0%

Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]

Author : രാജാ Read All Parts 3.9K
ഏട്ടന്റെ അടുത്തേക്ക്.. ഞാൻ ഇവിടെ മൈലാഞ്ചി ഇടുവാ.. " 'ഓ മൈലാഞ്ചി പോലും..നാളെത്തെ കല്യാണപെണ്ണ് ഏട്ടത്തി ആണോ.. ഏട്ടനെ കളഞ്ഞോ.??' "നീ പോടാ ചെറുക്കാ.. ഇതിപ്പോൾ മീനു നിർബന്ധിചോണ്ട് ആണ്.. അല്ലാണ്ട് നിക്ക് താല്പര്യം ഉണ്ടായിട്ട് ഒന്നും അല്ലടാ.. ഒന്നു വാടാ മോനെ ഇവൾ ഇവിടെ വാശി പിടിക്കുവാനു.. അമ്മയെ ആണേൽ ഇവിടെ കാണാനും ഇല്ല..' 'ഹ്മ്മ് എവിടെ മുകളിലെ നിലയിൽ ആണോ' "ആ സ്റ്റെപ് കേറി വരുമ്പോൾ റൈറ്റ് സൈഡ് കോർണർലെ റൂം ' 'ഹാ ദാ വരുന്നു' എന്നും പറഞ്ഞു ഞാൻ കാൾ കട്ട്‌ ചെയ്ത് ഞാൻ അകത്തോട്ടു നടന്നു.. അച്ഛൻ ഹാളിൽ തന്നെ ആരോടോ വർത്താനം പറഞ്ഞിരുപ്പ്ണ്ട്.. അവിടെ നിന്നിരുന്ന പെൺപട മുഴുവൻ എന്നെ കൊത്തിവലിക്കുന്ന നോട്ടം.. വേറെ ഒന്നും അല്ല അവിടെ അപ്പോൾ വേറെ ചെറുപ്പക്കാർ ഒന്നുമില്ല..ഞാൻ മാത്രം... So സീൻ എന്താ എന്നും എന്റെ മാനാസികാവസ്ഥ എന്താ എന്നും നിങ്ങക്ക് പിടി കിട്ടിയില്ലോ..???
കോപ്പ് ചാടി കേറി വരണ്ടായിരുന്നു എന്നു പോലും തോന്നിപ്പോയി ചില അവളുമാരുടെ നോട്ടം കണ്ടപ്പോൾ.. അത് പോലെ ഒരു സാഹചര്യത്തിൽ നമുക്ക് സ്വാഭാവികം ആയും അനുഭവപ്പെടുന്ന ആ നാണം എന്ന വികാരം കേറി നിന്നുരുകിയ എന്റെ കണ്ണുകൾ അപ്പോൾ ആണ് ചുവന്ന ടോപ്പ്ഉം വൈറ്റ് ലെഗിൻസ്സും ഇട്ട് ഓപ്പോസിറ് സ്റ്റെപ് ഇറങ്ങിവരുന്ന ആ സുന്ദരിയിൽ പതിഞ്ഞത്.. അവളുടെ മിഴികൾ പാഞ്ഞതും എന്നിലേക്ക് ആണ്.. ചായം തേച്ച ചുണ്ടുകളിൽ പെട്ടന്ന് ഒരു പുഞ്ചിരി ഒളിപ്പിച്ച പോലെ... കണ്ണ്കളിൽ പ്രിയപ്പെട്ട ആരെയോ കണ്ട പ്രതിഫലനം എന്ന കണക്കെ ഒരു

💬 Comments

View all comments