേ ആ പെൺകുട്ടി പറഞ്ഞു….മറുപടിയായി ഒന്ന് കൂടെ ചിരിച്ചു കൊണ്ട് ഞാൻ തിരികെ പോന്നു….ഓഫീസ് ക്യാബിനിൽ എത്തി ബോക്സ്‌ ബാഗിലേക്ക് എടുത്തു വയ്ക്കവേ ഞാൻ ഭദ്രയെക്കുറിച്ചോർത്തു….
അവളിതിനെപ്പറ്റി കേട്ടിട്ട് കൂടി ഉണ്ടാവില്ല….ഡാൻസ് അല്ലാതെ ആകെ ചെയ്യുന്നത് കുറെ പുസ്തകങ്ങൾ വായിക്കുന്നതും എന്തെങ്കിലും മനസ്സിൽ തോന്നുന്നത് കുത്തിക്കുറിക്കുന്നതും മാത്രം…..ഫേസ്ബുക്കോ മറ്റോ നോക്കാനും അവൾക്ക് വലിയ താല്പര്യമില്ല….ഒന്നോർത്താൽ അത്‌ തന്നെയല്ലേ നല്ലത്….ഞാൻ ചിരിയോടെ ജോലികളിൽ മുഴുകി….

രാത്രി മോളെ ഉറക്കി തൊട്ടിലിൽ കിടത്തിയിട്ട് ബെഡിൽ വന്നു കിടന്ന ഭദ്രയെ ഞാൻ എഴുന്നേൽപ്പിച്ചിരുത്തി എന്നിലേക്ക് ചേർത്ത് പിടിച്ചു……
""ഉറങ്ങല്ലേ അമ്മൂസേ….എന്റെ പെണ്ണിന് ഞാനൊരു സമ്മാനം കൊണ്ട് വന്നിട്ടുണ്ട്….അത്‌ കണ്ടിട്ട് ഉറങ്ങിയാൽ

💬 Comments

View all comments