0%

Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]

Author : രാജാ Read All Parts 3.9K
ഞാൻ പെട്ടന്ന് വീഴാതെ മാറി നിന്നു.. ആളും വീണില്ല.. അതൊരു പെൺകുട്ടി ആയിരുന്നു.. അവളുടെ കയ്യിൽ ജ്യൂസ്‌ ഗ്ലാസ്സ് വച്ച ട്രെ ഉണ്ടായിരുന്നു.. കൂട്ടി ഇടിച്ചപ്പോൾ ഗ്ലാസ്സ്ഇലെ ജ്യൂസ്‌ തുളുമ്പി എന്റെ ഷിർട്ടിലേക്ക് തെറിച്ചു... "അയ്യോ സോറി ഞാൻ കണ്ടില്ലായിരുന്നു.." അവൾ പെട്ടന്ന് ആകെ പേടിച്ച പോലെ ആയിരുന്നു സംസാരിച്ചത്.. ആ കണ്ണുകളിൽ അത് എനിക്ക് കാണാമായിരുന്നു.. ഒരു ഭയവും ടെൻഷനും ഉള്ള പോലെ.. കണ്ണുകൾ ചെറുതായി ഈറൻ അണിഞ്ഞ പോലെ.. അവളുടെ ആ നോട്ടം എന്നെ എന്തോ വല്ലാതെ ഉലച്ചു കളഞ്ഞിരുന്നു.. ഇനി ഞാൻ വല്ലതും ദേഷ്യപ്പെട്ടു സംസാരിക്കുമോ എന്ന് കരുതി ആകുമോ പാവം... "ഏയ് സാരമില്ല ഞാനും ശ്രദ്ധിക്കാതെയാ വന്നത്.. it's ok..'' ഞാൻ അവളെ സമാധാനിപ്പിക്കാൻ എന്ന വണ്ണം പറഞ്ഞു. അപ്പോഴേക്കും ഭാനുമതി ആന്റി അങ്ങോട്ട് ആ കാഴ്ച്ച കണ്ടു വന്നിരുന്നു.. "എന്താടി നിനക്ക് കണ്ണ് കാണില്ലേ.. അതോ സ്വപ്നം കണ്ടു നടക്കുവാനോ ഒരു പണി ഏൽപ്പിച്ചാൽ.. ആ കൊച്ചിന്റെ ഷർട്ട്‌ ആകെ നാശം ആകിയല്ലോ.." വന്ന വഴി ആ സ്ത്രീ ആ പെങ്കൊച്ചിന്റെ മെക്കട്ട് കേറാൻ തുടങ്ങി. ആന്റി അത്ര ഉച്ചത്തിൽ അല്ല സംസാരിച്ചതെങ്കിലും അവിടെ നിന്നവർ എല്ലാം ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. "കുഴപ്പമില്ല ആന്റി.. എന്റെ മിസ്റ്റേക്ക് ആയിരുന്നു.. ആ കുട്ടിയെ ചീത്ത പറയണ്ട.." ബന്ധുക്കളുടെയും കല്യാണത്തിന് വന്ന മറ്റ് വിരുന്നുകാരുടെയും മുന്നിൽ ആകെ insult ആയി തല കുമ്പിട്ടു ഒന്നും മിണ്ടാതെ നിൽക്കുന്ന ആ പെൺകുട്ടിയെ കണ്ടപ്പോൾ അവളെ favour ചെയ്തു സംസാരിക്കാതിരിക്കാൻ എനിക്ക് ആയില്ല.. എന്റെ ഭാഗത്തുഉം തെറ്റ്

💬 Comments

View all comments