0%

Chapter Title : ❤️അനന്തഭദ്രം 11❤️ [രാജാ]

Author : രാജാ Read All Parts 4.7K

പരസ്പരം കൂട്ടിമുട്ടിച്ചു… മൂക്കുകൾ തമ്മിൽ ഉരസി….. എന്റെ പെണ്ണിനേയും കുഞ്ഞിനേയും ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ ഞങ്ങളുടെ ഇവിടുത്തെ സ്ഥിരം താവളമായ പറമ്പിനോട് ചേർന്നുള്ള പാറക്കെട്ടിന്റെ അരികിലേക്ക് നടന്നു….
""ഇതിപ്പോൾ എവിടെക്കാ പോകുന്നെ….??""
ഭദ്ര ചോദിച്ചു….
""നമ്മുടെ പാറക്കെട്ടിന്റെ അടുത്തേക്ക്….""
ഭദ്രയുടെ കയ്യിൽ നിന്നും മോളെ വാങ്ങി മുകളിലേക്ക് ഉയർത്തിയ ഞാൻ കുഞ്ഞിന്റെ വയറിൽ മൂക്കും മീശയും ഉരസി അവളെ ഇക്കിളിയിട്ട് ചിരിപ്പിച്ചു….. എന്നിട്ട് ആ കവിളിണകളിൽ മാറി മാറി മുത്തി….
""അതേയ് കുഞ്ഞാവയെ മാത്രം സ്നേഹിക്കാനാണെങ്കിൽ ഞാൻ വരുന്നില്ല….""
ഭദ്ര ചുണ്ട് കൂർപ്പിച്ചു കൊണ്ട് പരിഭവം നടിച്ചു…
""പിന്നെ….?'"
""എന്നെക്കൂടി സ്നേഹിക്കാനാണെങ്കിൽ ഞാൻ വരാം….""
എന്റെ പിന്നാലെ വന്നു കൊണ്ട് ഭദ്ര നാക്ക് പുറത്തേക്ക് നീട്ടി കടിച്ചു… എന്നിട്ടൊരു കള്ളച്ചിരി പാസ്സാക്കി…
""എന്റെ അമ്മൂസേ എനിക്ക് നീ കഴിഞ്ഞിട്ടല്ലേ എന്റെ മോള് പോലും ഉള്ളൂ…""
പാറപ്പുറത്തേക്ക് ഇരുന്ന ഞാൻ മോളെ എന്റെ മടിയിൽ ഇരുത്തി….എന്റെ അരികിൽ ചിണുങ്ങി കൊണ്ട് നിന്നിരുന്ന ഭദ്രയുടെ കയ്യിൽപ്പിടിച്ചു താഴേക്ക് വലിച്ചു…. അവൾ അരികിലായി ഇരുന്ന്‌ എന്റെ തോളിൽ തല ചേർത്തു..….
കാല് നീട്ടി ഇരുന്ന അവളുടെ മടിയിലേക്ക് തല വച്ച് കിടന്ന് കൊണ്ട് ഞാൻ കുഞ്ഞിനെ എന്റെ നെഞ്ചിൽ കിടത്തി….എന്റെ മുടിയിഴകളിലും കുഞ്ഞിന്റെ പുറത്തും ഭദ്ര വാത്സല്യത്തോടെ തലോടി….ഭദ്രയുടെ വയറിൽ നിന്നും സാരി മാറ്റി ഞാൻ അവിടം ചുണ്ടുകൾ അമർത്തിയതും അവൾ എന്റെ നെറുകയിൽ ചുംബിച്ചു….നിറപുഞ്ചിരിയോടെ അവൾ എന്റെ മുഖത്തേക്ക് നോക്കിയിരുന്നു….വയറിൽ ഞാൻ വീണ്ടും ഉമ്മ വെച്ചപ്പോൾ ഇക്കിളിയെടുത്ത പെണ്ണ് ഒരു നീണ്ട നിശ്വാസമെടുത്ത് കൊണ്ട് കുറുകി….ഈ സമയം എന്റെ

💬 Comments

View all comments