0%

Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]

Author : രാജാ Read All Parts 3.8K
ചെയ്ത് ഓഫീസിൽ സമയത്ത് തന്നെ എത്തി.. എന്റേത് ഒരു managerial പോസ്റ്റ്‌ ആയതിനാൽ അതിന്റെ ഒരു privilege വച്ചു കുറച്ചു മിനിറ്റ് സമയം താമസിച്ചാലും വലിയ കുഴപ്പം ഒന്നുമില്ല..ബട്ട്‌ ഞാൻ പരമാവധി അത്തരം സന്ദർഭംങ്ങൾ ഒഴിവാക്കും... ഒരു പ്രൈവറ് സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ നമ്മുടെ പെരുമാറ്റവും കൃത്യനിഷ്ഠതയും എല്ലാം അവിടെ നമ്മളുടെ നിലനിൽപ്പിനു എത്രത്തോളം സ്വാധീനം ചെയ്യും എന്ന് നിങ്ങള്ക്ക് അറിയാല്ലോ... ഓഫീസിൽ എത്തി ഞാൻ കുറച്ചു important വർക്സ്ഉം ആയി ഞാൻ മല്ലിട്ട് കൊണ്ടിരിക്കുന്ന നേരത്ത്‌ ആണ് എന്ന ശ്രീലത മാം വിളിപ്പിക്കുനതു.. മാഡം ആണ് അക്കൗണ്ട്സ് ഡിപ്പാർട്മെന്റ് ഹെഡ്.. job പൊസിഷൻ വൈസ് ഞാൻ മാഡത്തിന്റെ അസിസ്റ്റന്റ് ആണ്.... an assistant managerial post.. ഒന്ന് രണ്ടു മാസത്തിനുള്ളിൽ മാഡം കമ്പനിയുടെ മുംബൈ ബ്രാഞ്ചിലേക്ക് ട്രാൻസ്ഫർ ആകും.. 'മാഡം പോയി കഴിഞ്ഞാൽ ഉടനെ വേറെ മറ്റ് ബ്രാഞ്ചിൽ നിന്നും ഒരു അപ്പോയ്ന്റ്മെന്റ് ഉണ്ടാകില്ല എന്നും പകരം എന്നെ ആ പോസ്റ്റിലെക്ക് പ്രൊമോട്ട് ചെയ്യാനുമാണ് എംഡിയുടെ പ്ലാൻ' എന്നൊരു സംസാരം കുറച്ചു നാളായി ഡിപ്പാർട്മെന്റഇൽ ഉണ്ട്.. ഒഫീഷ്യൽ intimation ഒന്നും വരാത്തതിനാൽ ഞാൻ അതൊന്നും ശ്രദ്ധിക്കാൻ പോയില്ല.. പക്ഷെ കഴിഞ്ഞ ലാസ്റ്റ് week എംഡി വന്നപ്പോൾ conduct ചെയ്ത മീറ്റിംഗ്നിടയിൽ എംഡിയുടെ ഭാഗത്തു നിന്നും ആ സംസാരം ശരി വക്കുന്ന തരത്തിൽ ഒരു സൂചന കിട്ടി.. ഉള്ളത് പറയാലോ അപ്പോൾ ഒരു സന്തോഷം ഒക്കെ തോന്നിയെങ്കിലും ഞാൻ അത് പുറത്തു കാണിക്കാതെ ഇരുന്നു.. വേറെ ഒന്നും അല്ല, ഒഫീഷ്യൽ ആയി അറിയിക്കാതെ ചുമ്മാ മനക്കോട്ട കെട്ടണ്ട

💬 Comments

View all comments