❤️അനന്തഭദ്രം 3❤️ [രാജാ]

📝 Ongoing

👁 294.9K views ❤ 1.2K likes 💬 85 comments

❤️ അനന്തഭദ്രം 3 ❤️
Anandha Bhadram Part 3 | Author : Raja | Previous Part

*****======*******
നൃത്തചുവടുകളും കരിമിഴികോണുകളെ തഴുകുന്ന മുടിയിഴകളും പൊൻ ചിലങ്കയുടെ താളങ്ങളും അവളെ എന്റെ ഹൃദയത്തിലേക്ക് ചേർത്ത് വയ്ക്കുവാൻ ഉള്ള കാരണങ്ങളിൽ ഒന്നാണ്...അവളുടെ ചിലങ്കയുടെ താളത്തിനും
എന്റെ ഹൃദയമിടിപ്പിനും ഒരേ വേഗത, ഒരേ പ്രണയം, ഒരേ ആത്മാവ്...?
*****=======*********

അതു വരെയും ആകാശത്തു തിങ്ങി നിറഞ്ഞു നിന്നിരുന്ന മഴമേഘങ്ങൾ പതിയെ ഭൂമിദേവിയെ പുണരാൻ ആരംഭിച്ചു..ഒപ്പം തലോടലായി മാരുതനും....ബാൽക്കണിയിൽ ഇരുന്നിരുന്ന എന്റെ ശ്രദ്ധ കോരിചൊരിയുന്ന മഴയിലേക്ക് നീണ്ടങ്കിലും ഏട്ടത്തി ഇത്‌ ആരെപ്പറ്റി ആണ് പറയുന്നത് എന്ന് മനസ്സിലാകാതെ ഞാൻ ഇരുന്നു...

"ഭദ്ര.. ഏത് ഭദ്ര..ഇതാരുടെ കാര്യമാ ഏട്ടത്തി പറയുന്നേ?? "

"അത് ശരി, അപ്പൊ പെങ്കൊച്ചിന്റെ പേര് ഒന്നും അറിയത്തില്ലാല്ലേ..നീ അധികം ആലോചിച്ചു കഷ്ട്ടപ്പെടുവും ഒന്നും വേണ്ട.. നിന്റെ മനസ്സിൽ ഉള്ള അമ്മു തന്നെയാണ് ഞാൻ പറഞ്ഞ ഭദ്ര..."

അമ്മുവിന്റെ ശരിക്കും ഉള്ള പേര് എനിക്ക് അറിയില്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഏട്ടത്തി ആ പേര് പറഞ്ഞത് എന്ന്, ആള് എന്നെ നോക്കി കളിയാക്കി ചിരിച്ചപ്പോൾ മനസ്സിലായി...
എന്നാലും മനസ്സിൽ ഉള്ള ഇഷ്ട്ടം പെട്ടന്നങ്ങോട്ടു സമ്മതിച്ചു കൊടുക്കാൻ എന്തോ ഒരു മടി പോലെ തോന്നി എനിക്ക്..

"ഏട്ടത്തി.... അത് എനിക്ക് ആ കുട്ടിയോട്..
ഇല്ല അങ്ങനെയൊന്നും ഇല്ലാ ഏട്ട

📚 Chapters

1 published

Related Stories

💬 Comments

View all comments