Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]
ആയിരിക്കും..
അവിടെ കണ്ട അസ്ഥിത്തറകൾ അത് ആരുടെതായിരിക്കും... അവളുടെ പ്രിയപ്പെട്ട ആരുടെയോ ആണു എന്ന് ഉറപ്പ്..
പാവത്തിനെ ആരോ ഇന്ന് തല്ലിയിട്ട് ഉണ്ട്...
അല്ലെങ്കിലും അതിനെപ്പോലെ ഉള്ള പാവപ്പെട്ടവരെ തല്ലി അഹങ്കാരം കാണിക്കാനും കലി തീർക്കാനും എല്ലായിടത്തും കുറെ എണ്ണം ഉണ്ടാകുമല്ലോ...
ഉറങ്ങുന്നിതിന് മുൻപ് ജിതിനെ വിളിച്ചു അവൻ പോയതിനു ശേഷം രേഷ്മയുമായി ഉണ്ടായതെല്ലാം ഞാൻ പറഞ്ഞു...
ഒന്ന് കുളിച്ചിട്ടു കിടക്കാൻ മനസ്സ് പറഞ്ഞു എങ്കിലും, ശരീരം അനുവദിച്ചില്ല...
"മടിയേ... ??'''
ഡ്രസ്സ് മാറി ടി ഷർട്ടും ഷോർട്സും ഇട്ട് ഞാൻ കിടന്നു...
അമ്മുവിനെയും ചിന്തിച്ചു കിടന്ന ഞാൻ എപ്പോഴോ ഉറങ്ങിപ്പോയി...
രാവിലെ 6 മണിക്ക് തന്നെ ഞാൻ എഴുന്നേറ്റു... എന്നും രാവിലെ ഓടാൻ പോകുന്നത് കൊണ്ട് അലാറം വച്ചു ആണ് കിടക്കുക...
ഓരോ സ്വപ്നവും കണ്ട് കിടന്നു ഇന്നലെ രാവിലെ അലാറം അടിച്ചത് ഞാൻ അറിഞ്ഞില്ല.. ഓടാൻ പോക്ക് മുടങ്ങുകയും ചെയ്തു...
നേരം തെറ്റിക്കാതെ ടോയ്‌ലെറ്റിൽ പോയി ഒന്ന് ഫ്രഷ് ആയി ഷോർട്സു മാറി ട്രാക്ക് പാന്റഉം ഇട്ട് ഷൂവും കെട്ടി ഞാൻ ഇറങ്ങി...
വീടിന് മുൻപിലൂടെ ഉള്ള റോഡിലൂടെ റൈറ്റ് ഒരു km പോയാൽ പാടം ആണ്...അതിന്റെ നടുവിലൂടെ two വീലർ മാത്രം പോകാൻ പറ്റുന്ന വീതിയിൽ വഴി ഉണ്ട്.. അതിലൂടെ പോയി ഒന്ന് ചുറ്റികറങ്ങി ഏഴര മണി ആകുമ്പോഴേക്കും തിരിച്ചു എത്തും... പതിവ് റൂട്ട് അതാണ്.. അപൂർവം ദിവസങ്ങളിലെ റൂട്ട് മാറ്റി ഓടാറുള്ളൂ...
9 മണിക്ക് തന്നെ തന്നെ അച്ഛനും അമ്മയും ഏട്ടത്തിയും ദേവൂട്ടിയും കല്യാണത്തിന് പോകാൻ ഇറങ്ങി.. ചേട്ടൻ അവരെ അവിടെ
💬 Comments
View all comments