Chapter Title : ❤️അനന്തഭദ്രം 11❤️ [രാജാ]
പോരെ…."'
""എന്താ ഏട്ടാ.. പുതിയ സാരിയാണോ… അതോ പിന്നെയും പൊന്ന് വല്ലതും മേടിച്ച് പൈസ കളഞ്ഞോ… അങ്ങനെ വല്ലതും ചെയ്താലേ നല്ല തല്ലു കിട്ടൂട്ടോ മോന് എന്റേന്ന്….""
തെളിഞ്ഞ മുഖത്ത് ഞൊടിയിടയിൽ കപടഗൗരവം പടർന്നു….
""അതൊന്നുമല്ല മോളെ….""
""പിന്നെന്താ….""
""പൊന്നിനേക്കാളും സാരിയേക്കാളും വില പിടിപ്പുള്ള ഒരു സാധനാ ഇത്….നിനക്ക് ഏറെ ഉപകരപ്പെടുന്ന ഒന്ന്….""
""എന്നാ വേഗം തായോ ഏട്ടാ….""
പെണ്ണ് ചിണുങ്ങാൻ തുടങ്ങി….
ഞാൻ ബാഗിൽ നിന്നും ആ ബോക്സെടുത്ത് ഭദ്രയുടെ കയ്യിൽ കൊടുത്തു….അവൾ ബോക്സ് തുറന്ന് മെൻസ്ട്രൽ കപ്പ് എടുത്തു നോക്കി….
""ഇതെന്താ ഏട്ടാ….""
ഭദ്ര എന്നെ നോക്കി കണ്ണ് മിഴിച്ചു….
ഞാൻ അവളെ ചേർത്ത് പിടിച്ച് ബെഡിലേക്ക് ചാരിയിരുന്നു….. എന്നിട്ട് ഇന്ന് ഞാൻ വായിച്ച ഫേസ്ബുക് പോസ്റ്റിനെപ്പറ്റി ഭദ്രയോട് പറഞ്ഞു… യൂട്യൂബിൽ കണ്ട വീഡിയോകൾ അവൾക്കും കാണിച്ചു കൊടുത്തു….ഭദ്രയുടെ കണ്ണുകൾ നിറഞ്ഞു… അവൾ സ്നേഹത്തോടെ എന്റെ കവിളിൽ അമർത്തി ചുംബിച്ചു….
""എനിക്കറിയാം… അനന്തേട്ടന് എന്നെയും എന്റെ അവസ്ഥകളെയും മനസ്സിലാകുമെന്ന്...അതോണ്ടല്ലേ എനിക്ക് ഇത് വാങ്ങി തന്നത്…..""
ഭദ്ര വിതുമ്പി കൊണ്ട് എന്റെ തോളിലേക്ക് ചാരി കിടന്നു….
""എനിക്കും എന്റെ മോൾക്കും വേണ്ടി എല്ലാ വേദനയും മറന്ന് ജീവിക്കുന്ന നിനക്ക് ഇതെല്ലാം ചെയ്ത് തരേണ്ടത് എന്റെ കടമയല്ലേ….ആർത്തവം അങ്ങോട്ടും ഇങ്ങോട്ടും മാറ്റി അനുഭവിക്കാനൊന്നും പറ്റില്ലല്ലോ… അപ്പോൾ പിന്നെ ഞാൻ ഇങ്ങനെയെങ്കിലും നിന്നെ സഹായിക്കണ്ടേ…."""
ഞാൻ വാത്സല്യത്തോടെ ഭദ്രയുടെ നെറുകയിൽ ചുണ്ടുകളമർത്തി….പിന്നെ അവളുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്തു….
""അതെ ഇങ്ങനെ ഇരുന്നാൽ മതിയോ… നാളെ സൺഡേ അല്ലേ….നമുക്ക് അടിച്ചു പൊളിക്കേണ്ടേ….ഞാനും താനും പിന്നെ നമ്മുടെ മോളും മാത്രമുള്ള നാളത്തെ
💬 Comments
View all comments