Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]
ഞാൻ ആളെ കണ്ടു കണ്ണ് മിഴിച്ചു...
ജിതിൻ ആയിരുന്നു അത്... എന്റെ ഫ്രണ്ട്..
"Da മൈരേ നീ ആയിരുന്നോ...എന്ത് അടിയാടാ കോപ്പേ അടിച്ചേ..
എന്റെ പുറം പൊളിഞ്ഞു.."
അവൻ ഇളിച്ചോണ്ട്
"അളിയാ നിന്നെ ഇവിടേ ഒട്ടും പ്രതീക്ഷിചില്ല ..ഞാൻ നിന്റെ വീട്ടുകാരെ അവിടെ കണ്ടു..അവരാ പറഞ്ഞെ നീയും വന്നിട്ടുണ്ട് എന്ന്.
"നീ എപ്പോഴാ വന്നെ " ഞാൻ ചോദിച്ചു
"ഇന്ന് വൈകുന്നേരം.. മറ്റന്നാൾ രാവിലെ പോണം.. ഈ കല്യാണം കൂടാൻ മാത്രം ആയിട്ടാ വന്നെ .. അല്ലേൽ അടുത്ത ആഴ്ചയെ വരുള്ളായിരുന്നു.."
"അപ്പോൾ ഈ കല്യാണത്തിന് വരുന്ന കാര്യം ആയിരുന്നോ നീപറഞ്ഞത്.. .. "
(ഇടയ്ക്കു വിളിച്ചപ്പോൾ ജിതിൻ അമ്മയുടെ നാട്ടിൽ ഒരു കല്യാണം ഉണ്ട് എന്നും അതിനു വരുന്നുണ്ട് എന്നും പറഞ്ഞിരുന്നു.. ഞാൻ കൂടുതൽ ഡീറ്റെയിൽസ് ചോദിക്കാതിരുന്നതിനാൽ അത് ഈ കല്യാണം ആണ് എന്ന് അറിഞ്ഞും ഇല്ല... )
"അതെടാ.. അച്ചനും അമ്മയും വന്നിട്ട്ണ്ട് കൂടെ.. അവർ അകത്തോട്ടു പോയി
ഇതിപ്പോൾ എന്തായാലും വരണം എന്ന് അമ്മ പറഞ്ഞു...അമ്മയുടെ വീട് ഇവിടെ അടുത്തു ആണ്..
സുരേന്ദ്രൻ അങ്കിളും ആയി ഞങ്ങൾക്ക് നല്ല അടുപ്പം ഉണ്ട്.. അത് കൊണ്ട് ഈ കല്യാണം ഒഴിവാക്കാൻ പറ്റില്ല മോനെ..''
ജിതിൻ പറഞ്ഞു..
*******
ഞാനും ജിതിനും വിനുവും ഡിഗ്രിക്ക് ഒരുമിച്ച് ആയിരുന്നു..
പഠിത്തം കഴിഞ്ഞു വിനു സ്വന്തമായി ഇലക്ട്രോണിക്സ് ഷോപ്പ് തുടങ്ങി..അവൻ കുടുംബപരമായി നല്ല സാമ്പത്തികം ഉണ്ടായിരുന്ന കൂട്ടത്തിൽ ആയിരുന്നു...
ഞാൻ ജോലിക്ക് ഡൽഹിയിലോട്ടും ജിതിൻ ഗൾഫിലോട്ടും പോയി..
ഇടയ്ക്കു ജിതിന്റെ അച്ഛനു ചില ആരോഗ്യപ്രശ്നങ്ങൾ ഒക്കെ ഉണ്ടായി ഗുരുതരാവസ്ഥയിൽ
💬 Comments
View all comments