0%

Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]

Author : രാജാ Read All Parts 4K
ഡ്രോപ്പ് ചെയ്തിട്ടാണ് പോകുക.. അവിടെ നാട്ടിൽ തന്നെയുള്ള ഭഗവതി ക്ഷേത്രത്തിൽ വച്ചാണ് താലികെട്ട്... ജിതിൻ രാവിലെ തന്നെ വിളിച് കല്യാണത്തിന് വരാൻ നിർബൻധിച്ചു, വീട്ടുകാരും... എങ്കിലും ഞാൻ മുന്നേ പറഞ്ഞത് പോലെ 'ഇല്ലാ' എന്ന് പറഞ്ഞു പിന്മാറി... ആ വൃത്തികെട്ടവളുടെ കല്യാണം അല്ലെ.. എന്തായാലും പോണില്ല...പിന്നെ പോയാൽ 'എന്റെ അമ്മുവിനെ' കാണാൻ പറ്റുമല്ലോ എന്ന് ഓർത്തപ്പോൾ മനസ്സ് ഒന്ന് ഇളകി എങ്കിലും ഞാൻ പോയില്ല... എല്ലാവരും പോയി കഴിഞ്ഞ് ഉച്ച വരെ ഞാൻ TVyil കഴിഞ്ഞ ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ്‌ മാച്ച് സീരീസ് highlights കണ്ട് സമയം കളഞ്ഞു.. 2 മണി ആയപ്പോൾ ശരത് വിളിച്ചു..വീട് പൂട്ടി കാർ എടുത്തു ഇറങ്ങി.. അമ്മയുടെ കയ്യിൽ spare key ഉള്ളോണ്ട് ഞാൻ വരാൻ ലേറ്റ് ആയാലും കുഴപ്പമില്ല... അല്ലാതെ വീടിന്റെ key ചെടിച്ചട്ടിയിലും ചവിട്ടിയുടെ അടിയിലും വച്ചു പോകുന്ന പതിവ് ഇല്ല... ശരത്ഉം വിനുവും അടക്കം എല്ലാ സ്ഥിരം കമ്പനികളും ഉണ്ടായിരുന്നു സൺ‌ഡേയിലെ ഒത്തുകൂടലിന്.. കല്യാണത്തിന് പോയതിനാൽ ജിതിന് മാത്രം എത്താന് പറ്റിയില്ല...
വീട്ടിൽ തിരിച്ചു എത്തിയത് രാത്രി 9 മണിക്ക് ആണ്..എല്ലാവരും ഹാളിൽ തന്നെ ഹാജർ ഉണ്ടായിരുന്നു... മാക്സിമം 10 മണിക്ക് മുൻപ് വീട്ടിൽ എത്തണം എന്നാണ് അമ്മയുടെയും ഏട്ടത്തിയമ്മയുടെയും ഓർഡർ.. അത് ഇടയ്ക്കു തെറ്റിക്കുന്നത് ഞാൻ നിർത്തണം എങ്കിൽ 'എന്റെ കല്യാണം കഴിയണം' എന്നാണ് അമ്മ പറയുന്നുത്... അത് എന്താ അങ്ങനെ.. ???? എന്തായാലും ചേട്ടന്റെ രാത്രി കറക്കം നിന്നത് കല്യാണം കഴിഞ്ഞപ്പോൾ ആണ്.. ?? അല്ല ഏട്ടത്തി നിർത്തിച്ചു..?? അപ്പോൾ ഞാനും നിര്ത്തുമായിരിക്കും... അല്ലെ..??? രാത്രി

💬 Comments

View all comments