Chapter Title : ❤️അനന്തഭദ്രം 11❤️ [രാജാ]
പകൽ….""
ഭദ്ര എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി കൊണ്ട് കെട്ടിപ്പിടിച്ചു…..
""അമ്മൂസേ നമുക്കൊറങ്ങിയാലോ…."""
""ഹ്മ്മ് ഉറങ്ങാം….""
മുറിയിലെ ലൈറ്റണഞ്ഞു….
""ഭാര്യയെ മനസ്സിലാക്കുന്ന ഒരു ഭർത്താവിനെ കിട്ടുക എന്നത് ഏതൊരു പെണ്ണിന്റെയും ഭാഗ്യമാണ്….എനിക്കാ ഭാഗ്യമുണ്ട്….""
എന്റെ നെഞ്ചിലേക്ക് തല വച്ചു കൊണ്ട് ഭദ്ര പതിയെ കണ്ണുകളടച്ചു….
അടുത്ത ദിവസം രാവിലെ ഞാൻ ഭദ്രയേയും കുഞ്ഞിനേയും കൊണ്ട് പുറത്ത് പോയി….കുറച്ച് നാള് കൂടിയാണ് ഞങ്ങൾ മൂന്ന് പേരും മാത്രമായി പുറത്ത് പോകുന്നത്….യാത്ര പുറപ്പെട്ടപ്പോൾ മുതൽ അനു മോള് ഭദ്രയുടെ നെഞ്ചിൽ കിടന്ന് കുറുമ്പ് കാണിക്കുന്നുണ്ട്….കുഞ്ഞികൈകൾ കൊണ്ട് ഡോർ ഗ്ലാസ്സിൽ തല്ലിയും ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന എന്റെ മുഖത്ത് എത്തിപ്പിടിക്കാൻ നോക്കിയും ആള് നല്ല ബഹളമാണ്….കുഞ്ഞിന്റെ പരാക്രമം കണ്ട് ഭദ്ര അവളെ മടിയിൽ എഴുന്നേൽപ്പിച്ച് നിർത്തി…..ആ കുഞ്ഞിചുണ്ടുകൾ എന്റെ കവിളിൽ അമർന്നതും പല്ലില്ലാത്ത മോണ കാട്ടിയുള്ള അവളുടെ പുഞ്ചിരി തെളിഞ്ഞു….എന്തോ വലിയ കാര്യം ചെയ്ത ഗമയിൽ കുഞ്ഞ് ഭദ്രയുടെ മാറിലേക്ക് മുഖം പൂഴ്ത്തി കിടന്നു….ഇടം കൈ കൊണ്ട് ഞാൻ കുഞ്ഞിന്റെ പുറത്ത് തലോടവേ ഭദ്ര എന്റെ തോളിലേക്ക് ചാരിയിരുന്നു….ഞങ്ങൾ ആദ്യം പോയത് ഭദ്രയുടെ അമ്മയുടെ ചില ബന്ധു വീടുകളിലായിരുന്നു….വിവാഹം കഴിഞ്ഞ് ഇത്ര നാളായിട്ടും ഞങ്ങൾ അവിടെയൊന്നും പോയിട്ടില്ലായിരുന്നു….ഞാൻ ചോദിച്ചപ്പോഴും ഭദ്രയാണ് താല്പര്യം കാണിക്കാതെ ഒഴിഞ്ഞു മാറിയത്….. അമ്മമ്മയുടെ മരണത്തോടെ ഭദ്രയെ എങ്ങനെയെങ്കിലും ഒരു ബാധ്യതയാവാതെ ഒഴിവാക്കണമെന്നെ അമ്മയുടെ വീട്ടുകാർക്ക് ഉണ്ടായിരുന്നുള്ളൂ….. സുരേദ്രനങ്കിൾ കൂട്ടി കൊണ്ട് വന്നതിന് ശേഷം അവർ പേരിന് പോലും ഭദ്രയുടെ കാര്യങ്ങൾ തിരക്കുകയോ അവൾക്ക് വേണ്ടി എന്തെങ്കിലും ചെയ്ത് കൊടുക്കുകയോ ചെയ്തിട്ടില്ല….ആവശ്യ സമയത്ത് സംരക്ഷിക്കാതെ കയ്യൊഴിഞ്ഞ ബന്ധുക്കളെപ്പറ്റി ഭദ്രയ്ക്കും വല്ല്യ
💬 Comments
View all comments