Chapter Title : ❤️അനന്തഭദ്രം 5❤️ [രാജാ]
മാംസത്തിന്റെ കൊഴുപ്പ് വിളിച്ചോതുന്നതായിരുന്നു.....ശരീരത്തിലെ അഴകളവുകളെക്കാൾ എന്നെ അപ്പോഴും ആകര്ഷിച്ചത് ആദ്യമായി അവളെ കണ്ടപ്പോൾ തന്നെ, കല്ലിൽ കൊത്തിയ ശില കണക്കെ മനസ്സിൽ വരച്ചിട്ട അവളുടെ മഷിയെഴുതിയ നിഷ്കളങ്കമായ മിഴിയിണകൾ ആണ്....ആദ്യമായി മനസ്സ് തൊട്ട പ്രണയം തോന്നിയ പെണ്ണ്,, എന്റെതാകണം എന്ന് മോഹിച്ച പെണ്ണ്...ഒടുവിൽ കൈവിട്ടു പോയെന്ന് കരുതിയ ആ ദേവസൗന്ദര്യം എന്റെ ഭാര്യയായിട്ടും അവളോടൊന്ന് മനസ്സ് തുറന്ന് സംസാരിക്കാൻ പറ്റാത്ത ദുഃഖം എന്നെ വല്ലാതെ വേട്ടയാടുന്നുണ്ട്...
ബാഗ് മാറ്റി വച്ച് തിരികെ വീണ്ടും കട്ടിലനരുകിലേക്ക് നീങ്ങി, തീർത്തും ഒരു അപരിചിതനോടെന്നപ്പോലെ, അകന്ന് കൊണ്ട് തല കുമ്പിട്ടുള്ള ഭദ്രയുടെ ആ നിൽപ്പ് എന്നെ പിന്നെയും കുത്തിനോവിച്ചു.....എന്റെ കൂടെ ആ റൂമിൽ തനിച്ചു നിൽക്കുന്നതിന്റെ അസ്വസ്ഥത അവളുടെ മുഖത്ത് പ്രകടമായിരുന്നു....
പാവം ആദ്യമായി വീട്ടിൽ നിന്ന് മാറി നിൽക്കുന്നതിന്റെയാകും....ഭർത്താവാണ് എങ്കിലും വലിയ പരിചയമൊന്നുമില്ലാത്ത ഒരാളുടെ കൂടെ ആദ്യമായി തനിച്ചു ഒരു റൂമിൽ നിൽക്കുന്ന പെൺകുട്ടിയുടെ മനസികാവസ്ഥ ഞാൻ മനസ്സിലാക്കണമല്ലോ...മാറിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുവാൻ ഭദ്രയ്ക്ക് കുറച്ചു സമയം വേണ്ടി വരുമെന്ന് എനിക്ക് മനസ്സിലായി...അത് ഉൾക്കൊണ്ട് പെരുമാറാൻ ഞാൻ എന്റെ മനസ്സിനെ പാകപ്പെടുത്തി....
പകൽ മുഴുവൻ ക്യാമറകണ്ണുകളുടെയും മറ്റു വെള്ളിവെളിച്ചത്തിന്റെയും മുന്നിൽ അണിഞൊരുങ്ങി നിന്നതിന്റെ ക്ഷീണം നിദ്രയായി ഭദ്രയുടെ കൺപോളകളെ തഴുകാൻ തുടങ്ങിയെന്ന് മനസ്സിലായപ്പോൾ, ഇനിയും മുഷിപ്പിക്കാതെ അവളെ ഉറങ്ങാൻ അനുവദിച്ചു കൊണ്ട് ഒരു ഗുഡ് നൈറ്റ്ഉം പറഞ്ഞു ഞാൻ ബെഡിന്റെ ഒരു ഓരം ചേർന്ന് കിടന്നു...ഭദ്ര ബെഡിൽ ഇരുന്ന് എന്നുറപ്പായി അഞ്ചു മിനിറ്റ് കഴിഞ്ഞും ഞാൻ നോക്കിയപ്പോൾ, അവൾ അതെ ഇരുപ്പ് തന്നെയായിരുന്നു...ഫാമിലി കോട്ട് കട്ടിൽ ആണ്...ഉറക്കത്തിൽ അറിയാതെ പോലും അവളെ
💬 Comments
View all comments