0%

Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]

Author : രാജാ Read All Parts 4K
ബാൽകണിയിലെ സിറ്റ് ഔട്ടിൽ കാൽ നീട്ടി ഫേസ്ബുക്ൽ ട്രോളും വായിചോണ്ട് ഇരിക്കുമ്പോൾ ആണ് ദേവൂട്ടി ഓടി വന്നു മടിയിൽ പൊത്തി പിടിച്ചു കയറി കിടന്നത്... രാത്രി ചിലപ്പോൾ ഉറങ്ങുന്നതിന് മുൻപ് എന്റെ ചുന്ദരികുട്ടിക്ക് അങ്ങനെ ഒരു കിടത്തം പതിവ് ആണ്... ഉറങ്ങിപ്പോയാൽ ഏട്ടത്തി വന്നു എടുത്ത് കൊണ്ട് പോകും അവളെ.. അല്ലേൽ അവൾ എന്റെ റൂമിൽ തന്നെ കിടന്നുറങ്ങും.. അല്ലെങ്കിൽ അച്ഛന്റെയും അമ്മയുടെയും കൂടെ... അങ്ങനെ ഇന്ന റൂം എന്നൊന്നുമില്ല ഞങ്ങളുടെ വാവക്ക്.. അവൾ എല്ലായിടത്തും കേറി ഇറങ്ങും... കുറുമ്പി പെണ്ണ്?? ഞാൻ ദേവൂട്ടിയുടെ കവിളിൽ പിടിച്ചു ആട്ടിയപ്പോൾ അവള് ചിണ്ങ്ങി കൊണ്ട് എന്റെ നെഞ്ചിലോട്ട് തല വച്ച് കയറി കിടന്നു... ഞാൻ അവളുടെ മുടിയിഴകളിൽ പതിയെ തലോടികൊണ്ടിരുന്നു.. കുറച്ചു നേരം കഴിഞ്ഞു അനക്കം ഒന്നുമില്ലല്ലോ എന്ന് കണ്ട് നോക്കിയപ്പോൾ ആള് നല്ല ഉറക്കായിരിക്കുന്നു.. പകൽ കൂട്ടുകാരോടൊപ്പം നടന്ന ഞാൻ അമ്മുവിനെപ്പറ്റി ഓർത്തില്ലായിരുന്നു...പക്ഷെ ഇപ്പൊ ഇവിടെ ഇങ്ങനെ ഇരിക്കുമ്പോൾ എന്റെ മനസ്സിൽ അമ്മുവിന്റെ മുഖം ആണ്. ഇല്ലാ.. അവളെ അങ്ങനെ അങ്ങ് മറന്നു കളയാൻ എനിക്ക് പറ്റും എന്ന് തോന്നുന്നില്ല... "പ്രേമം ആണോ ഇത് ശരിക്കും.. അല്ല ഈ Love at first Slight എന്നൊക്ക പറയുന്നത് ഉള്ളതാണോ... അമ്മുവിനെപ്പറ്റി ചിന്തിച്ചു ഇരിക്കുമ്പോഴാണ് ദേവൂട്ടിയെ തിരക്കി ഏട്ടത്തി അങ്ങോട്ട്‌ വരുന്നത്... എന്റെ നെഞ്ചിൽ കിടന്നുറങ്ങുന്ന ദേവൂട്ടിയെ കണ്ടപ്പോൾ ഏട്ടത്തി അവളെ എടുക്കാൻ കൈ നീട്ടി എങ്കിലും ഞാൻ തടഞ്ഞു. "വേണ്ട ഏട്ടത്തി മോള് ഇന്ന് എന്റെ കൂടെ കിടന്നോട്ടെ.. " "ഇവളെ കാണാഞപ്പോൾ തോന്നി എനിക്ക് തോന്നി

💬 Comments

View all comments