0%

Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]

Author : രാജാ Read All Parts 4K
"റോഷൻ" റോഷനായിരുന്നു അത്... ഞാൻ അവനെ തന്നെ നോക്കുന്നത് കണ്ട് ജിതിനും സംസാരം നിർത്തി അവനെ ശ്രദ്ദിച്ചു.. ഞാൻ അവനെ കണ്ടു എന്ന് മനസ്സിലായപ്പോൾ അവൻ ജീപ്പിൽ നിന്നും ഇറങ്ങി എന്റെ നേരെ വന്നു.. എന്റെ അടുത്ത് എത്തിയ റോഷൻ എന്നോട് ഒന്ന് മന്ദഹസിച്ചു.. എന്നാൽ ആ ചിരിയിലും അവന്റെ കണ്ണുകളിൽ ഞാൻ കണ്ടത് എന്നോട് ഉള്ള അവന്റെ അടങ്ങാത്ത കലി ആയിരുന്നു... അവൻ വരുന്നത് കണ്ടപ്പോഴേ.. 'ആരാ അവൻ' എന്ന് ചോദിച്ച ജിതിനോട് ഞാൻ അവന്റെ പേര് പറഞ്ഞപ്പോഴേ അവനു ആളെ മനസ്സിലായി..
ജിതിനു അറിയാമായിരുന്നു ഞാനും റോഷനുമായുള്ള പ്രശ്നം... റോഷൻ അടുത്ത് എത്തിയപ്പോഴേ എനിക്ക് അവൻ മദ്യപിച്ചിട്ട് ഉണ്ടെന്ന് മനസ്സിലായി... അത് കൊണ്ട് തന്നെ അവിടെ വച്ചു അവൻ പ്രശ്നം ഉണ്ടാക്കിയാൽ ഞാൻ നേരിടാൻ റെഡി ആയിതന്നെ ആണ് ഞാൻ അവന്റെ മുന്നിലോട്ട് കയറി നിന്നത്.. അവൻ തന്നെയാണ് വർത്തമാനം തുടങ്ങി വച്ചതു.. "എന്താടാ.. എന്നെ മറന്നിട്ടില്ലല്ലോ നീ.. അല്ലെങ്കിലും നീ മറന്നാലും നിന്റെ ഈ മുഖം എനിക്ക് അങ്ങ് മറക്കാൻ പറ്റുമോടാ മൈരേ... " "റോഷാ ഇവിടെ വച്ചു ഒരു പ്രശ്നം വേണ്ടാ.. ഇത് അതിനുള്ള സ്ഥലം അല്ല.. നമുക്ക് വേറെ എവിടെയെങ്കിലും വച്ചു ആകാം.." (അവിടെ അപ്പോൾ ഒരു സീൻ create ചെയ്യാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു) ''എന്താടാ നിനക്ക് പേടിയാണോ എന്നെ.. " "പേടിയോ എനിക്കോ.. അതും നിന്നെ പോലെ ഒരുത്തനെ. ...?? അത് നിന്റെ വെറും തോന്നലാ.. നിന്നെ പേടിക്കാൻ നീ ആരാടാ ഊളെ.. തന്തയുടെ പണക്കൊഴുപ്പിൽ കുടിച്ചുo

💬 Comments

View all comments