0%

Chapter Title : ❤️അനന്തഭദ്രം 5❤️ [രാജാ]

Author : രാജാ Read All Parts 1.6K
പറഞ്ഞു...... റൂമിൽ ചെന്ന ഞാൻ കണ്ടത് ബെഡിൽ ഏട്ടത്തിയുടെ മടിയിൽ തല വച്ചു കിടക്കുന്ന ഭദ്രയെയാണ്.....ഞാൻ വാതിൽക്കൽ തന്നെ നിന്നു...അവളുടെ മുഖം കണ്ടാലറിയം ആകെ കരഞ്ഞ് ക്ഷീണിച്ചിട്ടുണ്ട്....എന്നെ കണ്ടതും ഭദ്ര എഴുന്നേറ്റു ഇരുന്നു കണ്ണു തുടച്ചു... ഇന്ന് ഉച്ച തൊട്ട് ഭദ്ര ഭക്ഷണമൊന്നും കഴിച്ചിട്ടില്ലന്നും,, താനും അമ്മയും ഒരുപാട് നിർബന്ധിച്ചെങ്കിലും അവൾ കഴിക്കാൻ കൂട്ടാക്കിയില്ലന്നും ഏട്ടത്തി പറഞ്ഞു....നല്ല തലവേദനയുണ്ടെന്ന് ഭദ്ര പറഞ്ഞപ്പോൾ ബാം പുരട്ടി കൊടുത്തിട്ടുണ്ട്,, അവളെ ശ്രദ്ധിക്കണം എന്നും എന്നെ ഓർമിപ്പിച്ച് ഏട്ടത്തി താഴെക്ക് പോയി.....ഞാൻ അകത്തേക്ക് കയറിയപ്പോൾ ഭദ്ര എഴുന്നേറ്റു നിന്നു....എന്റെ മുഖത്ത് നോക്കാൻ പോലും മടിച്ചാണ് അവൾ നിന്നിരുന്നത്.... കരഞ്ഞു കലങ്ങിയ ആ കണ്ണുകളിൽ നോക്കി പറയണ്ട എന്നു ആദ്യം തോന്നിയെങ്കിലും ഹോസ്പിറ്റലിലെ കാര്യങ്ങളും സുദേവന്റെ ബോഡി പോസ്റ്റമാർട്ടം കഴിഞ്ഞു കൊണ്ട് പോയതുമെല്ലാം ഞാൻ ഭദ്രയോട് പറഞ്ഞു....അത് എല്ലാം തന്നെ ഒരു നിസ്സംഗ്ഗതയോടെ അവൾ കേട്ട് നിന്നു... തലവേദന കുറവുണ്ടോ എന്ന ചോദ്യത്തിനും ഒരു നേർത്ത മൂളൽ മാത്രമായിരുന്നു മറുപടി.....അപ്പോഴത്തെ ഭദ്രയുടെ മാനസികാവസ്ഥയിൽ കൂടുതൽ ഒന്നും സംസാരിച്ചിട്ട് കാര്യമില്ലന്ന് എനിക്ക് തോന്നി.... വേറെയൊന്നും ചോദിക്കാൻ നിൽക്കാതെ മാറിയിടാനുള്ള ഡ്രെസ്സും ബാത്ത്ടവലുമെടുത്ത് ഞാൻ കുളിമുറിയിൽ കയറി വാതിലടച്ചു..... ഭദ്രയുമൊത്തു ഇനിയുള്ള ജീവിതം എങ്ങനെയാകുമെന്ന് ഓർത്ത് മനസ്സ് കൂടുതൽ അസ്വസ്ഥമായിക്കൊണ്ടിരുന്നു....
ഭക്ഷണം കഴിക്കാൻ വരാൻ ഞാൻ കുറെ നിർബന്ധിച്ചെങ്കിലും വിശപ്പില്ലന്ന് പറഞ്ഞു ഭദ്ര ഒഴിഞ്ഞു മാറി......പിന്നാലെ ഏട്ടത്തി പോയി വിളിച്ചപ്പോഴും അവൾ വന്നില്ല.....തലവേദന കൂടുതൽ ആണെന്ന് പറഞ്ഞപ്പോൾ ഒരു ടാബ്ലെറ്റ് എടുത്തു കൊടുത്തു എന്നും അത് കഴിച്ചു അവൾ ഉറങ്ങാൻ കിടന്നു എന്നും ഏട്ടത്തി പറഞ്ഞു....

💬 Comments

View all comments