0%

Chapter Title : ❤️അനന്തഭദ്രം 11❤️ [രാജാ]

Author : രാജാ Read All Parts 4.7K

മതിപ്പില്ലായിരുന്നു….കല്യാണത്തിന് പോലും അവരുടെ മനഃപൂർവമുള്ള ഈ ഉൾവലിയലും നിസ്സഹകരണവും വ്യക്തമായിരുന്നു….അതെല്ലാം മുൻകൂട്ടി കണ്ട സുരേദ്രനങ്കിൾ ഒന്നും പ്രതീക്ഷിക്കാതെ തന്നെ കല്യാണം മംഗളകരമായി നടത്തി….

ഭദ്ര അനുമോളെ പ്രസവിച്ചു കിടന്നിരുന്ന സമയത്ത് ഈ ബന്ധുക്കളിൽ ചിലർ കുഞ്ഞിനെ കാണാൻ ഹോസ്പിറ്റലിൽ വന്നിരുന്നു… ഭദ്ര പോലും ആരെയും പ്രതീക്ഷിച്ചിരുന്നില്ല എന്നതായിരുന്നു സത്യം….. ആ കൂടിക്കാഴ്ചയും മനസ്സ് തുറന്നുള്ള സംസാരവും അകൽച്ചയുടെ മഞ്ഞുരുകാൻ നിമിത്തമായി എന്ന് മാത്രം….

ബന്ധുവീടുകളിലെ സന്ദർശനം കഴിഞ്ഞിറങ്ങിയപ്പോഴേക്കും സമയം ഉച്ചയായിരുന്നു….. ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഞങ്ങൾ ഷോപ്പിംങിനായി മാളിൽ കയറി….inoxൽ കയറി സിനിമ കാണാനുള്ള ഉദ്യമം ഞങ്ങൾ ഉപേക്ഷിച്ചു….മോള് കരഞ്ഞ് വാശിപിടിക്കും എന്നുള്ളത് തന്നെയായിരുന്നു കാരണം….ഷോപ്പിംഗ് കഴിഞ്ഞ് ഇറങ്ങിയപ്പോൾ ഭദ്രയുടെ ആഗ്രഹപ്രകാരം ഞങ്ങൾ ബീച്ച്ലേക്ക് പോകാൻ തീരുമാനിച്ചു….. പോകുന്ന വഴിക്കായിരുന്നു ശരതിന്റെ വീട്….അവിടെയുമൊന്ന് കയറി….സൺ‌ഡേയായതിനാൽ അവനും വീട്ടുകാരെയുമെല്ലാം ഒരുമിച്ച് കാണാൻ പറ്റി….കുറച്ചു നേരം അവിടെ ചിലവഴിച്ച ഞങ്ങൾ യാത്ര പറഞ്ഞ് ഇറങ്ങി…… സമയം അഞ്ച് മണി കഴിഞ്ഞിരുന്നു ബീച്ചിൽ എത്തുമ്പോൾ….സൂര്യാസ്തമയം കണ്ടിട്ട് പോകാൻ തന്നെയായിരുന്നു ഞങ്ങളുടെ പ്ലാൻ….ഇടയ്ക്ക് യാത്രയിൽ കാറിൽ വച്ച് ഉറങ്ങിയ അനുമോൾ അപ്പോഴേക്കും ഉണർന്നിരുന്നു….സൺ‌ഡേയായതിനാൽ ബീച്ചിൽ നല്ല തിരക്കുണ്ട്….. തിരക്കൊഴിഞ്ഞ ഒരിടം നോക്കി ഞങ്ങൾ ഇരുന്നു….ഭദ്ര എന്റെ കയ്യിൽ നിന്നും അനുമോളെ വാങ്ങി മടിയിൽ ഇരുത്തി….
മോളുടെ കളിചിരികളും കുറുമ്പും ആസ്വദിച്ചു കൊണ്ട് ഞങ്ങൾ ഇരുന്നു….. എന്നും രാത്രികളിൽ ഉറങ്ങുന്നതിനു മുൻപേ എന്നോട് പറഞ്ഞ് തീർക്കാൻ കഴിയാതെ പോയ വിശേഷങ്ങൾ എന്നെ അറിയിക്കാൻ ഭദ്ര ആവേശംകാണിച്ചു…….തീരത്തെ പുൽകാൻ പാഞ്ഞെത്തിയ തിരകൾ ഞങ്ങളുടെ സന്തോഷനിമിഷങ്ങൾക്ക് സാക്ഷിയായി മടങ്ങി…..നേരം കടന്ന് പോയി കൊണ്ടിരുന്നു….ആഴിയിലേക്ക് നൂഴ്ന്ന

💬 Comments

View all comments