0%

Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]

Author : രാജാ Read All Parts 4K
നിന്റെ അടുത്ത് കാണും എന്ന്..." ഏട്ടത്തി എന്റെ ഓപ്പോസിറ്റ് ആയി ഇരുന്നു... "ഇന്നലെ തൊട്ട് ഞാൻ ശ്രദ്ധിക്കുവാ നിന്നെ.. എന്ത്പറ്റി നിനക്ക്.. കാര്യമായ എന്തോ ആലോചനയിൽ ആണല്ലോ... '' "ഏയ് ഒന്നുമില്ലല്ലോ..ഏട്ടത്തിക്ക് തോന്നിയതാകും .. ''
ഉള്ളിലെ അമ്പരപ്പ് പുറത്തു കാണിക്കാതെ ആണ് അത് ഞാൻ ഏട്ടത്തിയോട് മറുപടി പറഞ്ഞത്..."എനിക്ക് മാത്രം അല്ല...അമ്മയ്ക്കും തോന്നി.. ഇന്നലെ കല്യാണവീട്ടിൽ നിന്നും പോന്നപ്പോൾ മുതൽ... കൃത്യമായി പറഞ്ഞാൽ കാറിൽ ഇരിക്കുമ്പോ തൊട്ട് നിനക്ക് എന്തോ മാറ്റം ഉണ്ട്.. ഏതോ സ്വപ്നലോകത്തു ആണ് നീ.. "" ഏട്ടത്തി ചോദിക്കുന്നത് കേട്ട്,, അന്തം വിട്ടു കുന്തം വിഴുങ്ങിയപ്പോലെ ഇരിക്കണ എന്നെ കണ്ടപ്പോഴെ ഏട്ടത്തിക്ക് കാര്യം മനസ്സിലായി. "എന്താ മോനെ അവിടെ വച്ച് വല്ല പെൺപിള്ളേരും മനസ്സിൽ കയറിപ്പറ്റിയോ.?? ഇനി അവളെപ്പറ്റി ആണോ ആലോചന..."' "എന്ത് സാധനം ആടോ.. ഏട്ടത്തി mind reading പഠിച്ചിണ്ടാ..??? "" അതും പറഞ്ഞു എനിക്ക് പെട്ടന്ന് ചിരി പൊട്ടി... എന്റെ ചിരി കണ്ടപ്പോഴേ.. സംഭവം ഉള്ളതാണന്നു പുള്ളിക്കാരിക്ക് മനസ്സിൽ ആയി... "ഞാൻ mind reading പഠിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് ഇത് കൂട്ടി കേട്ടാൽ നിനക്ക് മനസ്സിൽ ആകും..."" ഞാൻ ഒന്ന് നേരെ ഇരുന്നു.. ഏട്ടത്തി എന്താണ് പറയാൻ പോകുന്നത് എന്ന ആകാംഷ എനിക്ക് കൂടി വന്നു... "നിന്റെ മനസ്സിൽ ഉള്ള ആ പെൺകുട്ടി ആരാന്നു ഞാൻ പറയട്ടെ...?? "മ്മ്മ് പറയ്..'' എന്നാൽ അതൊന്ന് കാണാണംല്ലോ എന്ന ഭാവത്തിൽ ഞാൻ ഇരുന്നു... "ഭദ്ര അല്ലെ അത്... അവൾ അല്ലെ നിന്റെ മനസ്സിൽ ഉള്ള പെണ്ണ്...??"" ""ഭദ്ര....''" ഏട്ടത്തി പറഞ്ഞത് കേട്ട്

💬 Comments

View all comments