0%

Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]

Author : രാജാ Read All Parts 4K
വേണ്ടി മാറി നിന്നതാന്നു ഞാൻ കള്ളം പറഞ്ഞു... ഞാൻ എത്ര ശ്രമിച്ചിട്ടും ഉള്ളിലെ ദേഷ്യം എന്റെ മുഖത്ത് പ്രകടമായിരുന്നു.. അത് മനസ്സിലാക്കിയിട്ട് എന്നാണ് തോന്നുന്നു എന്റെ കയ്യിൽ തോണ്ടികൊണ്ട് ഏട്ടത്തി 'എന്ത് പറ്റി..' എന്നു പതുക്കെ ആരും കേൾക്കാതെ നടക്കുന്നതിനിടയിൽ ചോദിച്ചു എങ്കിലും ഞാൻ 'ഒന്നുമില്ല' എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി... പോകാനായി ഞങ്ങൾ വീട്ടു പഠിക്കലിനു മുമ്പിൽ റോഡിൽ ഇറങ്ങി നിന്നു.. ചേട്ടൻ കാർ എടുക്കാനായി പോയി... എന്നോട് വണ്ടി എടുക്കാൻ ചേട്ടൻ പറഞ്ഞു എങ്കിലും മനസ്സ് ok അല്ലാത്തോണ്ട് ഞാൻ അവനോട് തന്നെ ഡ്രൈവ് ചെയ്യാൻ പറഞ്ഞു..ഏട്ടത്തി ഇടയ്ക്ക് കയറി ഡ്രൈവ് ചെയ്തോളാം എന്ന് പറഞ്ഞു എങ്കിലും രാത്രിയാത്ര ആയതുകൊണ്ടാകാം ചേട്ടൻ സമ്മതിച്ചില്ല... എല്ലാവരും വണ്ടിയിൽ കയറി.. ഞാൻ ഡ്രൈവർ സീറ്റിനു പുറകിൽ വിൻഡോ സീറ്റിൽ ആണ് ഇരുന്നതു.. വണ്ടി എടുക്കുന്നതിന് മുൻപ് വീട്ടിലേക്ക് ഒന്ന് കണ്ണോടിച്ച ഞാൻ ഉമ്മറ വാതിൽക്കൽ നിന്ന് എന്നെ തന്നെ നോക്കി നിൽക്കുന്ന നീല ചുരിദാർ ഇട്ട ആ സുന്ദരിയെ കണ്ടു... ""അമ്മു..." ആ കണ്ണുകൾ എന്നെ തന്നെയാണ് നോക്കി നിന്നിരുന്നത് എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു... അവളുടെ നോട്ടം ഞാൻ കണ്ടെന്നു മനസ്സിൽആയിട്ടാണോ എന്തോ വാതിൽപാളിയുടെ മറവിലേക്കു ഒളിക്കും മുൻപ് പെണ്ണിന്റെ മുഖത്ത്‌ ഒരു പുഞ്ചിരി ഞാൻ കണ്ടു... അത് വരെ രേഷ്മയോടുള്ള ദേഷ്യം കൊണ്ട് ഇരമ്പിയാർത്ത കടൽ പോലെ ആയിരുന്ന എന്റെ മനസ്സ് ശാന്തമാക്കാൻ അവൾ സമ്മാനിച്ച ആ പുഞ്ചിരിക്ക് കഴിഞ്ഞു... ഇങ്ങോട്ട് ഉള്ള യാത്രയിൽ തലേന്ന് ഞാൻ കണ്ട സ്വപ്നത്തിലേ പേര് അറിയാത്ത സുന്ദരിയെയും മനസ്സിലിട്ട്

💬 Comments

View all comments