Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]
ആയിരുന്നു ഞാൻ വന്നതെങ്കിൽ മടക്ക യാത്രയിൽ എന്റെ മനസ്സ് മുഴുവൻ അമ്മു ആയിരുന്നു...
ഞാൻ കാരണം പഴി കേട്ട് തല കുനിച്ച മുഖം...
ദേവൂട്ടിയെ ഓമനിച്ചപ്പോൾ ഞാൻ കണ്ട വാത്സല്യം നിറഞ്ഞ മുഖം..
മാപ്പ് പറയാൻ ചെന്നപ്പോൾ കണ്ട കരഞ്ഞു കലങ്ങിയ മുഖം...
ഒടുവിൽ പോരാൻ നേരം എന്റെ മനസ്സിനെ തണുപ്പിച്ച പുഞ്ചിരി സമ്മാനിച്ച ആ മുഖം..
മനസ്സ് മുഴുവൻ എപ്പോഴോ അമ്മു കവർന്നെടുത്തുവോ...
രേഷ്മയെയും അവൾ നൽകിയ ഓർക്കാൻ ഇഷ്ട്ടപ്പെടാത്ത നിമിഷങ്ങളെയും എന്റെ മനസ്സിൽ നിന്നും തുടച്ചു മാറ്റിയ എന്റെ അമ്മുവിന്റെ മുഖം...
അതെ മനസ്സിൽ ഇപ്പോൾ അമ്മു മാത്രം....
യാത്രക്കിടയിൽ അമ്മയും ഏട്ടത്തിയും എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു ഞാൻ പരസ്പരബന്ധമില്ലാത്ത പോലെ ആണ് അപ്പോൾ സംസാരിച്ചത്...
അതും പറഞ്ഞു എല്ലാവരും എന്നെ കുറെ കളിയാക്കി ചിരിച്ചു... ദേവൂട്ടി അമ്മയുടെ മടിയിൽ കിടന്നു നല്ല ഉറക്കം ആയിരുന്നു...
വീട്ടിൽ എത്തി റൂമിൽ കേറിയ ഉടനെ കുറച്ചു നേരം ബെഡിൽ കിടന്നു...
ഇന്ന് കല്യാണവീട്ടിൽ സംഭവിച്ചതെല്ലാം മനസ്സിൽ ഒരു സിനിമ പോലെ തെളിഞ്ഞു വന്നു...
അതിൽ മനസ്സിനെ ഏറ്റവും വേട്ടയാടിയത്
'എന്റെ അമ്മു'വിന്റെ മുഖം ആയിരുന്നു...
"എന്റെ അമ്മുവോ...?? അത്രക്ക് ഒക്കെ ആയോ മോനെ..''
മറ്റേ തെണ്ടി ആണ് അത് പറഞ്ഞത്..
എന്റെ ഉള്ളിലെ,, എല്ലാവരുടെയും ഉള്ളിലുള്ള മറ്റേ തെണ്ടി... ???
'എന്തോ അങ്ങനെ ഒക്കെ ആയോ...
അമ്മു.. കണ്ടാൽ അറിയാം ഒരു പാവം ആണെന്ന്.. സന്തോഷം എന്ന ഒന്ന് ആ പാവം അറിഞ്ഞിട്ടില്ല എന്നു തോന്നുന്നു..
എന്തോ 'ഒരു ദുഃഖപുത്രി' ടൈപ്പ് കണ്ടിട്ട്...
അതിന്റ ജീവിതസാഹചര്യം അങ്ങനെ
💬 Comments
View all comments