0%

Chapter Title : ❤️അനന്തഭദ്രം 11❤️ [രാജാ]

Author : രാജാ Read All Parts 4.7K

""മ് മാാാാ…..""
കുഞ്ഞ് ഉറക്കെ വിളിച്ചു……..

""ഓ….. അമ്മേടെ വാവ വന്നോ….അമ്മ ദാ വരുണ്‌ട്ടോ വാവേ…..""
അസ്ഥിത്തറകളിൽ വിളക്ക് വച്ച് കൊണ്ട് എഴുന്നേറ്റ ഭദ്ര ഞങ്ങൾക്ക് നേരെ തിരിഞ്ഞു…….. എന്റെ അരികിലേക്ക് എത്തിയ ഭദ്ര കുഞ്ഞിനെ എന്റെ കയ്യിൽ നിന്നും വാങ്ങി മാറോട് ചേർത്തു….അമ്മയുടെ മാറിലെ ചൂട് കിട്ടിയതും മോളുടെ മുഖത്ത് തികഞ്ഞ ആശ്വാസം….. അവൾ ഭദ്രയുടെ കവിളിൽ ചുണ്ടുരസിയതും ഭദ്ര ആ കുഞ്ഞു കവിളിണകളിൽ മാറി മാറി ചുംബിച്ചു….

""കാവിൽ വിളക്ക് വച്ചോ…..""

""ഹാ വച്ചു ഏട്ടാ….."'
എന്റെ അരികിലേക്ക് ചേർന്ന് നിന്ന ഭദ്രയുടെ ഇടുപ്പിൽ ഞാൻ ചേർത്ത് പിടിച്ചു….

""അതേയ് ഇത് റൊമാൻസിന് ഉള്ള ഇടമല്ലട്ടോ….""
മോളെ ഇടത് തോളിലായി കിടത്തിയ ഭദ്ര എന്റെ മുഖത്തോട് മുഖം ചേർത്ത് കൊണ്ടാണ് അത്‌ പറഞ്ഞത്….കള്ളചിരി നിറഞ്ഞ ആ മുഖത്തെ നാണം കൂമ്പിയ കണ്ണുകളിൽ ഞാൻ അല്പനേരം നോക്കി നിന്നു….. പരസ്പരം പ്രണയം പങ്കു വച്ച ആ മിഴിയിണകളിൽ പതിയെ പുഞ്ചിരി വിടർന്നു….മീശ പിരിച്ചു കൊണ്ട് ഞാൻ ചുണ്ടുകൾ കൂർപ്പിച്ചു കാണിച്ചപ്പോൾ അവൾ എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു….. അച്ഛന്റെയും അമ്മയുടെയും ചുംബനം കണ്ട് അനുമോൾ മോണ കാട്ടി ചിരിച്ചു…..

""അമ്മൂസേ….""
""ഹ്മ്മ്…..'"
""ടി അമ്മു…..""
ഞാൻ ഒന്ന് കൂടി ശബ്ദമുയർത്തി വിളിച്ചു….
""എന്തേ ഏട്ടാ…..""
ഭദ്ര മുഖം എന്റെ മുഖത്തോടടുപ്പിച്ചു….എന്നിട്ട് എന്റെ വലതു കവിളിൽ കടിച്ചു….അത്‌ ഇഷ്ട്ടപ്പെട്ട പോലെ ഞാൻ എന്റെ ഇടത്തെ കവിളും അവൾക്ക് കാണിച്ചു കൊടുത്തു….ഭദ്ര അവിടെയും മെല്ലെയൊന്ന് കടിച്ചു….വീണ്ടും കവിളുകൾ കാണിച്ചു കൊടുത്തപ്പോൾ അവൾ അവിടമാകെ മാറി മാറി ചുംബിക്കുകയാണ് ചെയ്തത്…..നെറ്റികൾ

💬 Comments

View all comments