0%

Chapter Title : ❤️അനന്തഭദ്രം 5❤️ [രാജാ]

Author : രാജാ Read All Parts 1.6K
ഞാൻ തൊടാൻ ഉള്ള സാധ്യത ഇല്ലാ... എന്നാലും അവൾക്ക് എന്റെ ഒപ്പം കിടക്ക പങ്കിടാൻ ഒരു പേടി ഉള്ള പോലെ എനിക്ക് തോന്നി....അവളുടെ പരിഭ്രമം കൂട്ടി ഉറക്കം കളയണ്ട എന്ന് കരുതിയ ഞാൻ അവളോട്‌ കിടന്നോളാൻ പറഞ്ഞ് ഒരു പില്ലോയും, കബോർഡിൽ നിന്ന് വേറെ ഒരു ബ്ലാങ്കെറ്റും എടുത്ത് കട്ടിലിന്റെ ഓപ്പോസിറ്റ് മൂലയിൽ ആയി ഇട്ടിട്ടുള്ള സോഫയിൽ വന്ന് കിടന്നു...മാറി കിടന്നപ്പോൾ ഭദ്രയുടെ മുഖത്ത് കണ്ട ആശ്വാസം ഞാൻ ശ്രദ്ധിച്ചിരുന്നു....ഒരു പുരുഷന്റെ ഒപ്പം ആദ്യമായി റൂം ഷെയർ ചെയ്യുന്ന പെൺകുട്ടിയുടെ ഉള്ളിലെ പേടിയുടെ കാഠിന്യം അത്രമേൽ ഭീകരമായത്‌ കൊണ്ടാകാം ഇങ്ങനെയൊക്കെ അവൾ പെരുമാറുതെന്നും നാളുകൾ ചെല്ലുന്നതോടെ അത് എനിക്ക് മാറ്റിയെടുക്കാൻ കഴിയുമെന്നും ഞാൻ എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു...... ബാത്ത്റൂമിൽ പോയിവന്നതിനു ശേഷം ഭദ്രയും കിടക്കാൻ ഒരുങ്ങി....ഷാൾ അഴിച്ച് കട്ടിലിന്റെ ക്രാസിയിലിട്ട് അവൾ കിടന്നു.... എന്റെ നേരെ ചരിഞ്ഞു എന്നെ തന്നെ നോക്കിയാണ് കിടപ്പ്....ഞാൻ ഉറങ്ങാതെ അവളും കണ്ണടയ്ക്കില്ലന്ന് തോന്നിയതോടെ ഞാൻ ബ്ലാങ്കെറ്റ് കഴുത്ത് വരെ വലിച്ചിട്ടു അപ്പുറത്തേക്ക് തിരിഞ്ഞു കിടന്ന് കണ്ണടച്ചു....അല്പനേരം കഴിഞ്ഞപ്പോൾ ഞാൻ ഉറങ്ങി......ഇടയ്ക്ക് ഒന്ന് ഉണർന്ന ഞാൻ തിരിഞ്ഞു ഭദ്രയെ നോക്കി....നല്ല ഉറക്കമാണ്...സമയം 2 മണി ആകാറായിട്ടുണ്ട്...നേരത്തെ കണ്ട പോലെ തന്നെ എന്റെ നേരെ ചരിഞ്ഞു പതിയെ ശ്വാസഗതികളോടെയുള്ള അവളുടെ ഉറക്കം ഞാൻ അല്പനേരം നോക്കി കിടന്നു.....മുടി പുറകിൽ ചുരുട്ടി കെട്ടിവച്ചിട്ടുണ്ട്..എന്നാലും ഒന്ന് രണ്ട് ഇഴകൾ മുഖത്തേക്കു പാറി വീണു കിടക്കുന്ന ആ കാഴ്ച, ബെഡ്‌റൂമിലെ അരണ്ട വെളിച്ചത്തിലും അവളുടെ വദനത്തിന് അരുണശോഭയേകുന്നതായിരുന്നു.... ബ്ലാങ്കെറ്റ് കൊണ്ട് കഴുത്തു വരെ മൂടിയിരിക്കുന്നു....കാലു രണ്ടും മടക്കി

💬 Comments

View all comments